മോദിക്കും വോട്ടിങ് മെഷീനും എതിരെ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പിയുടെ പരാതി
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വോട്ടിങ് മെഷീനും എതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലാണ് പരാതി. ഇ.വി.എം ഇല്ലാതെ മോദിക്ക് തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ഇൻഡ്യ മഹാറാലിയിലായിരുന്നു രാഹുലിന്റെ പരാമർശം. അധിക്ഷേപകരമായ പരാമർശമാണ് രാഹുൽ നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ പരാതിയിൽ ബി.ജെ.പി ആരോപിച്ചു. രാഹുലിനെതിരെ വെറും നോട്ടിസ് പോര. കടുത്ത നടപടി വേണമെന്നാണു പരാതിയിൽ ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വാതുവയ്പ്പാണെന്നും രാഹുൽ ആരോപിച്ചതായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ഹർദീപ് സിങ് പുരി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ കേന്ദ്ര സർക്കാരിന്റെ സ്വന്തക്കാരാണുള്ളതെന്നും ഇ.വി.എം കൂടാതെ അവർക്കു ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നൽകിയ അവകാശങ്ങൾ അപഹരിക്കപ്പെടുകയാണെന്നും രാഹുൽ പറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."