
യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

ദുബൈ: യുഎഇയിലെ താമസക്കാർക്ക് കുറഞ്ഞ നിരക്കിൽ ഡോർ-ടു-ഡോർ ഷിപ്പിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്തിരുന്ന റവീദ് ആലം കാർഗോ സർവീസ് എന്ന കമ്പനി ഏകദേശം 20 ലക്ഷം ദിർഹം വിലമതിക്കുന്ന സാധനങ്ങളുമായി അപ്രത്യക്ഷമായതായി റിപ്പോർട്ട്. ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, റോളക്സ് വാച്ച്, വാഷിംഗ് മെഷീൻ, ഇ-ബൈക്കുകൾ, ഹെവി മെഷിനറികൾ തുടങ്ങി നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെടുന്നു.
തട്ടിപ്പിന്റെ തുടക്കം
ദുബൈ സിലിക്കൺ ഒയാസിസ് നിവാസിയായ വസീം റാസ കഴിഞ്ഞ വർഷം 'ചീപ്പ് കാർഗോ ടു പാകിസ്ഥാൻ' എന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ റവീദ് ആലം കാർഗോയുടെ പരസ്യം കാണാനിടയായി. സാധാരണ മറ്റു കമ്പനികൾ വാങ്ങുന്ന നിരക്കിന്റെ ഒരു ചെറിയ ഭാഗം മാത്രം ഈടാക്കി ഡെലിവറി വാഗ്ദാനം ചെയ്ത കമ്പനി, അദ്ദേഹത്തിന്റെ അഞ്ച് കാർട്ടണുകൾ വെറും 300 ദിർഹത്തിന് ശേഖരിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സാധനങ്ങൾ പാകിസ്ഥാനിലെ കറാച്ചിയിൽ എത്തിയില്ല.
"എന്റെ സാധനങ്ങൾ വിറ്റുകളഞ്ഞതാണെന്ന് എനിക്ക് സംശയമുണ്ട്," റാസ പറഞ്ഞു. വസ്തുക്കൾ കറാച്ചിയിൽ എത്താതിനെ തുടർന്ന് അദ്ദേഹം പിന്നീട് ദുബൈ പൊലിസിൽ പരാതിപ്പെട്ടു.
വൻതോതിലുള്ള തട്ടിപ്പ്
ബിസിനസുകാരനായ അർസൽ ഖാൻ 1 ലക്ഷം ദിർഹം വിലമതിക്കുന്ന സാധനങ്ങൾ കമ്പനിക്ക് കൈമാറി. റോളക്സ് വാച്ച്, ഫ്രിഡ്ജ്, ഇ-ബൈക്കുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെട്ട ഷിപ്പ്മെന്റിന് 8,000 ദിർഹം ഈടാക്കി. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഇവ ഡെലിവറി ചെയ്യേണ്ടിടത്ത് എത്തിക്കുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, 20 മാസം കഴിഞ്ഞിട്ടും സാധനങ്ങൾ എത്തിയില്ല. ഷാർജയിലെ കമ്പനിയുടെ വെയർഹൗസ് സന്ദർശിച്ചപ്പോൾ അത് ഒഴിഞ്ഞുകിടക്കുന്നതായി ഖാൻ കണ്ടെത്തി. "കമ്പനിയുമായി ബന്ധപ്പെട്ട ആൾ 2024 സെപ്റ്റംബറിൽ യുഎഇ വിട്ടുപോയതായി പൊലിസ് സ്ഥിരീകരിച്ചു," അദ്ദേഹം പറഞ്ഞു.
ബാങ്കറായ അലാവുദ്ദീന് 15,000 ദിർഹം വിലമതിക്കുന്ന വസ്ത്രങ്ങളും ഷൂകളുമാണ് കമ്പനിയുടെ ചതിയിൽ നഷ്ടമായത്.
കറാച്ചി തുറമുഖത്ത് ഷിപ്പ്മെന്റ് കുടുങ്ങിയതായി കമ്പനി അറിയിച്ചെങ്കിലും, പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല. വെയർഹൗസ് പ്രാദേശിക അധികാരികൾ സീൽ ചെയ്തതായി അദ്ദേഹം പിന്നീട് കണ്ടെത്തി. ചതിയിൽ അകപ്പെട്ട ഏകദേശം 40 ഉപഭോക്താക്കൾ ഉൾപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നപ്പോഴാണ് അദ്ദേഹത്തിന് വഞ്ചനയുടെ ആഴം മനസ്സിലായത്.
"മൊത്തം നഷ്ടം 20 ലക്ഷം ദിർഹമാണെന്നാണ് ഞങ്ങൾ കണക്കാക്കുന്നത്," അദ്ദേഹം പറഞ്ഞു.
ലാഹോറിലെ ബിസിനസുകാരനായ അഹ്‌സാൻ അലി, 1.5 ലക്ഷം ദിർഹം വിലമതിക്കുന്ന ഹെവി മെഷിനറികൾ, എൽസിഡി സ്റ്റാൻഡുകൾ, സോളാർ, ലാപ്‌ടോപ്പ് ബാറ്ററികൾ എന്നിവയ്ക്കായി 25,000 ദിർഹം നൽകി.
"വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ആ സാധനങ്ങൾ," അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വസ്തുക്കളൊന്നും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. കമ്പനിയുമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങളും വിഫലമാവുകും ചെയ്തു.
റവീദ് ആലം കാർഗോ സർവീസ്, സോഷ്യൽ മീഡിയയിലെ മികച്ച പരസ്യങ്ങളും സൗജന്യ പിക്കപ്പ് ഓഫറുകളും വഴി വലിയ ജനപ്രീതി നേടിയിരുന്നു. എന്നാൽ, ഇപ്പോൾ കമ്പനിയുടെ യുഎഇ ഫോൺ നമ്പറുകളിൽ വിളിച്ചാൽ കിട്ടാത്ത അവസ്ഥയാണ്. വെയർഹൗസ് ആണെങ്കിൽ ആർക്കും വേണ്ടാത്ത വിധം ഒഴിഞ്ഞുകിടക്കുകയാണ്.
a uae-based shipping company, raweed alam cargo service, has disappeared with goods valued at 2 million dirhams, including electronics, designer clothes, and family heirlooms. customers, misled by low-cost delivery promises, are left in shock as their shipments never reached destinations like karachi and rawalpindi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടു? ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ മാധ്യമങ്ങൾ
International
• 13 hours ago
ഫുൾ ടാങ്ക് പെട്രോൾ അടിച്ചാൽ പോക്കറ്റ് കാലിയാകുമോ? അറിയാം യുഎഇയിൽ ഫുൾ ടാങ്ക് ഇന്ധനത്തിന് എന്ത് ചിലവ് വരുമെന്ന്
uae
• 13 hours ago
സെപ്തംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിന് നേരിയ വർധന, ഡീസൽ വില കുറഞ്ഞു
uae
• 14 hours ago
താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങൾക്കും പ്രവേശനാനുമതി; വിനോദസഞ്ചാരികൾക്കുള്ള വിലക്ക് തുടരും
Kerala
• 14 hours ago
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സ്ത്രീ മരിച്ചു; ചികിത്സയിലിരുന്നത് ഒന്നര മാസം
Kerala
• 15 hours ago
യാത്രക്കാരുടെ ശ്രദ്ധക്ക്; ദർബ് റോഡ് ടോൾ സംവിധാനത്തിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ
uae
• 15 hours ago
മന്ത്രിയായിരുന്നപ്പോൾ സ്ത്രീകളോട് മോശമായി പെരുമാറി; കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിയ്ക്ക് പരാതി
Kerala
• 15 hours ago
വീണ്ടും ദുരഭിമാന കൊലപാതകം; മകളെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
crime
• 15 hours ago
കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ
latest
• 15 hours ago
പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച
International
• 15 hours ago
ലഹരിക്കടത്ത്: മൂന്നംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്; 89,760 ക്യാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു
uae
• 16 hours ago
കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു; വൻ തുക ഈടാക്കി പ്ലാറ്റ്ഫോമുകൾ
latest
• 16 hours ago
ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകിയില്ല; പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിയുതിർത്ത് യുവാക്കൾ
crime
• 17 hours ago
ഇൻഡോറിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തിര ഇടപെടൽ, ഡൽഹിയിൽ എമർജൻസി ലാൻഡിംഗ് | Air India
National
• 17 hours ago
ഇന്ത്യക്കെതിരെ ട്രംപിന്റെ പുതിയ തന്ത്രം; യൂറോപ്യൻ യൂണിയനോട് അധിക തീരുവ ചുമത്താൻ ആവശ്യം
International
• 18 hours ago
പാകിസ്ഥാനെ പരാജയപ്പെടുത്താൻ ഇന്ത്യ പ്രയോഗിച്ചത് 50ൽ താഴെ ആയുധങ്ങൾ മാത്രം
National
• 19 hours ago
മരണക്കളമായി ഇന്ത്യൻ റോഡുകൾ; രാജ്യത്ത് റോഡപകടങ്ങളിൽ മരിച്ചുവീഴുന്നത് ദിവസം 474 പേർ
National
• 19 hours ago
കേരളത്തിന്റെ സ്വപ്ന പദ്ധതി: വയനാട് തുരങ്കപാത നിർമാണം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala
• 19 hours ago
വിവാഹാലോചനയ്ക്ക് വിളിച്ചുവരുത്തി യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിൽ
crime
• 17 hours ago
കഴക്കൂട്ടത്ത് കാർ ഹൈവേയിലെ തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്, അപകടം റേസിങ്ങിനിടെയെന്ന് സംശയം
Kerala
• 17 hours ago
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും മുലപ്പാൽ കുടുങ്ങി
Kerala
• 18 hours ago