
വിദ്യാർത്ഥികളുടെ യാത്ര ഇനി കൂടുതൽ എളുപ്പം; സ്റ്റുഡന്റ് നോൾ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്ന് അറിയാം

ദുബൈ: ദുബൈ മെട്രോ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്റ്റുഡന്റ് നോൾ കാർഡ് വളരെയധികം ഉപയോഗപ്രദമാണ്. സ്റ്റുഡന്റ് നോൾ കാർഡിന് എങ്ങനെ അപേക്ഷിക്കാം എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വിദ്യാർത്ഥികൾക്കുള്ള പുതിയ ആനുകൂല്യങ്ങൾ
പൊതുഗതാഗത നിരക്കുകളിൽ വിദ്യാർത്ഥികൾക്ക് ഇതിനകം ലഭിക്കുന്ന 50 ശതമാനം ഡിസ്കൗണ്ട് കൂടാതെ, യുഎഇയിൽ പഠിക്കുന്നവർക്ക് ഇനി ഷോപ്പിംഗ്, വിമാന ടിക്കറ്റുകൾ തുടങ്ങിയവയിലും ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ആർടിഎയിലെ ഓട്ടോമേറ്റഡ് കളക്ഷൻ സിസ്റ്റം (എസിഎസ്) വിഭാഗം ഡയറക്ടർ സലാഹ് അൽ ദീൻ അൽ മർസൂക്കി, ജിറ്റെക്സ് ഗ്ലോബൽ 2024-ൽ പറഞ്ഞു.
സ്കൂളുകളുമായി സഹകരിച്ച് കാർഡിന്റെ ഉപയോഗം വിപുലീകരിക്കുകയാണ് ആർടിഎ. ഇതുവഴി നോൾ കാർഡ് സ്കൂൾ കാന്റീനുകളിൽ പേയ്‌മെന്റിനായി ഉപയോഗിക്കാം. ഇതോടെ, കുട്ടികളുടെ സ്കൂൾ യാത്രകളെക്കുറിച്ചോ, ഭക്ഷണ കാര്യത്തെക്കുറിച്ചോ രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ല. പൊതുഗതാഗതം മുതൽ സ്കൂൾ ഭക്ഷണം വരെ നോൾ കാർഡ് ഉപയോഗിച്ച് നിയന്ത്രിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗ്യത
യുഎഇയിലെ സ്കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്ന 6 മുതൽ 23 വയസ്സുവരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും നോൾ സ്റ്റുഡന്റ് കാർഡ് ലഭ്യമാണ്.
ആവശ്യമായ രേഖകൾ
നോൾ പേ ആപ്പ് വഴി അപേക്ഷിക്കാൻ ആവശ്യമായവ:
1) എൻറോൾമെന്റ് ലെറ്റർ അല്ലെങ്കിൽ എൻറോൾമെന്റ് സർട്ടിഫിക്കറ്റ്
2) വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ എടുത്ത ഒരു പുതിയ ഫോട്ടോ
3) സാധുവായ എമിറേറ്റ്സ് ഐഡി
എങ്ങനെ അപേക്ഷിക്കാം
നോൾ പേ ആപ്പ് വഴി കാർഡിന് എളുപ്പത്തിൽ അപേക്ഷിക്കാം, കാർഡ് നേരിട്ട് വീട്ടിലെത്തും.
1) നോൾ പേ ആപ്പ് ഡൗൺലോഡ് ചെയ്ത് യുഎഇ പാസ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2) ഹോംപേജിലെ ‘+’ ഐക്കൺ ടാപ്പ് ചെയ്ത് Apply for a personalised nol card തിരഞ്ഞെടുക്കുക
3) വ്യക്തിഗത വിവരങ്ങൾ നൽകുക – മൊബൈൽ നമ്പറും ഇമെയിലും യുഎഇ പാസ് അക്കൗണ്ടിൽ നിന്ന് സ്വയം അപ്ഡേറ്റ് ചെയ്യും.
4) ഒരു പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യുക
5) കസ്റ്റമർ സെഗ്‌മെന്റായി Student തിരഞ്ഞെടുക്കുക, യാത്രാ ക്ലാസ് (ഗോൾഡ് അല്ലെങ്കിൽ സിൽവർ), കാർഡ് ഡിസൈൻ എന്നിവ തിരഞ്ഞെടുക്കുക
6) ഡെലിവറി വിലാസം നൽകുക
7) അപേക്ഷ സമർപ്പിച്ച ശേഷം, അപേക്ഷ ട്രാക്ക് ചെയ്യാൻ ഒരു റഫറൻസ് നമ്പർ ലഭിക്കും. സാധാരണയായി നാല് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കാർഡ് ഡെലിവർ ചെയ്യപ്പെടും.
ചെലവ്
1) സിൽവർ പേഴ്‌സണലൈസ്ഡ് നോൾ കാർഡ്: 70 ദിർഹം (50 ദിർഹം അപേക്ഷ ഫീ + 20 ദിർഹം നോൾ കാർഡ് ക്രെഡിറ്റ്)
2) ഐഎസ്ഐസി രജിസ്ട്രേഷൻ: അധികമായി 25 ദിർഹം
A Student NOL Card is a smart card designed for students in Dubai, offering discounted fares on public transportation, including metros, buses, trams, and water buses. Here's how to apply:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകൾ; വ്യാപക തിരച്ചിൽ നടത്തി സുരക്ഷാസേന
National
• 6 hours ago
മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി
National
• 7 hours ago
നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ടോ? കുവൈത്ത് ഫാമിലി വിസിറ്റ് വിസ, അറിയേണ്ടതെല്ലാം
latest
• 7 hours ago
അല്‍ ജസീറ കാമറമാന്‍ ഉള്‍പെടെ നാലു മാധ്യമപ്രവര്‍ത്തകരെ കൂടി ഇസ്‌റാഈല്‍ കൊന്നു; തെക്കന്‍ ഗസ്സയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 14 പേര്‍
International
• 7 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം, സ്ത്രീകളോടുള്ള പാർട്ടിയുടെ ആദരവ്; കോൺഗ്രസ് പുതിയ സംസ്‌ക്കാരത്തിന് തുടക്കമിട്ടെന്നും പ്രതിപക്ഷ നേതാവ്
Kerala
• 7 hours ago
സമുദ്ര മലിനീകരണം ഉണ്ടാക്കുന്നവർക്ക് എട്ടിന്റെ പണി; ആറ് മാസം തടവ്, അഞ്ചരക്കോടിക്ക് മുകളിൽ പിഴ
Kuwait
• 8 hours ago
തൃശൂരിലെ ലുലു മാൾ നിർമ്മാണം വൈകുന്നതിന് കാരണം രാഷ്ട്രീയ ഇടപെടലുകൾ; എം.എ. യൂസഫലി
Kerala
• 8 hours ago
സ്‌കോർപിയോ, ബുള്ളറ്റ്, സ്വർണം, പണം... നൽകിയത് വൻസ്ത്രീധനം; അതൊന്നും മതിയാകാതെ ആക്രമിച്ച് കൊലപ്പെടുത്തി, നിക്കിയുടെ മരണത്തിൽ കൂടുതൽ അറസ്റ്റ്, വിപിനെ വെടിവെച്ച് പൊലിസ് | Nikki Bhati
National
• 9 hours ago
ഈ വർഷം ഇതുവരെ 12,000-ലധികം ലംഘനങ്ങൾ; പബ്ലിക് വൈഫൈ ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
uae
• 9 hours ago
സമ്പൂര്‍ണ അധിനിവേശത്തിനുള്ള നീക്കത്തില്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ തകര്‍ത്തത് ആയിരത്തിലേറെ കെട്ടിടങ്ങള്‍
International
• 9 hours ago
ഒരാഴ്ച കൊണ്ട് പിടിയിലായത് 22000 ലധികം പേർ; നിയമലംഘകരെ പിടികൂടാൻ പരിശോധനകൾ കടുപ്പിച്ച് സഊദി അറേബ്യ
Saudi-arabia
• 10 hours ago
ഇന്ത്യയെ തൊടാൻ പാകിസ്ഥാനും ചൈനയും ഇനി ഏറെ വിയർക്കും; രാജ്യം മുഴുവൻ മൂടുന്ന പ്രതിരോധ കവചം, 2035 ൽ എത്തുന്ന മിഷൻ സുദർശൻ ചക്രയിലേക്ക് ചുവടുവച്ച് ഇന്ത്യ
National
• 10 hours ago
വിരമിച്ച ഇന്ത്യൻ ഇതിഹാസം വീണ്ടും കളത്തിലേക്ക്; പോരാട്ടം ഇനി പുതിയ തട്ടകത്തിൽ
Cricket
• 10 hours ago
സുരക്ഷാ പ്രശ്നങ്ങൾ; രണ്ട് വിനോദ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ച് സഊദി അധികൃതർ
latest
• 11 hours ago
വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 12 hours ago
ഓണസമ്മാനമായി വീണ്ടും ആശ്വാസ പ്രഖ്യാപനം; സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചു, ലിറ്ററിന് 339 രൂപ
Kerala
• 12 hours ago
ഓണക്കിറ്റ് വിതരണം നാളെ മുതല്‍; വെളിച്ചെണ്ണയും പഞ്ചസാരയുമടക്കം 15 സാധനങ്ങള്‍, കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്
Kerala
• 12 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം സസ്പെന്‍ഡ് ചെയ്തു; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല
Kerala
• 12 hours ago
ഏഷ്യയിൽ കത്തിജ്വലിക്കാൻ സ്കൈ; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരൻ മാത്രം നേടിയ ചരിത്രനേട്ടം
Cricket
• 11 hours ago
നബിദിനം; സെപ്റ്റംബർ 4 ന് കുവൈത്തിലെ എല്ലാ മന്ത്രാലയങ്ങൾക്കും അവധി
latest
• 11 hours ago
വിമാന യാത്രക്കാർക്ക് മുന്നറിയിപ്പ്: ഡൽഹിയിലും മുംബൈയിലും കനത്ത മഴ, വിമാനങ്ങൾ വൈകും
National
• 11 hours ago