HOME
DETAILS

അസി. പ്രൊഫസർ തസ്തിക; റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തിയാക്കി പുനർവിന്യാസം തകൃതിയിൽ

  
September 02 2025 | 01:09 AM

AssocProfessor post Redeployment in process by scrutinizing rank lists

തിരുനാവായ: സർക്കാർ കോളജുകളിലെ അസി. പ്രൊഫസർ തസ്തികയിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നിലനിൽക്കെ പുനർവിന്യാസ നിയമനം തകൃതിയായി നടക്കുന്നു. അസി. പ്രൊഫസർ തസ്‌തികയിൽ 25 വിഷയങ്ങളിൽ നിലവിലുള്ള പി.എസ്‌.സി റാങ്ക് ലിസ്റ്റുകളിൽനിന്ന് ഇതുവരെ നടന്നത് 134 നിയമന ശുപാർശ മാത്രമാണ്. പുതിയ തസ്തിക സൃഷ്ടിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതും അധിക അധ്യാപകരെ പുനർവിന്യസിക്കാൻ തീരുമാനിച്ചതുമാണ് റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തിയാകാൻ കാരണം.

ആഴ്ച്ചയിൽ 16 മണിക്കൂറായി ജോലിഭാരം ഉയർത്തിയതിനെത്തുടർന്ന് സർക്കാർ കോളജുകളിൽ അധികമെന്നു കണ്ടെത്തിയ അധ്യാപകരെയാണ് ഇതര കോളജുകളിലേക്കു പുനർവിന്യസിക്കുന്നത്. വയനാട് മോഡൽ ഡിഗ്രി കോളജിലേക്കും വടക്കൻ പറവൂർ കേസരി ആർട്‌സ് ആൻഡ് സയൻസ് കോളജിലേക്കും ഇതിനകം വിവിധ കോളജുകളിൽ നിന്ന് അധ്യാപകരെ പുനർവിന്യസിച്ചിച്ചു. 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവുപ്രകാരം, ആഴ്ച്ചയിൽ 16 മണിക്കൂർ ജോലിയുണ്ടെങ്കിലേ അധ്യാപക തസ്‌തിക അനുവദിക്കാനാവുക. 16 മണിക്കൂറിൽ കുറവുള്ള തസ്തികയിൽ ഗസ്റ്റ് അധ്യാപകരെയാണ് നിയമിക്കുന്നത്. മുമ്പ് ഒമ്പത് മണിക്കൂറിൽ കൂടുതൽ ജോലിഭാരം ഉണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാമായിരുന്നു. ഒരു പി.ജി കോഴ്സിന് കുറഞ്ഞത് അഞ്ച് അധ്യാപകരെ നിയമിക്കാനും മുമ്പ് വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ പുതിയ ഉത്തരവ് നടപ്പായ ശേഷം പി.ജി കോഴ്‌സിൽ അധ്യാപകരുടെ എണ്ണം മൂന്നായി ചുരുങ്ങി. പി.ജി ക്ലാസുകളിൽ ഒരു മണിക്കൂർ അധ്യാപനം ഒന്നര മണിക്കൂർ ജോലിയായി കണക്കാക്കുന്ന വെയ്‌റ്റേജ് ഒഴിവാക്കിയതും പുതിയ നിയമനത്തിനു തിരിച്ചടിയായി.

വിരമിക്കൽ വഴിയുണ്ടാകുന്ന ഒഴിവിലേക്കും മറ്റു കോളജുകളിലെ അധികഅധ്യാപക തസ്തികകൾ പുനർവിന്യസിക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ഇതോടെ റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനം പൂർണമായി ഇല്ലാതാകും. 17 വിഷയങ്ങളിലെ റാങ്ക് ലിസ്റ്റുകൾ ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിൽ കാലാവധി അവസാനിക്കുന്നവയാണ്. റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതോടെ ഉന്നത വിദ്യാഭ്യാസം നേടി പി.എസ്‌.സി റാങ്ക് ലിസ്‌റ്റുകളിൽ ഇടംപിടിച്ച നിരവധി ഉദ്യോഗാർഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നമാണ് ഇല്ലാതാകുന്നത്. പലർക്കും പ്രായപരിധി കാരണം ഇനി മറ്റൊരു പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനുള്ള അവസരം ലഭിക്കുകയുമില്ല. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ, ഒഴിവുകളിൽ ആനുപാതിക നിയമനമെങ്കിലും നടത്തുകയാണെങ്കിൽ ലിസ്റ്റുകൾ നോക്കുകുത്തിയാകില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്

International
  •  2 days ago
No Image

പാക്കിസ്താനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു, 30ലേറെ പേർക്ക് പരുക്ക്

National
  •  2 days ago
No Image

യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്

Kerala
  •  2 days ago
No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  2 days ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  2 days ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  2 days ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  2 days ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  2 days ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  2 days ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  2 days ago