HOME
DETAILS

സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്, തുടരുമെന്ന് സൂചന; അഡ്വാന്‍സ് ബുക്കിങ് നടത്തിക്കൊള്ളൂ

  
Web Desk
August 26 2025 | 06:08 AM

gold price hike in kerala  news 1234

കൊച്ചി: ആഭരണ പ്രേമികള്‍ക്കും വിവാഹം ഉള്‍പെടെ അത്യാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വീണ്ടും. തിരിച്ചടി. സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഏകദേശം 400 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വിലെ ഗവര്‍ണര്‍മാരില്‍ ഒരാളായ ലീസ കുക്കിനെ പ്രസിഡന്റ് ട്രംപ് പുറത്താക്കിയതാണ് ഇന്ന് തിരിച്ചടിയായത്.  കുക്കിനെ പുറത്താക്കുന്നതായി ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്തില്‍ കുറിപ്പിട്ടു. 


പിന്നാലെ ഡോളറിന്റെ മൂല്യം (യു.എസ് ഡോളര്‍ ഇന്‍ഡക്‌സ്) ഇടിഞ്ഞു തുടങ്ങി. ഇതിന് ശേഷമാണ് സ്വര്‍ണ വില കുതിച്ചത്. 

ഡോളര്‍ മൂല്യം ഇടിയുന്നത് തുടര്‍ന്നാല്‍ സ്വര്‍ണ വില ഇനിയും കൂടുമെന്ന് നിരീക്ഷകര്‍ പറയുന്നു. യു.എസ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുന്നതും സ്വര്‍ണവിപണിയെ ബാധിക്കും. 

 കേരളത്തില്‍ ഇന്ന് സ്വര്‍ണവില 22 കാരറ്റ് പവന് 400 രൂപയാണ് വര്‍ധിച്ചത്.  പവന് 74840 രൂപയാണ് പുതിയ വില. ഗ്രാമിനാകട്ടെ 50 രൂപ വര്‍ധിച്ച് 9355 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 7680 രൂപയായപ്പോള്‍  14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5980 രൂപയാണ് ഇന്നത്തെ നിരക്ക്. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3860 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ജി.എസ്.ടിയും (3%), പണിക്കൂലിയും (335%), ഹോള്‍മാര്‍ക്ക് ചാര്‍ജും (53.10 രൂപ) കൂടിച്ചേരുമ്പോള്‍ വില ഇനിയും വര്‍ധിക്കുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. 

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,352 ഡോളറില്‍ നിന്ന് രണ്ടാഴ്ചത്തെ ഉയരമായ 3,385 ഡോളറിലേക്ക് കുതിച്ചുകയറിയിരിക്കുകയാണ്. ഇന്ന് രാവിലെ ഇന്ത്യന്‍ റുപ്പി ഡോളറിനെതിരെ 14 പൈസ ഇടിഞ്ഞ് 87.72ല്‍ എത്തി. രൂപയുടെ മൂല്യം കുറയുന്നതും സ്വര്‍ണവില കൂടാന്‍ കാരണമാകും.

ഇന്ത്യക്കെതിരായ അമേരിക്കയുടെ പുതിയ താരിഫ് നാളെ മുതലാണ് നിലവില്‍ വരുന്നത്. ഇതും  വിപണിയില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

അതേസമയം, അഡ്വാന്‍സ് ബുക്കിങ് ആണ് ഈ ചാഞ്ചാട്ടത്തിനിടയില്‍ ഒരു നല്ല മാര്‍ഗമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ബുക്ക് ചെയ്യുന്ന സമയത്തെ വില കുറവാണെങ്കില്‍ ആ വിലക്കും വാങ്ങുന്ന സമയത്തെ വിലയാണ് കുറവെങ്കില്‍ ആ വിലക്കും സ്വര്‍ണം കിട്ടുന്നതാണ് അഡ്വാന്‍സ് ബുക്കിങ്. 

 

Date Price of 1 Pavan Gold (Rs.)
1-Aug-25 Rs. 73,200 (Lowest of Month)
2-Aug-25 74320
3-Aug-25 74320
4-Aug-25 74360
5-Aug-25 74960
6-Aug-25 75040
7-Aug-25 75200
8-Aug-25 Rs. 75,760 (Highest of Month)
9-Aug-25 75560
10-Aug-25 75560
11-Aug-25 75000
12-Aug-25 74360
13-Aug-25 74320
14-Aug-25 74320
15-Aug-25 74240
16-Aug-25 74200
17-Aug-25 74200
18-Aug-25 74200
19-Aug-25 73880
20-Aug-25 73440
21-Aug-25 73840
22-Aug-25 73720
23-Aug-25 74520
24-Aug-25 74520
25-Aug-25
Yesterday »
74440
26-Aug-25
Today »
Rs. 74,840

gold prices saw a sharp rise today with indications of further increase. experts suggest making advance bookings to avoid higher costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം; നിരോധനം നാളെ മുതൽ

Kuwait
  •  15 hours ago
No Image

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

International
  •  15 hours ago
No Image

ബലാത്സംഗ കേസിൽ പൊലിസ് പ്രതിയുമായി ഒത്തുകളിക്കുന്നു; പൊലിസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാശ്രമം

crime
  •  16 hours ago
No Image

ലഹരിക്കടത്ത്: മൂന്നം​ഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്; 89,760 ക്യാപ്റ്റഗോൺ ഗുളികകൾ പിടിച്ചെടുത്തു

uae
  •  16 hours ago
No Image

കുവൈത്തിൽ ഡെലിവറി ആപ്പുകളിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് ചിലവേറുന്നു; വൻ തുക ഈടാക്കി പ്ലാറ്റ്‌ഫോമുകൾ

Kuwait
  •  16 hours ago
No Image

ഹെൽമറ്റ് ധരിക്കാത്തതിനാൽ പെട്രോൾ നൽകിയില്ല; പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിയുതിർത്ത് യുവാക്കൾ

crime
  •  17 hours ago
No Image

ഇൻഡോറിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിൽ തീ; പൈലറ്റിന്റെ അടിയന്തിര ഇടപെടൽ, ഡൽഹിയിൽ എമർജൻസി ലാൻഡിംഗ് | Air India

National
  •  17 hours ago
No Image

വിവാഹാലോചനയ്ക്ക് വിളിച്ചുവരുത്തി യുവാവിനെ മർദിച്ച് കൊലപ്പെടുത്തി; സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിൽ

crime
  •  17 hours ago
No Image

കഴക്കൂട്ടത്ത് കാർ ഹൈവേയിലെ തൂണിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്, അപകടം റേസിങ്ങിനിടെയെന്ന് സംശയം

Kerala
  •  17 hours ago
No Image

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം; ദമ്പതികളുടെ ആദ്യ കുഞ്ഞ് മരിച്ചതും മുലപ്പാൽ കുടുങ്ങി

Kerala
  •  18 hours ago