
സോഫ്റ്റ് മോമോസും ചില്ലി ചട്‌നിയും... വീട്ടില്‍ തന്നെ സിംപിളായി തയാറാക്കാം

മോമോസിന് ആരാധകര്‍ ഏറെയാണ്. അതീവ രുചിയുള്ള മോമോസ് നമുക്കിനി വീട്ടില്‍ തന്നെ ഫ്രഷായി ഉണ്ടാക്കാം. കുറഞ്ഞ ചേരുവയും കുറഞ്ഞ സമയവും മതി ഇതിനായി. ഇതിനൊപ്പം തന്നെ നമുക്ക് അടിപൊളി ഒരു ചില്ലി ചട്‌നിയും റെഡിയാക്കാം.
മൈദ -ഒന്നര കപ്പ്
കോണ്‍ഫ്‌ലോര്‍ -രണ്ട് സ്പൂണ്‍
എണ്ണ -ആവശ്യത്തിന്
ബോണ്‍ലെസ് ചിക്കന്‍ -500 ഗ്രാം
പച്ചമുളക് -5
സവാള - 2
ഇഞ്ചി - ചെറിയ കഷണം
വെളുത്തുള്ളി - 8 എണ്ണം
കുരുമുളക്‌പൊടി -1 ടീ സ്പൂണ്‍
മല്ലിയില -ആവശ്യത്തിന്
സോയ സോസ് - 3 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
ഒരു ബൗളില്‍ മാവ് തയാറാക്കി അര മണിക്കൂര്‍ നേരം മാറ്റിവയ്ക്കുക. മൈദ, കോണ്‍ഫ്‌ലോര്‍, ഉപ്പ് എന്നിവ ഒരു ബൗളില്‍ ഇട്ട് നേരിയ ചൂടുവെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കും പോലെ നന്നായി കുഴച്ചെടുക്കുക. മൂന്ന് നാല് മിനിറ്റ് നേരം കുഴക്കുക. വേണമെങ്കില്‍ കുറച്ച് എണ്ണ കൂടി മാവിലേക്ക് ഒഴിച്ച് വീണ്ടും കുഴക്കാവുന്നതാണ്. തയാറാക്കിയ മാവ് അര മണിക്കൂര്‍ മാറ്റിവയ്ക്കാം.
ഇനി ഫില്ലിങ് റെഡിയാക്കാം. ബോണ്‍ലെസ് ചിക്കന്‍ മിക്‌സിയിലോ ചോപ്പറിലോ ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ പച്ചമുളകും സവാളയുമിട്ട് ചെറിയ തീയില്‍ വഴറ്റുക. 2 മിനിറ്റ് നേരം ഇങ്ങനെ വഴറ്റിയ ശേഷം അരച്ചെടുത്ത ചിക്കന്‍ പാനിലേക്ക് ഇട്ടുകൊടുക്കാം.
ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കികൊടുക്കുക. ശേഷം ഇതിലേക്ക് കുരുമുളക്‌പൊടി, സോയ സോസ്, മല്ലിയില, ഉപ്പ് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. മോമോസ് ഫില്ലിങ് റെഡി. തീ ഓഫ് ചെയ്ത് മാറ്റി വയ്ക്കാം.
നേരത്തെ തയാറാക്കി വച്ച മാവ് ഇപ്പോള്‍ സോഫ്റ്റ് ആയിട്ടുണ്ട്. ഇനി ഇതില്‍ നിന്നു ചെറിയ ഉരുളകളായി മാവ് എടുത്ത് ചപ്പാത്തി പലകയില്‍ കനം കുറച്ച് പരത്തിയെടുക്കാം. പരത്തിയ മാവ് റൗണ്ട് ഷേപ്പില്‍ മുറിച്ചെടുക്കണം. അതിനായി സ്റ്റീല്‍ ബൗളോ, റിങ്ങോ ഉപയോഗിക്കാവുന്നതാണ്.
മുറിച്ചെടുത്ത മാവിലേക്ക് തയാറാക്കിവച്ച ഫില്ലിങ് വച്ചുകൊടുക്കുക. ഫില്ലിങ് കഴിഞ്ഞ ശേഷം മാവിന്റെ സൈഡ് വശം ഉള്ളിലേക്ക് പ്രസ് ചെയ്ത് മോമോസ് രൂപത്തിലാക്കാം. അതേ രൂപത്തില്‍ ഷേയ്പ്പ് ആക്കിയെടുക്കാന്‍ പറ്റിയില്ലെങ്കില്‍ വട്ടത്തിലോ ഓവല്‍ ഷേയ്പ്പിലോ ആക്കാവുന്നതാണ്.
ഇത് ആവിയില്‍ വേവിച്ചെടുക്കാം. പതിനഞ്ച് മിനിറ്റ് മതിയാകും വേവാന്‍. വേവിച്ചെടുത്ത മോമോസ് ചൂടോടെ കഴിക്കുന്നതിനു വേണ്ടി നമുക്ക് ചില്ലി ചട്‌നി കൂടെ ഉണ്ടാക്കാം.
ചില്ലി ചട്‌നി - ചേരുവകള്‍
വെളുത്തുള്ളി -5 എണ്ണം (ചെറുതായി അരിഞ്ഞത്)
സോയ സോസ് -2 ടീ സ്പൂണ്‍
ചില്ലി ഫ്‌ലേക്‌സ് - ഒന്നര സ്പൂണ്‍
വെളുത്ത എള്ള് - ഓരു സ്പൂണ്‍
മുളക് പൊടി -കാല്‍ ടീ സ്പൂണ്‍
പഞ്ചസാര - അര ടീ സ്പൂണ്‍
വിനാഗിരി -അര ടീ സ്പൂണ്‍
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക. ചൂടായി വരുമ്പോള്‍ വെളുത്തുള്ളി അരച്ചത്, ചില്ലി ഫ്‌ലേക്‌സ് (വറ്റല്‍ മുളക് പൊടിച്ചത്), സോയ സോസ്, എള്ള്, മുളക് പൊടി, പഞ്ചസാര എന്നിവയെല്ലാം കൂടി ഇട്ട് നന്നായി ഇളക്കുക. ശേഷം അതിലേക്ക് വിനാഗിരി ഒഴിച്ച് വീണ്ടും ഇളക്കുക. ചില്ലി ചട്‌നി റെഡി. വേവിച്ചെടുത്ത മോമോസിനൊപ്പം കഴിച്ചോളൂ...
Momos have a massive fanbase — and for good reason! These soft, juicy dumplings are not only delicious but also surprisingly easy to prepare at home with just a few ingredients and minimal time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊടൈക്കനാലിലേക്കു അഞ്ചു ബൈക്കുകളില്‍ അഞ്ചുപേരുടെ യാത്ര; യാത്രയ്ക്കിടെ കാട്ടുപന്നി കുറെകെ ചാടി, യുവാവിന് ദാരുണാന്ത്യം
Kerala
• a day ago
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
പരിഷ്‌കരിച്ച സേവനങ്ങള്‍ക്ക് തുടക്കം; ഇനി മുതല്‍ ന്യൂജെന്‍ 112- മാറ്റങ്ങള്‍ അറിയാം
Kerala
• a day ago
അവാര്‍ഡ് വാങ്ങാന്‍ കാത്തു നില്‍ക്കാതെ ജസ്‌ന പോയി; കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് ജസ്‌നയുടെ മരണം
Kerala
• a day ago
വിഎസിനെ ഓര്‍മിച്ച് മകന്‍ അരുണ്‍കുമാര്‍; 'ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം'
Kerala
• a day ago
നെഹ്റു ഇല്ല, ഗാന്ധിജിക്ക് മുകളിൽ സവർക്കർ: പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ; മന്ത്രാലയത്തിന്റെ ചുമതല ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിയ്ക്കും; വ്യാപക വിമർശനം
National
• a day ago
ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം: ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
Kerala
• 2 days ago
റെയില്‍വേയുടെ പ്രത്യേക മുന്നറിയിപ്പ്; ടിക്കറ്റില്ലാതെ ഇനി യാത്ര വേണ്ട - ഓണക്കാലത്ത് യാത്ര ചെയ്യുന്നവരും ജാഗ്രതൈ
Kerala
• 2 days ago
കൊയിലാണ്ടി തോരായിക്കടവ് പാലം തകർന്നു വീണ സംഭവം: മുൻവിധിയോടെ ഒന്നും പറയുന്നില്ല; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala
• 2 days ago
നിറമില്ലാത്ത പൂമ്പാറ്റകൾക്കും പറക്കേണ്ടേ മന്ത്രി സാറേ... ആഘോഷങ്ങളിലെ യൂനിഫോം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തോട് വിയോജിപ്പ്
Kerala
• 2 days ago
ആര്.എസ്.എസിനെ വാഴ്ത്തിപ്പാടി പ്രധാനമന്ത്രിയുടെ സ്വാതന്ത്രദിന പ്രസംഗം; നൂറു വര്‍ഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്ന്
National
• 2 days ago
വീട്ടമ്മയുടെ കൈവിരലിനു നടുവില്‍ കൂടി തയ്യല്‍ മെഷീനിന്റെ സൂചി കയറി; കുടുക്കഴിച്ച് അഗ്നിരക്ഷാസേന
Kerala
• 2 days ago
സ്വന്തം മണ്ണിൽ നിന്ന് ചവിട്ടിപ്പുറത്താക്കി: 12 ഏക്കർ ഭൂമിക്ക് വേണ്ടി സമരക്കുടിലിൽ പത്താണ്ട് പിന്നിട്ട് കാഞ്ഞിരത്തിനാൽ കുടുംബം
Kerala
• 2 days ago
ഇനി പെറ്റി അടിക്കാതെ നോക്കാം; തര്‍ക്കം വേണ്ടെന്നും പാര്‍ക്കിങും സ്റ്റോപ്പിങും കൃത്യമായി വേര്‍തിരിച്ച് എംവിഡി
Kerala
• 2 days ago
തെരുവുനായ വിവാദം: സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രിംകോടതി
National
• 2 days ago
'അന്ന് സ്വതന്ത്ര്യ സമരത്തെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നവര്‍ ഇന്ന് വീണ്ടും നമ്മുടെ സ്വതന്ത്ര്യം കവര്‍ന്നെടുക്കുന്നു, പോരാടുക' സ്വതന്ത്ര്യ പ്രഖ്യാപനം പങ്കുവെച്ച് കോണ്‍ഗ്രസ്
National
• 2 days ago
ഇന്ത്യക്കെതിരേ വീണ്ടും യു.എസിന്റെ തീരുവ ഭീഷണി: റഷ്യക്കുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി യു.എസ്
International
• 2 days ago
ബംഗാളി മുസ്ലിംകളെ തടവിലാക്കൽ: കേന്ദ്രത്തിനും 9 സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടിസ്
National
• 2 days ago
അലാസ്കയിൽ നിർണായക കൂടിക്കാഴ്ച: ട്രംപ്-പുടിൻ ഉച്ചകോടി; യുക്രെയ്ൻ യുദ്ധവും തീരുവ വിഷയവും ചർച്ചയിൽ
International
• 2 days ago
അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്: തലപ്പത്തേക്ക് ശ്വേതയോ ദേവനോ?
Kerala
• 2 days ago
യു.എസ് ഭീകരവാദവും ഏകാധിപത്യവും പ്രോത്സാഹിപ്പിക്കുന്നു: ആര്.എസ്.എസ് മുഖപത്രം
Kerala
• 2 days ago