HOME
DETAILS

ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

  
Web Desk
September 04 2025 | 07:09 AM

supreme court suo motu case on cctv installation on police station amid custodial deaths increas

ന്യൂഡൽഹി: രാജ്യത്തെ പൊലിസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവത്തിക്കാത്ത സംഭവത്തിൽ സുപ്രിംകോടതി സ്വമേധയാ കേസ് ഫയൽ ചെയ്‌തു. 2025-ൽ 11 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി സ്വമേധയാ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. കഴിഞ്ഞ ഏഴ് മുതൽ എട്ട് മാസത്തിനിടെ രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ഉണ്ടായ ആശങ്കാജനകമായ വർദ്ധനവ് കാണിച്ചുകൊണ്ട് ദൈനിക് ഭാസ്‌കറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി ഇടപെടൽ.

ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ആണ് വിഷയത്തിൽ നടപടി എടുത്തത്. 2020-ൽ സുപ്രിംകോടതി ജസ്റ്റിസുമാരായ റോഹിൻടൺ ഫാലി നരിമാൻ, കെ.എം. ജോസഫ്, അനിരുദ്ധ ബോസ് എന്നിവർ പുറപ്പെടുവിച്ച ഒരു സുപ്രധാന വിധിന്യായത്തിൽ, രാജ്യത്തുടനീളമുള്ള എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കൽ നിർബന്ധമാക്കിയിരുന്നു. ഈ സുപ്രധാന വിധിയ്ക്ക് ശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇതിൽ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.

ദൈനിക് ഭാസ്‌കർ റിപ്പോർട്ട് അനുസരിച്ച് 2025 മുതൽ 8 മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൊലിസ് കസ്റ്റഡിയിൽ 11 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദയ്പൂർ ഡിവിഷനിൽ 7 മരണങ്ങൾ സംഭവിച്ചു. ഓഗസ്റ്റിൽ, രാജ്സമന്ദ് ജില്ലയിലെ കാങ്ക്രോളി പൊലിസ് സ്റ്റേഷനിലും ഉദയ്പൂർ ജില്ലയിലെ ഋഷഭ്ദേവ് പൊലിസ് സ്റ്റേഷനിലും രണ്ട് സ്വർണ്ണ വ്യാപാരികൾ കൊല്ലപ്പെട്ടു. എല്ലാ കേസുകളിലും വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിട്ടുള്ളത്.

സ്റ്റേഷനുകളിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കൽ നിർബന്ധമാക്കണമെന്നായിരുന്നു 2020 ലെ നിർദേശം. പ്രതികളെ ചോദ്യം ചെയ്യുന്ന സിബിഐ, എൻഐഎ, ഇഡി, എൻസിബി, ഡിആർഐ, എസ്എഫ്ഐഒ തുടങ്ങിയ ഏജൻസികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ വിധിന്യായത്തിൽ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. 

എല്ലാ സിസിടിവി സംവിധാനങ്ങളിലും രാത്രി കാഴ്ച സൗകര്യം ഉണ്ടായിരിക്കണമെന്നും ഓഡിയോ, വീഡിയോ റെക്കോർഡിംഗ് ഉൾപ്പെടുത്തണമെന്നും ബെഞ്ച് നിർദ്ദേശിച്ചിരുന്നു. കസ്റ്റഡിയിൽ പീഡനമോ മരണമോ ഉണ്ടായാൽ, ഇരകൾക്കോ ​​അവരുടെ കുടുംബങ്ങൾക്കോ ​​സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമാക്കാൻ മനുഷ്യാവകാശ കോടതികളെ സമീപിക്കാമെന്ന് കോടതി വിധിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, പാലിക്കൽ അവ്യക്തമായി തുടരുന്നു. കസ്റ്റഡി അക്രമ കേസുകളിൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുമ്പോൾ അധികാരികൾ പലപ്പോഴും പ്രവർത്തനരഹിതമായ ക്യാമറകൾ അല്ലെങ്കിൽ ദൃശ്യങ്ങൾ കാണാതായി എന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  2 days ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  2 days ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  2 days ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  2 days ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  2 days ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  2 days ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  2 days ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  2 days ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  2 days ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  2 days ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  2 days ago