HOME
DETAILS

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

  
Web Desk
August 31 2025 | 14:08 PM

BCCI is in talks to appoint legendary captain MS Dhoni as the mentor of the Indian team for the 2026 T20 World Cup

2026 ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മെന്ററായി ഇതിഹാസ നായകൻ എംഎസ് ധോണിയെ നിയമിക്കാനുള്ള ശ്രേമം നടത്തി ബിസിസിഐ. മെന്ററാക്കാനായി ഒരു പ്രത്യേക ഓഫർ ബിസിസിഐക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ. ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യൻ ടീം ഡ്രസിങ് റൂമിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഈ ഓഫർ ധോണി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ക്രിക്ക്ബ്ലോഗറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ധോണി ഇതിനു മുമ്പ് ഇന്ത്യൻ ടീമിന്റെ മെന്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2021 ടി-20 ലോകകപ്പിൽ ആയിരുന്നു ധോണി ഇന്ത്യൻ ടീമിന്റെ മെന്ററായി നിയമിക്കപ്പെട്ടിരുന്നത്. എന്നാൽ ആ ലോകകപ്പിൽ ഇന്ത്യയുടെ പോരാട്ടം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അവസാനിക്കുകയായിരുന്നു. 

അതേസമയം ധോണി ഇപ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമാണ്. 2025 ഐപിഎല്ലിൽ ചെന്നൈയെ കുറച്ചു മത്സരങ്ങളിൽ നയിച്ചിരുന്നത് ധോണിയായിരുന്നു. പരുക്കേറ്റ ഋതുരാജ് ഗെയ്ക്‌വാദിന് പകരമായാണ് ധോണി ചെന്നൈയെ നയിക്കാൻ വീണ്ടും എത്തിയത്. 

2008 മുതൽ 2015 വരെ ചെന്നൈയുടെ ക്യാപ്റ്റനായി ധോണി ഉണ്ടായിരുന്നു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. 2018 മുതൽ 2021 വരെ ധോണിയാണ് ചെന്നൈയെ നയിച്ചത്. 2022ൽ ധോണി രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറുകയായിരുന്നു. എന്നാൽ ജഡേജയുടെ കീഴിൽ അത്ര മികച്ച പ്രകടനം നടത്താൻ ധോണിക്ക് സാധിച്ചിരുന്നില്ല. എട്ട് മത്സരങ്ങൾക്ക് ശേഷം ആ സീസണിൽ ധോണി വീണ്ടും ചെന്നൈയുടെ ക്യാപ്റ്റനായി ചുമതല ഏൽക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ധോണി ക്യാപ്റ്റൻ സ്ഥാനം ഗെയ്ക്‌വാദിന് നൽകിയത്. 

2025 സീസണിൽ ധോണി ബാറ്റിങ്ങിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ 24.50 ശരാശരിയിലും 135.17 സ്ട്രൈക്ക് റേറ്റിലും 200-ൽ താഴെ റൺസ് മാത്രമാണ് ധോണി നേടിയത്. സിഎസ്കെ, 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

BCCI is in talks to appoint legendary captain MS Dhoni as the mentor of the Indian team for the 2026 T20 World Cup. Reports suggest that a special offer has been made to the BCCI to make him a mentor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  6 hours ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  6 hours ago
No Image

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  6 hours ago
No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  7 hours ago
No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  7 hours ago
No Image

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

Kerala
  •  8 hours ago
No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  8 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  8 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  9 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  9 hours ago