HOME
DETAILS

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്‌സി‌ഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ

  
Web Desk
September 02 2025 | 13:09 PM

india blocks azerbaijan sco membership over pakistan support in operation sindoor

ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം കാരണം ഇന്ത്യ ആഗോള വേദികളിൽ പ്രതികാര നടപടികൾ സ്വീകരിക്കുന്നുവെന്ന ആരോപണവുമായി അസർബൈജാൻ. ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്‌സി‌ഒ) പൂർണ അംഗത്വത്തിനുള്ള അസർബൈജാന്റെ ശ്രമങ്ങളെ ഇന്ത്യ തടഞ്ഞുവെന്നാണ് ആരോപണം. ഇന്ത്യ ബഹുരാഷ്ട്ര നയതന്ത്ര തത്വങ്ങൾ ലംഘിക്കുകയാണെന്നും, ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനെ പിന്തുണച്ചതിന്റെ പ്രതികാരമായാണ് ഇന്ത്യ ഇത്തരം നടപടികൾ പ്രതികാരമായി കൈക്കൊള്ളുന്നതെന്നും അസർബൈജാൻ മാധ്യമങ്ങൾ ആരോപിച്ചു.

ചൈനയിലെ ടിയാൻജിൻ നഗരത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, ഈ വർഷം ആദ്യം നടന്ന സൈനിക സംഘർഷത്തിൽ പാകിസ്ഥാനെ അഭിനന്ദിച്ചിരുന്നു. ഇന്ത്യയുടെ നടപടികൾക്കിടയിലും പാകിസ്ഥാനുമായുള്ള സാഹോദര്യ ബന്ധത്തിന് തങ്ങൾ മുൻഗണന നൽകുമെന്ന് അലിയേവ് അവകാശപ്പെട്ടതായി തുർക്കി ദിനപത്രമായ ഡെയ്‌ലി സബാഹ് റിപ്പോർട്ട് ചെയ്തു.

അസർബൈജാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധം രാഷ്ട്രീയ, സാംസ്കാരിക, തന്ത്രപരമായ തലങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് അലിയേവ് വ്യക്തമാക്കി. അസർബൈജാൻ-പാകിസ്ഥാൻ അന്തർ ഗവൺമെന്റൽ കമ്മീഷന്റെ ഭാഗമായി വ്യാപാരവും സാമ്പത്തിക സഹകരണവും വർധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഷെരീഫുമായി ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിനെ പിന്തുണച്ചതിനാണ് ഇന്ത്യ എസ്‌സി‌ഒയിൽ അസർബൈജാന്റെ പൂർണ അംഗത്വം തടഞ്ഞതെന്ന് ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  2 hours ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  3 hours ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  3 hours ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  4 hours ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  4 hours ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  4 hours ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  4 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  4 hours ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  5 hours ago
No Image

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

crime
  •  5 hours ago