HOME
DETAILS

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

  
Web Desk
September 02 2025 | 16:09 PM

ayesha rasha suicide boyfriend basheeruddin arrested for abetment

കോഴിക്കോട്:21 വയസ്സുകാരിയായ ഫിസിയോതെറാപ്പി വിദ്യാർത്ഥിനി ആയിഷ റഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് ബഷീറുദ്ദീൻ അറസ്റ്റിൽ. കണ്ണാടിക്കൽ സ്വദേശിയായ ബഷീറുദ്ദീനെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് നടക്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്. ആയിഷയെ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചതിന്റെ തെളിവുകൾ പൊലിസിന് ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തിന് ബഷീറുദ്ദീൻ ഉത്തരവാദിയാണെന്ന് സൂചിപ്പിക്കുന്ന ആയിഷയുടെ വാട്സാപ് സന്ദേശങ്ങൾ കേസിൽ നിർണായകമായി.

എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വാടക വീട്ടിൽ ആയിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ആയിഷയുടെ മൊബൈൽ ഫോൺ നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു, ഇതിൽ നിന്നാണ് നിർണായക തെളിവുകൾ ലഭിച്ചത്. മൂന്ന് വർഷത്തിലേറെ നീണ്ട ബന്ധത്തിനിടെ ഇരുവർക്കും ഇടയിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വാട്സാപ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമായി. തന്റെ മരണത്തിന് ബഷീറുദ്ദീനാണ് ഉത്തരവാദിയെന്ന് ആയിഷ വ്യക്തമാക്കുന്ന സന്ദേശവും പൊലിസിന് ലഭിച്ചു. ബഷീറുദ്ദീന്റെ ഫോണും ലാപ്ടോപ്പും പൊലിസ് കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ബഷീറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴികൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലിസ് അറിയിച്ചു. മംഗലൂരുവിലെ ശ്രീദേവി കോളേജിൽ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ ആയിഷ, കഴിഞ്ഞ മാസം 24 മുതൽ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ ബഷീറുദ്ദീനോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് ബഷീറുദ്ദീൻ പൊലിസിനോട് വെളിപ്പെടുത്തിയിരുന്നു.

ബഷീറുദ്ദീന്റെ മൊഴി

ഫിസിക്കൽ ട്രെയിനറായ ബഷീറുദ്ദീൻ, ഞായറാഴ്ച രാവിലെ ജിമ്മിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനെ ആയിഷ എതിർത്തിരുന്നു. എതിർപ്പ് അവഗണിച്ച് പരിപാടിയിൽ പങ്കെടുത്ത ശേഷം രാത്രി 8:30-ന് വീട്ടിലെത്തിയപ്പോഴാണ് ആയിഷയെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നുവെന്നാണ് ബഷീറുദ്ദീന്റെ മൊഴി. 

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആയിഷയുടെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിക്കുന്നു.സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആയിഷയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.ബഷീറുദ്ദീൻ ആയിഷയെ ബ്ലാക്മെയിൽ ചെയ്തിരുന്നതായും മാനസികമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. "മോർഫ് ചെയ്ത ഫോട്ടോകൾ കാണിച്ച് അവളെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയതാണ്. ബ്ലാക്മെയിലിങ്ങ് നടത്തിയിട്ടുണ്ട്. ക്ലാസ് കട്ട് ചെയ്താൽ വീട്ടുകാർ അറിയുമെന്ന ഭയം കണക്കിലെടുത്താണ് അവധിക്കാലം തിരഞ്ഞെടുത്തത്. അത്തരം ഫോട്ടോകൾ കാണിച്ചാൽ ആയിഷ അവന്റെ വഴിക്ക് വരുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. അവൾക്ക് അതിനെ എതിർക്കാനുള്ള ശേഷിയും ഉണ്ടായിരുന്നില്ല," തുടങ്ങിയ ആരോപണങ്ങളാണ് ബന്ധുകൾ ഉന്നയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  5 hours ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  5 hours ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  6 hours ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  6 hours ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  6 hours ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  6 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  7 hours ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  7 hours ago
No Image

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

crime
  •  7 hours ago
No Image

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  7 hours ago