HOME
DETAILS

ഭാര്യയും കാമുകനും ചേർന്ന് മർച്ചൻറ് നേവി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ചു

  
Web Desk
March 19 2025 | 09:03 AM

Wife and Her Lover Murder Merchant Navy Officer Dismembered Body Hidden in a Plastic Drum

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. മുതിർന്ന മർച്ചൻറ് നേവി ഉദ്യോഗസ്ഥൻ സൗരഭ് രജ്പുതാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മാർച്ച് 4 നാണ് കൊലപാതകം നടന്നത്. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതിനു ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ചതിനു ശേഷം ഡ്രമ്മിനുള്ളിൽ സൂക്ഷിച്ചു. സംഭവത്തിൽ ഭാര്യ  മുസ്കാൻ റസ്തോഗി കാമുകൻ സാഹിൽ ശുക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സൗരഭിനെ കാണാത്തതിനെ തുടർന്ന്  സംശയം തോന്നിയ യുവതിയുടെ അമ്മ പൊലീസിനെ സമീപിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് വീട്ടിൽ പരിശോധന നടത്തിയപ്പോൾ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രം കണ്ടെടുക്കുകയും, ഡ്രം സിമന്റ്കൊണ്ട് ഉറപ്പിച്ചതിനാൽ താമസം നേരിടുകയും ഒടുവിൽ, മോർച്ചറിയിൽ കൊണ്ടുപോയി മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭാര്യയും കാമുകനായ  സാഹിലും കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി, പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനു വേണ്ടിയാണ് അതിനകത്ത് സിമന്റ് നിറച്ചതെന്ന് പ്രതികൾ സമ്മതിച്ചു.

കേസിനെ കുറിച്ച് പൊലീസ് പറയുന്നത്; കൊലപാതകത്തിന് ശേഷം യുവതിയും കാമുകനും ഹിമാചൽ പ്രദേശിൽ  ആഘോഷിക്കാൻ പോയെന്നും  ഈ കാലയളവിൽ, സംശയമുണരാതിരിക്കാൻ സൗരഭിന്റെ ഫോണിൽ നിന്ന് വ്യാജ സന്ദേശങ്ങൾ അയച്ചതായും സംഭവത്തിൽ സംശയം തോന്നിയപ്പോൾ യുവതിയുടെ അമ്മ പോലീസിനെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് മുദ്രവച്ച വീടിൽ പരിശോധന നടത്തിയപ്പോൾ സിമന്റ് നിറച്ച പ്ലാസ്റ്റിക് ഡ്രം കണ്ടെടുക്കുകയും. ഡ്രം സിമന്റ്കൊണ്ട് ഉറപ്പിച്ചതിനാൽ താമസം നേരിടുകയും ഒടുവിൽ, മോർച്ചറിയിൽ കൊണ്ടുപോയി മുറിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ലണ്ടനിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടിയായിരുന്നു നാട്ടിലെത്തിയത്. 2016 ൽ ആയിരുന്നു മുസ്കാൻ റസ്തോഗി എന്ന യുവതിയുമായുള്ള വിവാഹം. കഴിഞ്ഞ മൂന്ന് വർഷമായി ദമ്പതികൾ മീററ്റിൽ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു

രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി മീററ്റ് എസ്പി സിറ്റി ആയുഷ് വിക്രം അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുന്നു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

International
  •  18 hours ago
No Image

സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാന്‍ കുവൈത്ത്

latest
  •  19 hours ago
No Image

പത്തനംതിട്ടയില്‍ 17കാരന്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  19 hours ago
No Image

എന്തിനീ ക്രൂരത; കോടതി ഉത്തരവുണ്ടായിട്ടും വീട്ടില്‍ കയറാനാകാതെ ഹൃദ്രോഗിയായ യുവതി

Kerala
  •  20 hours ago
No Image

കസ്തൂരിരംഗൻ റിപ്പോർട്ട്; ഇനിയും തീരാത്ത വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയ പരിസ്ഥിതി രേഖ

Kerala
  •  20 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ശസ്ത്രക്രിയക്കിടെ തുണി മറന്നുവെച്ച് തുന്നി; യുവതി വേദന സഹിച്ചത് രണ്ടുവര്‍ഷം

National
  •  20 hours ago
No Image

'പാകിസ്ഥാന് ഒരു തുള്ളിവെള്ളം നല്‍കില്ല'; കടുത്ത നടപടികളുമായി കേന്ദ്രം

latest
  •  20 hours ago
No Image

പുതിയ രീതിയിലുള്ള വാട്സാപ്പ് ഗ്രൂപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

Kerala
  •  20 hours ago
No Image

വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി സഊദി അറേബ്യ

Saudi-arabia
  •  21 hours ago
No Image

ഗൂഗിൾ മാപ്പ് കൊടുത്ത വഴി പണിയായി; കൂട്ടനാട്ടിൽ യുവാക്കളുടെ കാർ തോട്ടിൽ വീണു

Kerala
  •  21 hours ago