HOME
DETAILS

ധൃതിപ്പെട്ട് എംഎല്‍എസ്ഥാനം രാജിവയ്‌ക്കേണ്ട; സസ്‌പെന്‍ഷനിലൂടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്

  
ഇ.പി മുഹമ്മദ്
August 26 2025 | 02:08 AM

Congress to overcome crisis through rahul mamkootathil suspension

കോഴിക്കോട്: ഗുരുതര ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് സസ്‌പെന്‍ഷന്‍ നടപടിയിലൂടെ തല്‍ക്കാലത്തേക്കെങ്കിലും വിവാദത്തില്‍നിന്ന് തടിയൂരാനുള്ള കോണ്‍ഗ്രസ് ശ്രമം. സമീപകാലത്തൊന്നുമില്ലാത്തവിധം പ്രതിസന്ധിയിലകപ്പെട്ട പാര്‍ട്ടിയുടെ മുഖംരക്ഷിക്കാന്‍ ഇതിലൂടെ കഴിയുമെന്ന ആശ്വാസത്തിലാണ് നേതൃത്വം. അതേസമയം, രാഹുലിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളും കേസും വന്നാല്‍ എം.എല്‍.എ സ്ഥാനത്തുനിന്ന് രാജിവയ്പ്പിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകും. രാഹുലിന് പിന്തുണ നല്‍കാന്‍ കഴിയാത്തവിധം കടുത്ത ആരോപണങ്ങളാണ് പുറത്തുവന്നത്. ചാനലുകളിലൂടെ പുറത്തുവന്ന ആരോപണങ്ങള്‍ക്ക് പുറമെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പരാതി ഉയര്‍ന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ഒന്നിനുപുറകെ ഒന്നായി ശബ്ദരേഖകള്‍ പുറത്തുവന്നതോടെ രാഹുലിനെ തള്ളുകയല്ലാതെ നേതൃത്വത്തിന് മുന്നില്‍ മറ്റുവഴികള്‍ ഉണ്ടായിരുന്നില്ല.

കടുത്ത ആരോപണം നേരിടുന്നയാള്‍ക്ക് രാഷ്ട്രീയസംരക്ഷണം നല്‍കുന്നത് തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ദോഷകരമാകുമെന്ന് നേതൃത്വം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യുകയും നിയമോപദേശം തേടുകയും ചെയ്തിരുന്നു. ധാര്‍മികത ഉയര്‍ത്തി എം.എല്‍.എസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു.

എന്നാല്‍, പാലക്കാട് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുന്നത് ഒഴിവാക്കാനാണ് രാജി ആവശ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടുപോയത്. അടുത്തിടെ ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലം അനാഥമാക്കുന്നുവെന്ന ആക്ഷേപം ഉയരുമോയെന്ന ആശങ്കയും നേതാക്കള്‍ പങ്കുവച്ചു. ബി.ജെ.പി ആഗ്രഹിക്കുന്ന ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ അതിന് അവസരം കൊടുക്കുന്നത് പാലക്കാട് മണ്ഡലം കൈവിട്ടുപോകുന്നതിലേക്ക് എത്തുമെന്ന ഭയം നേതൃത്വത്തിനുണ്ട്. രണ്ടുമാസത്തേക്കെങ്കിലും രാഹുലിന്റെ രാജി നീട്ടിക്കൊണ്ടുപോയാല്‍ ഉപതെരഞ്ഞെടുപ്പ് ഒഴിവാകുമെന്ന ചിന്തയാണ് തല്‍ക്കാലം രാജിവേണ്ടെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. രാഹുലിന്റെ രാജിക്കായി സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ താല്‍പര്യം പാര്‍ട്ടിക്കുള്ളില്‍ നിന്നാണെന്ന വിമര്‍ശനവും രാജിയാവശ്യത്തില്‍ നിന്ന് പിന്മാറാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചു. രാഹുലിന്റെ ഭാഗംകൂടി കേള്‍ക്കണമെന്ന് യുവനേതാക്കള്‍ ആവശ്യം ഉന്നയിച്ചു. പുറത്തുവന്ന ഫോണ്‍ സംഭാഷണങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ആവശ്യമാണ് രാഹുലിനെ പിന്തുണക്കുന്നവര്‍ മുന്നോട്ടുവച്ചത്. കേസെടുക്കാത്ത സാഹചര്യത്തില്‍ രാഹുലിനെതിരേ തിടുക്കത്തില്‍ നടപടി വേണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും നിലപാടെടുത്തു. എന്നാല്‍, കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തലോടെ കൂടുതല്‍ നേതാക്കള്‍ എം.എല്‍.എസ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ഇതോടെ ആദ്യഘട്ടത്തില്‍ പിന്തുണച്ചവരും രാഹുലിനെ കൈവിടാന്‍ നിര്‍ബന്ധിതരായി. ആദ്യഘട്ടത്തില്‍ കരുതലോടെ നീങ്ങിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രാഹുലിനെതിരേ പിന്നീട് നിലപാട് കടുപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മുതിര്‍ന്ന നേതാവ് കെ. മുരളീധരനും തുടക്കത്തില്‍ രാഹുലിനെ പൂര്‍ണമായി തള്ളിയിരുന്നില്ല.
പാര്‍ട്ടിയിലെ വനിതാ നേതാക്കളും രാഹുലിനെതിരേ രംഗത്തുവന്നതോടെ എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്ന നിലയില്‍ നേതൃത്വമെത്തി. രാഹുലിനെ പിന്തുണച്ച ഷാഫി പറമ്പിലും കൂടുതല്‍ പ്രതിരോധത്തിലായി. രമേശ് ചെന്നിത്തലയും വനിതാ നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ഉമാ തോമസ് എം.എല്‍.എ എന്നിവരും രാഹുലിനെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു. വിവാദങ്ങളോടുള്ള രാഹുലിന്റെ പ്രതികരണവും കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് കാരണമായി.

പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ഇനി വരുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം, കോണ്‍ഗ്രസ് സംഘടനാ നടപടി കൈക്കൊണ്ടതിന് പിന്നാലെയാണ് എം.എല്‍.എസ്ഥാനത്തുനിന്ന് രാഹുല്‍ ഒഴിയണമെന്ന ആവശ്യം സി.പി.എം ശക്തമാക്കിയത്.

വിവാദം ആളിക്കത്തുന്നത് ഒഴിവാക്കാനുള്ള തന്ത്രമെന്ന നിലയ്ക്കാണ് പാലക്കാട് ഇനി മത്സരിപ്പിക്കില്ലെന്ന തീരുമാനത്തിന് പിന്നില്‍. പാലക്കാട്ടെയും നിലമ്പൂരിലെയും ഉപതെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിലൂടെ കൈവന്ന ആത്മവിശ്വാസവുമായി തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിന് പ്രതീക്ഷയോടെ ഒരുങ്ങുന്ന പാര്‍ട്ടിക്ക് രാഹുല്‍ ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. സര്‍ക്കാരിനെതിരേ പ്രതികരിക്കാനാകാതെ നാല് ദിവസമായി തികച്ചും പ്രതിരോധത്തിലായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. രാഹുലിനെതിരായ സംഘടനാ നടപടിയിലൂടെ ഇതില്‍നിന്ന് തലയൂരാന്‍ കഴിയുമെന്ന് നേതൃത്വം ആശ്വസിക്കുമ്പോഴും വരും ദിവസങ്ങളില്‍ രാഹുലിനെതിരായ കുരുക്ക് കൂടുതല്‍ മുറുകുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. വിവാദം തണുക്കുമ്പോള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പതിയെ രാഹുലിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്ന് ആശ്വസിക്കുന്ന നേതാക്കളും കോണ്‍ഗ്രസിലുണ്ട്.

Congress is attempting to temporarily distance itself from the controversy through suspension, realizing that protecting Rahul Mangkootatil, who is facing serious sexual allegations, will backfire. Meanwhile, if more revelations and cases are made against Rahul, the Congress will be forced to resign from the MLA post.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു; ഗതാഗതം പൂർണമായും സ്തംഭിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  9 hours ago
No Image

യുഎഇ: രാത്രി വാഹനമോടിക്കുമ്പോൾ ഹെഡ്‌ലൈറ്റ് മറക്കേണ്ട; എട്ടിന്റെ പണി കിട്ടും

uae
  •  9 hours ago
No Image

ഈ ദിവസം മുതൽ ഫുഡ് ഡെലിവറി ഏജന്റുമാർക്ക് ലൈസൻസ് നിർബന്ധം; പുതിയ പദ്ധതിയുമായി ഒമാൻ

uae
  •  9 hours ago
No Image

ബസിടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടി; ഒമേഗ ബസിന്റെ പെർമിറ്റ് മൂന്നു മാസത്തേക്ക് റദ്ദാക്കി

Kerala
  •  10 hours ago
No Image

ഇത് കളറാകും, ഡെസ്റ്റിനേഷൻ സെയിലുമായി ഇത്തിഹാദ് എയർവേയ്സ്; വിമാന നിരക്കുകളിൽ 30 ശതമാനം വരെ കിഴിവ്

uae
  •  10 hours ago
No Image

ഓണാവധി വെട്ടിക്കുറയ്ക്കില്ല; വ്യാജ വാർത്ത നൽകിയ ജനം ടിവിയോട് പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് മന്ത്രി വി ശിവൻകുട്ടി

Kerala
  •  10 hours ago
No Image

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 23 കിലോ കഞ്ചാവുമായി മൂന്ന് യുവതികൾ പിടിയിൽ

crime
  •  10 hours ago
No Image

പൂജപ്പുര ജയിൽ കഫറ്റീരിയയിൽ നിന്ന് 4 ലക്ഷം മോഷ്ടിച്ച പ്രതി അറസ്റ്റിൽ; ഡിവൈഎസ്പിയുടെ കാർ മോഷണ കേസിലും പ്രതി

crime
  •  11 hours ago
No Image

ദോഹ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; അതിവിദ​ഗ്ദമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹെറോയിൻ കസ്റ്റംസ് പിടികൂടി

qatar
  •  11 hours ago
No Image

പശു ഒരു പുണ്യമൃഗം; കശാപ്പ് ചെയ്യുന്നത് സമാധാനത്തെ സാരമായി ബാധിക്കുമെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

National
  •  11 hours ago