HOME
DETAILS

അഴിമതി: 40 എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം; കൈക്കൂലി കുറ്റത്തിന് 112 പേർക്കെതിരേ അച്ചടക്ക നടപടി

  
August 26 2025 | 02:08 AM

Corruption Vigilance probe against 40 MVD officials Disciplinary action against 112 for bribery

കൊച്ചി: അഴിമതി ആരോപണത്തിൽ സംസ്ഥാനത്തെ 40 മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം ആരംഭിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വി.എ.സി.ബി). കഴിഞ്ഞമാസം 20ന് സംസ്ഥാനത്തെ  മോട്ടോർ വാഹന വകുപ്പിൻ്റെ 81 ഓഫിസുകളിൽ വിജിലൻസ് ക്ലീൻ വീൽസ് ഓപ്പറേഷൻ്റെ ഭാഗമായി റെയ്ഡ് നടത്തിയിരുന്നു. ഇതിൽ നിന്ന് ലഭ്യമായ രേഖകളുടെയും  വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

17 റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫിസുകളിലും  64 സബ്‌ റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫിസുകളിലും ഒരേ സമയമാണ്  റെയ്ഡ് നടത്തിയത്. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തിരിക്കുന്നത്. കൈക്കൂലി കുറ്റത്തിന് 112 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ  അച്ചടക്ക നടപടി സ്വീകരിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ആർ.ടി.ഒ ഉദ്യോഗസ്ഥർ ഏജൻ്റുമാരുമായി ചേർന്ന് വിവിധ സേവനങ്ങൾക്ക് എത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നത് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണിത്.

ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് പരിശോധനകൾ മറികടക്കുന്നതിനും റീരജിസ്‌ട്രേഷനായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തേടുന്ന വാഹനങ്ങൾക്ക് അനുമതി നൽകുന്നതിനും ആർ.ടി.ഒ ഉദ്യോഗസ്ഥർ  ഏജൻ്റുമാരുമായി ചേർന്ന് പ്രവർത്തിച്ച് അഴിമതി നടത്തിയെന്നും വിജിലൻസ് കണ്ടെത്തി. ലൈസൻസ് നേടുന്നത് സംബന്ധിച്ച് ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

ശരിയായ പരിശോധന കൂടാതെ ലൈസൻസുകൾ നേടുന്നതിന് കൈക്കൂലി നൽകിയവരെ സഹായിക്കുന്നതിന് മിക്ക ഡ്രൈവിങ്  ടെസ്റ്റ് ഗ്രൗണ്ടുകളിലെയും നിരീക്ഷണ കാമറകൾ പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. പുനർ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ നൽകൽ, ലോറികൾക്കും ബസുകൾക്കും പെർമിറ്റുകൾ നൽകൽ എന്നിവയിൽ കടുത്ത അഴിമതിയാണ് നടക്കുന്നതെന്നും വിജിലൻസ്  വ്യക്തമാക്കി. 

അഴിമതിക്കാരായ ആർ.ടി.ഒ ഉദ്യോഗസ്ഥർ വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് ഏജൻ്റുമാർക്ക്  സേവനങ്ങൾക്കായി എത്തുന്നവരുടെ വിവരങ്ങൾ കൈമാറിയിരുന്നതെന്നും ഏജൻ്റുമാർ വൻ തുക ഇവരിൽ നിന്ന് കൈക്കൂലി ഈടാക്കിയിരുന്നെന്നും ഉദ്യോഗസ്ഥർക്ക് ഏജൻ്റുമാർ സ്വർണമോതിരം ഉൾപ്പെടെ കൈക്കൂലി നൽകിയിട്ടുണ്ടെന്നുമാണ് വിജിലൻസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെഹ്‌റു ട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടന്‍,കിരീട നേട്ടം ഫോട്ടോ ഫിനിഷിൽ

Kerala
  •  a day ago
No Image

തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ

International
  •  a day ago
No Image

വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ

Football
  •  a day ago
No Image

നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Kerala
  •  a day ago
No Image

രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്

Football
  •  a day ago
No Image

രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്

uae
  •  a day ago
No Image

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു

National
  •  a day ago
No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  a day ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago