HOME
DETAILS

മെസ്സിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍

  
August 23 2025 | 04:08 AM

Lionel Messi to Play in Kerala This November  Official Confirmation

 

 തിരുവനന്തപുരം: ആരാധകര്‍ക്കുള്ള ഓണസമ്മാനമായാണ് ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയെ കേരളത്തില്‍ എത്തിക്കുന്നതെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 ഫിഫ ലോകകപ്പ് ജേതാക്കളാണ് മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ടീം. മെസി ഉള്‍പ്പെടുന്ന അര്‍ജന്‍ീന ഫുട്‌ബോള്‍ ടീം അന്താരാഷ്ട്ര സൗഹൃദ മത്സരം നവംബറില്‍ കേരളത്തിലെത്തി കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നവംബര്‍ 10നും 18നും ഇടയിലായിരിക്കും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം.

 

മെസിയുടെ വരവ് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാനാണ് സ്ഥിരീകരിച്ചത്. കേരളത്തിലെ മത്സരത്തിനുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അര്‍ജന്റീന ഫുട്‌ബോള്‍ ടീം വൃത്തങ്ങള്‍ അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നുമാണ് റിപോര്‍ട്ടുകള്‍.

2011 സെപ്റ്റംബറിലാണ് ലിയോണല്‍ മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീന സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നു. മെസി അര്‍ജന്റീനയുടെ ക്യാപ്റ്റനായുള്ള അരങ്ങേ മത്സരം കൂടിയായിരുന്നു ഇത്. 

 

 

In a major sporting announcement, Kerala Sports Minister V. Abdurahiman confirmed that football legend Lionel Messi and the Argentina national team will visit Kerala this November for an international friendly match. He described Messi’s arrival as an Onam gift for fans across the state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മിനിറ്റിനുള്ളിൽ ജഡ്ജിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച; വൈറൽ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ 2 പ്രതികൾ അറസ്റ്റിൽ, 4 പേർക്കായി തിരച്ചിൽ

crime
  •  13 hours ago
No Image

മാതാവിനെ ആക്രമിച്ച പെണ്‍മക്കളോട് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദുബൈ ക്രിമിനല്‍ കോടതി

uae
  •  13 hours ago
No Image

ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

uae
  •  13 hours ago
No Image

20 രൂപക്ക് വേണ്ടി തർക്കം; മോമോ വിൽപ്പനക്കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു

crime
  •  13 hours ago
No Image

20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം

National
  •  15 hours ago
No Image

യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ

uae
  •  16 hours ago
No Image

കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു

Economy
  •  16 hours ago
No Image

പി‍ഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ

National
  •  16 hours ago
No Image

രാജസ്ഥാനിലെ ബൻസ്‌വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രം​ഗം?

National
  •  17 hours ago
No Image

ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ

Kerala
  •  17 hours ago