HOME
DETAILS

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

  
September 02 2025 | 18:09 PM

supreme court granted anticipatory bail to cartoonist hemanth malaviya

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപാർഹമായ കാർട്ടൂണുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന കേസിൽ കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ മാളവ്യ ക്ഷമാപണം നടത്തിയത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 

ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി അഞ്ജരി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യ ഹരജി പരിഗണിച്ചത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ പൊലിസിന് ജാമ്യം റദ്ദാക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. 

വിവാദ കാർട്ടൂൺ

2021ലെ കോവിഡ് കാലത്ത് പുറത്തിറങ്ങിയ കാർട്ടൂൺ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായതിനെ തുടർന്നാണ് മാളവ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആർഎസ്എസ് പ്രവർത്തകനും, അഭിഭാഷകനുമായ വിനയ് ജോഷിയുടെ പരാതിയിലാണ് മധ്യപ്രദേശ് പൊലിസ് 2025 മേയിൽ മാളവ്യക്കെതിരെ കേസെടുക്കുകയായിരുന്നു. കാർട്ടൂൺ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നും, മതസൗഹാർദ്ദം തകർത്തെന്നും ആരോപിച്ചാണ് കേസ്. 

ഹിന്ദു ദൈവമായ പരമശിവനെ കുറിച്ചുള്ള പരാമർശങ്ങളും, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് പ്രവർത്തകർ എന്നിവരുടെ കാരിക്കേച്ചറുകളും കാർട്ടൂണിൽ ഉൾപ്പെട്ടിരുന്നു.

Cartoonist Hemant Malavya received anticipatory bail from the Supreme Court over a case involving cartoons shared against PM Modi and the RSS on social media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  7 hours ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  7 hours ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  7 hours ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  8 hours ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  8 hours ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  8 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  8 hours ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  8 hours ago
No Image

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

crime
  •  9 hours ago
No Image

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  9 hours ago