
ഡോ. ദീപക് മിത്തൽ യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ

യുഎഇ: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. ദീപക് മിത്തൽ. 1998-ലെ ഇന്ത്യൻ ഫോറിൻ സർവിസ് (IFS) ബാച്ചിലെ ഉദ്യോഗസ്ഥനാണ്. നവംബർ 2021 മുതൽ ഈ പദവി വഹിച്ചിരുന്ന സഞ്ജയ് സുധീറിന് പകരമാണ് ഡോ. മിത്തലിന്റെ നിയമനം.
നിലവിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് ഡോ. മിത്തൽ. 2020 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, നിരവധി പ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ നിയമനം. ഡോ. മിത്തൽ ഉടൻ തന്നെ ചുമതല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2018-2020 കാലഘട്ടത്തിൽ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ-ഇറാൻ ഡെസ്കിന്റെ മേധാവിയായിരുന്നു ഡോ. ദീപക് മിത്തൽ. ഇന്ത്യൻ പൗരന്മാർക്ക് പാകിസ്ഥാനിലെ കർതാർപൂർ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് വിസ രഹിത യാത്ര സാധ്യമാക്കുന്ന കർതാർപൂർ ഇടനാഴി തുറക്കുന്നതിനുള്ള ടീമിന്റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരനായ കുൽഭൂഷൻ ജാദവിനായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദിച്ച സംഘത്തിലും അദ്ദേഹം അംഗമായിരുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്ത് ആഴ്ചകൾക്കുള്ളിൽ, മിത്തൽ ഇന്ത്യയുടെ ആദ്യ ഔപചാരിക നയതന്ത്ര സമ്പർക്കത്തിന് നേതൃത്വം നൽകി. അന്ന് ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫിസിന്റെ തലവനായിരുന്ന ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുമായി മിത്തൽ കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിത മടങ്ങിവരവ്, അഫ്ഗാൻ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.
2023-ൽ ഖത്തറിൽ, ചാരപ്രവർത്തന ആരോപണത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരുടെ മോചനത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലും മിത്തൽ പ്രധാന പങ്ക് വഹിച്ചു. 2024 ഫെബ്രുവരിയിൽ ഖത്തർ കോടതി അവരുടെ വധശിക്ഷ റദ്ദാക്കി.
Dr. Deepak Mittal, a seasoned diplomat and 1998-batch Indian Foreign Service (IFS) officer, has been appointed as the new Ambassador of India to the United Arab Emirates (UAE). He succeeds Sunjay Sudhir, who has been serving in this position since November 2021. With extensive experience in handling key diplomatic assignments, including serving as India's Ambassador to Qatar, Dr. Mittal is expected to further strengthen the robust ties between India and the UAE.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത
uae
• an hour ago
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം
Kerala
• an hour ago
ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ
uae
• 2 hours ago
വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍
Kerala
• 2 hours ago
തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ
crime
• 2 hours ago
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു
Kerala
• 2 hours ago
തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്
uae
• 2 hours ago
എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു
crime
• 2 hours ago
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
International
• 2 hours ago
വിദ്യാർഥികൾക്ക് നേരെയുള്ള ഭീഷണിയും അവഗണനയും തടയാൻ അജ്മാൻ; സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശം
uae
• 3 hours ago
രാത്രി 9 മുതൽ സ്മാർട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഒരു നഗരം
International
• 3 hours ago
അഴിമതിക്കെതിരെ കടുത്ത നടപടിയുമായി സഊദി; 138 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 3 hours ago
സുപ്രഭാതം സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
latest
• 4 hours ago
സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 4 hours ago
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്സിഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ
International
• 6 hours ago
സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ
crime
• 6 hours ago
യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്
uae
• 6 hours ago
വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്
International
• 6 hours ago
ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ
Kerala
• 5 hours ago
യൂ ട്യൂബർ ഷാജൻ സ്കറിയ ആക്രമണ കേസ്: നാല് പ്രതികൾക്ക് ജാമ്യം
Kerala
• 5 hours ago
ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു
National
• 5 hours ago