
ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി
.png?w=200&q=75)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെയും കോൺഗ്രസ് എംപിയായ ഷാഫി പറമ്പിലിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ഡിജിപിക്ക് പരാതി നൽകി. രാഷ്ട്രീയ രംഗത്ത് ഇരുവരുടെയും നേതൃത്വത്തിൽ ഒരു ക്രിമിനൽ സംഘം വളരുന്നുവെന്നും അധികാരവും പണവും ദുരുപയോഗം ചെയ്ത് അനധികൃത പ്രവർത്തനങ്ങൾ നടത്തുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ട്രോളി ബാഗിൽ പണം കടത്തിയെന്ന ആരോപണം ഇരുവരും നേരിട്ടിരുന്നുവെന്ന് പരാതി ചൂണ്ടിക്കാട്ടുന്നു. അതേസമയം ആലപ്പുഴയിൽ നടന്ന സംസ്ഥാന രാഷ്ട്രീയ പരിശീലന ക്യാമ്പിൽ ഈ ഫണ്ട് സംബന്ധിച്ച വിമർശനങ്ങൾ ഉയർന്നപ്പോൾ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും യൂത്ത് കോൺഗ്രസ് നേതൃത്വം മറുപടി നൽകിയില്ലെന്നും ആരോപിക്കുന്നു.
വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ തിരിമറി നടന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇത് 1988-ലെ അഴിമതി തടയൽ നിയമപ്രകാരമുള്ള (പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട്) ഗുരുതര കുറ്റകൃത്യമാണെന്നും അതിനാൽ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഏറ്റവും പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പണവും സ്വാധീനവും ഉപയോഗിച്ച് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നുവെന്നും പരാതി ആരോപിക്കുന്നു. അധികാര ദുർമോഹവും അഴിമതിയും വഴിപിഴച്ച സാമ്പത്തിക താൽപര്യങ്ങളുമാണ് ഈ സംഘത്തെ നയിക്കുന്നതെന്നാണ് ആരോപണം. കൂടാതെ, ഇരുവരുടെയും സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ എഐസിസിക്ക് പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആരോപണങ്ങൾ നിഷേധിച്ചില്ലെന്നതും ശ്രദ്ധേയമാണെന്ന് പരാതി ചൂണ്ടിക്കാട്ടുന്നു.
അതിനാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും സാമ്പത്തിക സ്രോതസ്സുകളും വർധനയും അടിയന്തരമായി പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. ഈ വിഷയത്തിൽ ഡിജിപിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.
The All India Youth Federation (AIYF) has lodged a complaint with the Director General of Police (DGP), urging an investigation into the alleged financial transactions involving Congress leaders Shafi Parambil and Rahul Mankootathil, citing concerns over their nature and legality
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി
National
• 8 hours ago
ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 8 hours ago
കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ
Kerala
• 8 hours ago
ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം
uae
• 8 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം
Kerala
• 9 hours ago
മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; നഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന
Saudi-arabia
• 9 hours ago
വനത്തിൽ അതിക്രമിച്ച് കയറി പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടി: ഇറച്ചിയടക്കം രണ്ട് പേർ വനംവകുപ്പ് പിടിയിൽ
Kerala
• 9 hours ago
പെരുമ്പാവൂരില്‍ മാലിന്യ കൂമ്പാരത്തില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം; അന്വേഷണം
Kerala
• 9 hours ago
ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യം; സഊദി വിദേശകാര്യ മന്ത്രി
Saudi-arabia
• 10 hours ago
ഓണം പ്രമാണിച്ച് അധ്യാപകർക്കും ജീവനക്കാർക്കും ബോണസ് വർധിപ്പിച്ച് സർക്കാർ: ഉത്സവബത്തയും ഉയർത്തി
Kerala
• 10 hours ago
റീൽസുകൾ കണ്ട് കുളത്തിൽ ചാടാൻ വരട്ടെ: ആശങ്കയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം; കൂടുതൽ കേസുകളും വടക്കൻ കേരളത്തിൽ
Kerala
• 11 hours ago
ആറു പതിറ്റാണ്ടിന്റെ സമാനതകളില്ലാത്ത ചരിത്രം; മിഗ് 21 വിമാനങ്ങള്‍ക്ക് ഔദ്യോഗിക വിട ചൊല്ലാന്‍ ഇന്ത്യ
National
• 11 hours ago
മത്സ്യബന്ധനത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്തി ബഹ്റൈന്‍; നടപടി മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
uae
• 12 hours ago
189 ദിർഹത്തിന് യുഎഇയിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; പ്രവാസികൾക്ക് വിമാനക്കമ്പനികളുടെയും ട്രാവൽ ഏജൻസികളുടെയും ഓണസമ്മാനം
uae
• 12 hours ago
കോഴിക്കോട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; കാണാതായ സംഭവത്തിൽ 6 വർഷത്തിന് ശേഷം സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ
Kerala
• 14 hours ago
'വൈകല്യമുള്ളവരെ കളിയാക്കിയാല്‍ പിഴ ചുമത്തും': ഇൻഫ്ലുവൻസർമാര്‍ക്ക് താക്കീതുമായി സുപ്രിംകോടതി
latest
• 14 hours ago
ചാലിശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 14 hours ago
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഷാർജ പൊലിസ്
uae
• 14 hours ago
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്
Kerala
• 14 hours ago
മോദിയുടെ 'ബിരുദം' രഹസ്യമായി തുടരും; ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി
National
• 15 hours ago
റാപ്പര്‍ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലിസ് കേസെടുത്തു
latest
• 13 hours ago
ഈ ആഴ്ച മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: താപനില കുറയും; മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ വകുപ്പ്
uae
• 13 hours ago
ദുബൈയിലെ സ്വർണവില കൂടുമോ അതോ കുറയുമോ?; വരുംദിവസങ്ങളിലെ വിലയിലെ പ്രവണത വെളിപ്പെടുത്തി വിദഗ്ധർ
uae
• 13 hours ago