HOME
DETAILS

കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും

  
September 04 2025 | 07:09 AM

kuwait drug control seizes drugs meant for trade in doha

ദോഹയിലേക്ക് കടത്താനായി എത്തിച്ച ലഹരിമരുന്ന് പിടികൂടി കുവൈത്ത് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ. പിടിച്ചെടുത്ത വസ്തുക്കളിൽ കഞ്ചാവ്, ഒരു ത്രാസ്, നിരവധി ശൂന്യമായ ബാഗുകൾ എന്നിവ ഉൾപ്പെടുന്നു.

മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായവർ

1) അബ്ദുല്ല ഗാലി സ്നൈദ് അൽ-ഖസീലി - കുവൈത്ത് നീതിന്യായ മന്ത്രാലയ ജീവനക്കാരൻ (കോടതി സെക്രട്ടറി). 

2) അഹമ്മദ് അബ്ദുൽ അസീസ് ഖാസിം അൽ-മത്രൂദ് - കുവൈത്ത് നീതിന്യായ മന്ത്രാലയ ജീവനക്കാരൻ.

3) ഹജ്റഫ് മുബാറക് സൈഫ് ഹബീബ് - കുവൈത്ത് നീതിന്യായ മന്ത്രാലയ ജീവനക്കാരൻ.

അബ്ദുല്ല അൽ-ഖസീലിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിനിടെ പ്രതിയുടെ കുടുംബാംഗങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിച്ചു. അബ്ദുല്ലയുടെ അമ്മയും രണ്ട് സഹോദരിമാരും ഉദ്യോഗസ്ഥരെ ആക്രമിച്ചു. മറ്റൊരു സഹോദരി ഒരു ഗ്ലാസ് വാതിൽ ബലമായി തുറന്നതിനെ തുടർന്ന്, റെയ്ഡിനെത്തിയ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് ഗുരുതരമായ മുറിവേറ്റു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചവർ

1) ഫാത്തിമ ഗാലി സ്നൈദ് അൽ-ഖസീലി - കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാരി.

2) അഹൂദ് ഗാലി സ്നൈദ് അൽ-ഖസീലി - കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ജീവനക്കാരി.

3) കരീമ അബ്ദുൽ റസാഖ് ഹസൻ - വീട്ടമ്മ.

ഇവർ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതികൾക്കെതിരെ ലഹരിക്കേസുകൾ മാത്രമല്ല ആക്രമണത്തിനും കേസെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നിയമവാഴ്ച നിലനിർത്താനും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

The Kuwait General Department for Drug Control has successfully seized a consignment of drugs, including cannabis, meant for trade in Doha. The seized items also included a scale and several empty bags, suggesting an attempt to distribute the illicit substances. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  4 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  5 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  5 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

റെയിൽവേയുടെ സർപ്രൈസ് ഓണസമ്മാനം: തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് ഇനി 20 കോച്ചുകളുമായി സുഗമയാത്ര

Kerala
  •  6 hours ago
No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  6 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  6 hours ago