അധ്യാപക ദിനാചരണം നടത്തി
തൊട്ടില്‍പ്പാലം: അധ്യാപകദിനത്തില്‍ ദേവര്‍കോവില്‍ കെ.വി കുഞ്ഞമ്മദ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍, അധ്യാപകരായ പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം നടത്തി. 'വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്ന പേരില്‍ സംഘടിപ്പിച്ച ഗുരുദിന പരിപാടിയില്‍ സ്‌കൂളില്‍ നിന്നു പഠിച്ചിറങ്ങിയ മൂന്നു തലമുറയിലെ നൂറോളം പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുത്തു.
പി.കെ നവാസ് സ്വാഗതം പറഞ്ഞു. പി.സി മോഹനന്‍ നമ്പൂതിരി, വി.പി കുഞ്ഞബ്ദുല്ല, സഈദ് തിളിയില്‍, കെ. മഹ്മൂദ്, പി. ഷിജിത്ത്, റിയാസ് തളീക്കര, ആര്‍. സജീവന്‍, എ.കെ ബഷീര്‍, വി.എം ലുഖ്മാന്‍, സി.ടി ഹാരിസ്, സജീര്‍, സാലിം, എ.കെ ലളിത, പി.പി സഫീറ, പി.കെ സണ്ണി സംസാരിച്ചു.
നാദാപുരം: ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി തൊണ്ണൂറുകളില്‍ പിരിഞ്ഞ അധ്യാപകരുടെ സംഗമം നടത്തി. ചടങ്ങ് ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.ഐ.എം കമ്മിറ്റി സെക്രട്ടറി വി.സി ഇഖ്ബാല്‍ അധ്യക്ഷനായി.
വിരമിച്ച പ്രധാനാധ്യാപകരായ എന്‍. മൊയ്തു, ഇ.എം ആയിശു, വി.കെ ബിയ്യാത്തു ടീച്ചര്‍, അധ്യാപകരായ കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, പി. രാമന്‍ മാസ്റ്റര്‍, പി.കെ ആമത് മാസ്റ്റര്‍, ഒ. വത്സല, എന്‍. പത്മിനി, പി. രാമന്‍ മാസ്റ്റര്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ ഹേമചന്ദ്രന്‍ മാസ്റ്റര്‍, പി. അബൂബക്കര്‍ മാസ്റ്റര്‍ ആദരം ഏറ്റുവാങ്ങി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ പൊന്നാടയണിയിച്ചു. ഓണം, പെരുന്നാള്‍ കിറ്റ് വിതരണം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇ. സിദ്ദീഖ്, ബഷീര്‍ മണ്ടോടി, പി. അസീസ്, കെ. മുനീര്‍, എ. നസീര്‍, പി. പുഷ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."