HOME
DETAILS

ബി.സി.സി.ഐയുമായുള്ള സ്‌പോൺസർഷിപ്പിൽനിന്ന് പിന്മാറി ഡ്രീം ഇലവൻ

  
August 26 2025 | 02:08 AM

Dream XI withdraws sponsorship with BCCI

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതോടെ ബി.സി.സി.ഐയുമായുള്ള കരാറിൽ നിന്ന് പിന്മാറി ഡ്രീം ഇലവൻ. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിൽ പണം ഉപയോഗിച്ചുള്ള ഗെയിമിങ് കാര്യങ്ങൾ നേരത്തെ ഡ്രീം ഇലവൻ പൂർണമായും ഒഴിവാക്കിയിരുന്നു. പുതിയ നിയമം ഇത്തരം ഗെയിമുകളെ പൂർണമായും നിരോധിക്കുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സുപ്രധാന സ്‌പോൺസർമാരാണ് ഡ്രീം ഇലവൻ. ഓൺലൈൻ ഗെയിമിങ്ങ് പണം വെച്ചുള്ളതായതിനാൽ ഇന്ത്യൻ ടീമിന്റെ സ്‌പോൺസറായി ഡ്രീം ഇലവന് തുടരാനാവില്ല. മറ്റൊരു പ്രധാന കാരണം വരുമാനമാണ്. ഡ്രീം ഇലവന്റെ വരുമാനത്തിൽ നല്ലൊരു പങ്കും പണം വെച്ചുള്ള ഗെയിമിലൂടെയാണ് ലഭിക്കുന്നത്. 

358 കോടി രൂപയുടെ കരാറാണ് ബി.സി.സി.ഐയുമായി ഡ്രീം ഇലവനുള്ളത്. 2023 മുതൽ 2026 വരെ നീളുന്നതാണിത്. ഡ്രീം ഇലവനെ കൂടാതെ മൈ ഇലവൻ സർക്കിളും സ്‌പോൺസർഷിപ്പിന്റെ ഭാഗമാണ്. ഇരുവരും ചേർന്ന് ആയിരം കോടി രൂപയാണ് ബി.സി.സി.ഐയിലേക്ക് നൽകുക. ഐ.പി.എൽ ടീമുകളും ഇതിന്റെ ഭാഗമാണ്. ഐ.പി.എല്ലിന്റെ ഔദ്യോഗിക ഫാന്റസി പാർട്ണറാവാൻ 125 കോടി രൂപയാണ് ബി.സി.സി.ഐയ്ക്ക് വർഷത്തിൽ ഡ്രീം ഇലവൻ നൽകുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധൃതിപ്പെട്ട് എംഎല്‍എസ്ഥാനം രാജിവയ്‌ക്കേണ്ട; സസ്‌പെന്‍ഷനിലൂടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്

Kerala
  •  19 hours ago
No Image

അഴിമതി: 40 എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം; കൈക്കൂലി കുറ്റത്തിന് 112 പേർക്കെതിരേ അച്ചടക്ക നടപടി

Kerala
  •  19 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; ജലസ്രോതസുകൾ വൃത്തിയാക്കണം; ശനിയും ഞായറും ക്ലോറിനേഷൻ

Kerala
  •  19 hours ago
No Image

സമീഹക്ക് പഠിക്കണം; സർക്കാർ കണ്ണു തുറക്കുമോ

Kerala
  •  19 hours ago
No Image

തൊട്ടപ്പള്ളിയിലെ 60കാരിയുടെ മരണം; അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Kerala
  •  20 hours ago
No Image

'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല്‍ ഞാന്‍ അറസ്റ്റിലായെന്ന് കരുതണം..' ഫൈനല്‍ സൊലൂഷന്‍ ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്‍മ്മ സംസാരിക്കുന്നു

National
  •  20 hours ago
No Image

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a day ago
No Image

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി

Kerala
  •  a day ago
No Image

വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി

National
  •  a day ago
No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  a day ago