കരുനാഗപള്ളിയില്‍ ക്ഷേമപെന്‍ഷന്‍ വിതരണം താറുമാറായത് നഗരസഭയുടെ പിടിപ്പുകേട് കൊണ്ടെന്ന് യു.ഡി.എഫ്
കരുനാഗപ്പള്ളി: നഗരസഭയില്‍ നിന്നും മുന്‍കാലത്ത് മുടക്കംകൂടാതെ നല്‍കിവന്നിരുന്ന സാമൂഹ്യക്ഷേമപെന്‍ഷന്‍ വിതരണം താറുമാറാകാന്‍ കാരണം സര്‍ക്കാരിന്റെയും എല്‍.ഡി.എഫിന്റെ നഗരസഭാ ഭരണത്തിന്റേയും പിടിപ്പുകേടാണെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
പെന്‍ഷന്‍ ഗുണഭോക്താക്കളുടെ സര്‍വ്വേ യഥാസമയം കുടുംബശ്രീയെക്കൊണ്ട് ഫലപ്രദമായി ചെയ്യിക്കുന്നതില്‍ നഗരസഭാ ഭരണകൂടം വീഴ്ച വരുത്തി. കരുനാഗപ്പള്ളി നഗരസഭയില്‍ മാത്രം അയ്യായിരത്തോളം പെന്‍ഷന്‍ ഗുണഭോക്താക്കളുണ്ട്. ഇവരില്‍ നിരവധിപേര്‍ ഇതുവരെയും പെന്‍ഷന്‍ ലഭിക്കാതെ ദുരിതത്തിലാണ്.സര്‍വ്വേയില്‍ ഉള്‍പ്പെടാതെപോയവര്‍ക്ക് കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍ വിതരണം ചെയ്യില്ലെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അര്‍ഹതയുള്ള എല്ലാവര്‍ക്കും ഓണക്കാലത്തിന് മുമ്പ് പെന്‍ഷന്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
കൂടാതെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിപ്രകാരം ലക്ഷക്കണക്കിന് രൂപ നഗരസഭയില്‍ ചെലവഴിക്കാനുണ്ടായിട്ടും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിലും നഗരസഭ വീഴ്ച വരുത്തിയതായി യു.ഡി.എഫ് ആരോപിച്ചു. 12-ാം പഞ്ചവത്സരപദ്ധതിയുടെ അവസാന വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണസമിതിക്ക് സമര്‍പ്പിക്കേണ്ട സമയപരിധികഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പദ്ധതിരൂപീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും നഗരസഭാ ഭരണം പൂര്‍ണ സ്തംഭനത്തിലാണെന്നും പ്രതിപക്ഷപാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.കെ.വിജയഭാനു, ശക്തികുമാര്‍, മോഹന്‍ദാസ്, ഗോപിനാഥപണിക്കര്‍, മുനമ്പത്ത് ഗഫൂര്‍, ശോഭാ ജഗദപ്പന്‍, മെഹര്‍ ഹമീദ്, സുനിതാ സലീംകുമാര്‍, ദീപ്തി, ഉണ്ണികൃഷ്ണന്‍, തമ്പാന്‍, സാബു, ബേബി ജസ്‌ന, പ്രീതി രമേശ്, ആശാ അനില്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."