
ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: തുറന്നു പറഞ്ഞ് സൂപ്പർതാരം

2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനം നടത്തി ശ്രദ്ധ നേടിയ താരമാണ് പ്രിയാൻഷ് ആര്യ. തന്റെ അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ 475 റൺസ് ആണ് താരം അടിച്ചെടുത്തത്. ഇപ്പോൾ തന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയാൻഷ് ആര്യ. ഭാവിയിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് താരം വെളിപ്പെടുത്തിയത്. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാൻഷ് ആര്യ തന്റെ ലക്ഷ്യം തുറന്നുപറഞ്ഞത്.
"ഇന്ത്യയ്ക്കു വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ സ്വപ്നം ഇപ്പോഴും എന്റെ കൂടെയുണ്ട്. ഞാൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇപ്പോൾ എന്റെ ടീമിനു വേണ്ടി ഞാൻ നന്നായി കളിക്കുന്നുണ്ട്. അത് ഔട്ട് ഡൽഹി വാരിയേഴ്‌സാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ എന്റെ വളർച്ചയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്ന യുവാക്കളെ സഹായിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്" പ്രിയാൻഷ് ആര്യ പറഞ്ഞു.
2025 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പ്രിയാൻഷ് ആര്യ സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു. ചെന്നൈക്കെതിരെ പ്രിയാൻഷ് 42 പന്തിൽ ഏഴ് ഫോറും ഒൻപത് സിക്സുമടക്കം 103 റൺസ് ആണ് നേടിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി ആയിരുന്നു ഇത്. 39 പന്തിൽ നിന്നുമാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. 37 പന്തിൽ നിന്നും സെഞ്ച്വറി നേടിയ യുസഫ് പത്താനാണ് ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇതിനു പുറമെ ഒരു അൺക്യാപ് താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറി കൂടിയാണിത്.
അതേസമയം നിലവിൽ ഏഷ്യ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായി ടീമിലെത്തി. സഞ്ജു സാംസൺ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ, ജസ്പ്രീത് ബുംറയും കുൽദീപ് യാദവും ടീമിൽ തിരിച്ചെത്തി.
സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നിവ ഉൾപ്പെടുന്നതാണ് എ ഗ്രൂപ്പ്.
Priyansh Arya is a player who gained attention for his brilliant performance for Punjab Kings in the 2025 IPL. Priyansh Arya has openly revealed what his main goal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി
Kerala
• 11 hours ago
നാദാപുരത്ത് കല്യാണ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6,000 രൂപയും നഷ്ടപ്പെട്ടു
Kerala
• 11 hours ago
അധ്യയനവർഷത്തിലെ ആദ്യ ദിവസം കുട്ടികളെ സ്കൂളിലാക്കാം; യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലിസമയം അവതരിപ്പിച്ചു
uae
• 12 hours ago
ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി: ബിൽ പകർപ്പുകൾ വലിച്ചു കീറി എറിഞ്ഞ് പ്രതിപക്ഷം; സുരക്ഷാ കാരണങ്ങളാൽ അമിത്ഷായുടെ ഇരിപ്പിടം മാറ്റി
National
• 12 hours ago
മലപ്പുറം കോക്കൂരിൽ 21കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 12 hours ago
ഇനി അധികനേരം റോഡിൽ കാത്തുകിടക്കേണ്ട; ദുബൈയിലെ അൽ വാസൽ - ഉം അൽ ഷെയ്ഫ് റോഡ് ഇന്റർസെക്ഷനിൽ ഒരു ലെയ്ൻ കൂടി ചേർത്ത് ആർടിഎ
uae
• 13 hours ago
ഡൽഹിയിലെ 50 ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി
National
• 14 hours ago
ഡൽഹി ദര്യഗഞ്ചിൽ കെട്ടിടം തകർന്നു വീണ് അപകടം; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
National
• 14 hours ago
പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചാൽ 100 ദിനാർ പിഴ; മുന്നറിയിപ്പുമായി കുവൈത്ത്
Kuwait
• 14 hours ago
കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ 43 വോട്ടർ ഐഡി കാർഡുകൾ: നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സൂചന; ദൂരൂഹത
National
• 15 hours ago
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനങ്ങൾ; മാലിക് എക്സ്ചേഞ്ചിന് 2 മില്യൺ ദിർഹം പിഴയിട്ട് യുഎഇ സെൻട്രൽ ബാങ്ക്
uae
• 16 hours ago
വിജിലൻസ് കോടതി വിധി: അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ സത്യപ്രതിജ്ഞാ ലംഘനം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
Kerala
• 16 hours ago
ത്വവാഫ് സമയത്ത് ഹജർ അൽ അസ്വദിന് സമീപം തങ്ങരുത്; നിർദേശവുമായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
latest
• 17 hours ago
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ ആരാധനാലയത്തിനെതിരെ ആക്രമണം: ദേവാലയവും വീടും പൊളിച്ചുമാറ്റി ബുൾഡോസർ നടപടി
National
• 17 hours ago
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ഉയർത്തിയത് കോൺഗ്രസ് പതാക; നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് 'അബദ്ധം'
Kerala
• 18 hours ago
ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി
National
• 19 hours ago
പലിശക്കാരുടെ ഭീഷണിയില്‍ പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; റിട്ട. പോലിസുകാരനെതിരേ പരാതി
Kerala
• 19 hours ago
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി
Kerala
• 19 hours ago
മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച
Kerala
• 20 hours ago
ദുബൈയിൽ 200 അൾട്രാ ഫാസ്റ്റ് ഇവി ചാർജറുകൾ പുറത്തിറക്കുമെന്ന് പാർക്കിൻ; ഇവി ചാർജിംഗ് സമയം 30 മിനുട്ടിൽ താഴെയായി കുറയ്ക്കും
uae
• 20 hours ago
പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ ജാഗ്രത; വലിയ വില നൽകേണ്ടി വരും
Kuwait
• 17 hours ago
മലപ്പുറം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിയ്ക്ക് രോഗം
Kerala
• 17 hours ago
സെപ്റ്റംബർ ഏഴിന് കുവൈത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും
Kuwait
• 18 hours ago