HOME
DETAILS

ബാഴ്സയും പാരീസും മയാമിയുമല്ല! മെസി കളിച്ച മറ്റൊരു ടീമിനെതിരെ ഞെട്ടിക്കുന്ന ഗോളടിച്ച് അർജന്റൈൻ ഇതിഹാസം

  
August 25 2025 | 07:08 AM

Argentine legend Angel Di Maria has been in brilliant form for Rosario Central in the Argentine league

അർജന്റീന ലീഗിൽ റൊസാരിയോ സെൻട്രലിനായി മിന്നും ഫോമിലാണ് അർജന്റൈൻ ഇതിഹാസം എയ്ഞ്ചൽ ഡി മരിയ കളിച്ചുകൊണ്ടിരിക്കുന്നത്. ന്യൂവെൽസ് ഓൾഡ് ബോയ്‌സിനെതിരെയുള്ള മത്സരത്തിൽ ഡി മരിയ ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടി ശ്രദ്ധ നേടിയിരിക്കുകയാണ്.

മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡി മരിയയും സംഘവും വിജയിച്ചത്. മത്സരത്തിൽ 82-ാം മിനിറ്റിൽ ആയിരുന്നു ഡി മരിയയുടെ മഴവിൽ ഗോൾ പിറന്നത്. എതിർ ടീം ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ ടോപ് കോർണറിലേക്ക് ഡി മരിയ ഗോൾ നേടുകയായിരുന്നു. റൊസാരിയോക്കായി താരം നേടുന്ന മൂന്നാം ഗോളായിരുന്നു ഇത്. 

ഡി മരിയയുടെ ഗോൾ പിറന്നതിന് ശേഷം ഓൾഡ് ബോയ് താരം ലൂസിയാനോ ലോല്ലോ ചുവപ്പ് കാർഡ് കണ്ടു പുറത്താവുകയും ചെയ്തു. ഇതും ഓൾഡ് ബോയ്സിന് തിരിച്ചടി നൽകി. മത്സരത്തിൽ സർവാധിപത്യവും റൊസാരിയോ സെൻട്രലിന്റെ കൈവശമായിരുന്നു.  64 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ സി മരിയയും സംഘവും 17 ഷോട്ടുകളാണ് എതിർ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ഇതിൽ നാല് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ റൊസാരിയോ സെൻട്രലിന് സാധിച്ചു. ഓൾഡ് ബോയ്സ് നാല് ഷോട്ടുകൾ എതിർ പോസ്റ്റിലേക്ക് ഉതിർത്തത്. എന്നാൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല. 

ഇതിഹാസ താരം ലയണൽ മെസിയുടെ ബാല്യകാല ക്ലബാണ് ന്യൂവെൽസ് ഓൾഡ് ബോയ്‌സ്. സ്പാനിഷ് ക്ലബായ ബാഴ്സലോണയിലേക്ക് പോവുന്നതിന് മുമ്പായി മെസി ന്യൂവെൽസ് ഓൾഡ് ബോയ്‌സ് അക്കാദമിയുടെ ഭാഗമായിരുന്നു. തന്റെ പതിമൂന്നാം വയസിലാണ് മെസി ബാഴ്‌സലോണയിൽ എത്തിയത്.

മെസിയും ഡി മരിയയും അർജന്റീനക്കായി ഐതിഹാസികമായ സംഭാവനകൾ നൽകിയ താരങ്ങളാണ്. 2024ലെ കോപ്പ അമേരിക്ക വിജയത്തിനു ശേഷമാണ് ഡി മരിയ അർജന്റീന ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റീന സമീപകാലങ്ങളിൽ നേടിയ നാല് കിരീടനേട്ടങ്ങളിലും ഡി മരിയ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

Argentine legend Angel Di Maria has been in brilliant form for Rosario Central in the Argentine league. Di Maria has grabbed attention with a brilliant free kick goal in the match against Newell's Old Boys.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്

uae
  •  4 hours ago
No Image

ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ

uae
  •  5 hours ago
No Image

താമരശ്ശേരി ചുരത്തിൽ കൂട്ട അപകടം; നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി; എട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Kerala
  •  5 hours ago
No Image

കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ

Kerala
  •  5 hours ago
No Image

'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും':  ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി

latest
  •  5 hours ago
No Image

ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

uae
  •  6 hours ago
No Image

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്

uae
  •  6 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  6 hours ago
No Image

ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്

Kerala
  •  6 hours ago
No Image

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന

National
  •  6 hours ago


No Image

നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം

latest
  •  7 hours ago
No Image

അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍

International
  •  7 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം, സ്ത്രീകളോടുള്ള പാർട്ടിയുടെ ആദരവ്;  കോൺഗ്രസ് പുതിയ സംസ്‌ക്കാരത്തിന് തുടക്കമിട്ടെന്നും പ്രതിപക്ഷ നേതാവ്

Kerala
  •  8 hours ago
No Image

സമുദ്ര മലിനീകരണം ഉണ്ടാക്കുന്നവർക്ക് എട്ടിന്റെ പണി; ആറ് മാസം തടവ്, അഞ്ചരക്കോടിക്ക് മുകളിൽ പിഴ

latest
  •  8 hours ago