
16 വയസായ മുസ്‌ലിം പെൺകുട്ടിയുടെ വിവാഹം സാധുവെന്ന് സുപ്രിംകോടതി; ഹരജി സമർപ്പിച്ച ബാലാവകാശ കമ്മിഷന് വിമർശനം

ന്യൂഡൽഹി: 16 വയസായ മുസ്‌ലിം പെൺകുട്ടി വിവാഹം കഴിക്കുന്നത് മുസ്‌ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ സാധുവാണെന്നും അതിന്റെ പേരിൽ പോക്‌സോ കേസ് ചുമത്താൻ കഴിയില്ലെന്നുമുള്ള പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഇത്തരമൊരു അപ്പീൽ സമർപ്പിക്കാൻ ബാലാവകാശ കമ്മിഷന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്.
പെൺകുട്ടിക്കും ഭർത്താവിനും സംരക്ഷണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭീഷണി നേരിടുന്ന ദമ്പതികളുടെ ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെ എന്തിനാണ് ബാലാവകാശ കമ്മിഷൻ ചോദ്യം ചെയ്യുന്നതെന്ന് ബെഞ്ച് ചോദിച്ചു. ബാലാവകാശ കമ്മിഷന്റെത് വിചിത്ര നടപടിയാണെന്നും ബെഞ്ച് കുറ്റപ്പെടുത്തി. 18 വയസ്സ് തികയാത്ത ഒരു പെൺകുട്ടിക്ക് വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമപരമായ വിവാഹത്തിൽ ഏർപ്പെടാൻ കഴിയുമോ എന്ന നിയമപ്രശ്‌നമാണ് ഉന്നയിക്കുന്നതെന്ന് ബാലാവകാശ കമ്മിഷൻ അഭിഭാഷകൻ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല.
ഇതിൽ നിയമത്തിന്റെ ഒരു ചോദ്യവും ഉദിക്കുന്നില്ലെന്നും നിങ്ങളുടെ അധികാര പരിധിയിൽ വരുന്ന കേസുകളിൽ ഇടപെടണമെന്നും ബെഞ്ച് പറഞ്ഞു. വിഷയത്തിലെ നിയമപ്രശ്‌നം അവസാനിപ്പിക്കരുതെന്ന അഭിഭാഷകന്റെ ആവശ്യവും അതോടൊപ്പം സമാനമായ മറ്റ് ഉത്തരവുകളെ ചോദ്യം ചെയ്ത് കമ്മിഷൻ സമർപ്പിച്ച മറ്റ് മൂന്ന് ഹരജികളും ബെഞ്ച് തള്ളി.
2022 ഒക്ടോബറിലായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. തന്റെ കാമുകിയെ വീട്ടിൽ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും തങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവകാശപ്പെട്ട് ഒരു മുസ്‌ലിം പുരുഷൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. മുസ്‌ലിം വ്യക്തിനിയമപ്രകാരം 16 വയസിന് മുകളിലുള്ള പെൺകുട്ടിക്ക് ഇഷ്ടമുള്ള വ്യക്തിയുമായി വിവാഹത്തിൽ ഏർപ്പെടാൻ അർഹതയുണ്ടെന്നും പുരുഷന് 21 വയസിന് മുകളിൽ പ്രായമുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
The Supreme Court of India has dismissed a petition filed by the National Commission for Protection of Child Rights (NCPCR) challenging a ruling by the Punjab and Haryana High Court. The High Court had held that the marriage of a 16-year-old Muslim girl is valid under Muslim Personal Law and does not attract charges under the POCSO Act. A bench comprising Justices B.V. Nagarathna and R. Mahadevan rejected the NCPCR's appeal, stating that the child rights commission does not have the legal standing to file such a petition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്
Kerala
• 2 days ago
ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി
Kerala
• 2 days ago
കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്‌കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു
Kerala
• 2 days ago
ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി
Football
• 2 days ago
ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്‌റൈനില്‍ നിര്യാതനായി
bahrain
• 2 days ago
കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം
Kerala
• 2 days ago
കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
bahrain
• 2 days ago
ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്
National
• 3 days ago
UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍
uae
• 3 days ago
അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ
Football
• 3 days ago
പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന്‍ വിനയായത് സാമുദായിക സമവാക്യം
Kerala
• 3 days ago
മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ
Kerala
• 3 days ago
എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക
Kerala
• 3 days ago
ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം
Kerala
• 3 days ago
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 3 days ago
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം
International
• 3 days ago
രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു
National
• 3 days ago
കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്റ്റേ
National
• 3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
Saudi-arabia
• 3 days ago
കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 3 days ago
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്
Cricket
• 3 days ago