HOME
DETAILS

സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു

  
September 02 2025 | 14:09 PM

170 vehicles seized in dubai for distributing gas cylinders unsafely

ദുബൈ: ഗാർഹിക ഗ്യാസ് സിലിണ്ടർ വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യാപകമായ പരിശോധനകളിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തതായും 1,098 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായും ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ)  അറിയിച്ചു. 2023 മുതൽ 2025-ന്റെ ആദ്യ പകുതി വരെ 4,322 ഫീൽഡ് പരിശോധനകളാണ് ആർടിഎയും മറ്റ് അധികാരികളും ചേർന്ന് നടത്തിയത്.

“ഗാർഹിക ഗ്യാസ് വിതരണം പൊതുജനാരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയെ നേരിട്ട് ബാധിക്കുന്ന ഒരു പ്രവർത്തനമാണ്. വ്യാജമോ തിരിച്ചറിയാൻ കഴിയാത്തതോ ആയ ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്താനും ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കർശനമായ മേൽനോട്ടം ആവശ്യമാണ്. ഇത് ഗുരുതര അപകടങ്ങൾ തടയാൻ സഹായിക്കും,” ആർടിഎയുടെ ലൈസൻസിംഗ് ആക്ടിവിറ്റീസ് മോണിറ്ററിംഗ് വിഭാഗം ഡയറക്ടർ സയീദ് അൽ റംസി വ്യക്തമാക്കി.

ഗുരുതര നിയമലംഘനങ്ങൾ

വ്യാജമോ ലൈസൻസ് ഇല്ലാത്തതോ ആയ ഗ്യാസ് സിലിണ്ടറുകൾ കൈവശം വച്ചതും ആവശ്യമായ പെർമിറ്റുകളില്ലാതെ അനധികൃതമായി ​ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തതുമാണ് നിയമലംഘനങ്ങളിൽ ഭൂരിഭാ​ഗവും. 

”നിയമലംഘനങ്ങൾക്ക് പുറമേ, നിയമങ്ങൾ പാലിക്കാത്ത 170 വാഹനങ്ങളും പിടിച്ചെടുത്തു,” അൽ റംസി കൂട്ടിച്ചേർത്തു.

ഗാർഹിക ഗ്യാസ് വിതരണത്തിൽ ഏർപ്പെട്ട എല്ലാ സ്ഥാപനങ്ങളും കർശനമായി നിയമങ്ങൾ പാലിക്കണമെന്നും ലൈസൻസുള്ള വാഹനങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ആർടിഎ ആവശ്യപ്പെട്ടു. “പൊതുജന സുരക്ഷ ഉറപ്പാക്കാൻ കർശനമായ പരിശോധനകൾ തുടരും. നിയമലംഘകർക്കെതിരെ കർക്കശമായ നിയമനടപടികൾ സ്വീകരിക്കും,” അൽ റംസി മുന്നറിയിപ്പ് നൽകി.

അതിനിടെ, അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ ഡസൻ കണക്കിന് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകാൻ ഉപയോ​ഗിച്ചിരുന്ന മിനിബസ് തിങ്കളാഴ്ച ദുബൈ പൊലിസ് പിടിച്ചെടുത്തിരുന്നു. ട്രാഫിക് പട്രോളിംഗിനിടെ നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്. കൂടുതൽ സിലിണ്ടറുകൾ വയ്ക്കാൻ വാഹനത്തിലെ സീറ്റുകൾ നീക്കം ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇത് ഡ്രൈവർമാർക്കും റോഡ് ഉപയോക്താക്കൾക്കും “ഗുരുതരമായ അപകടസാധ്യത” വരുത്തിവയ്ക്കുമെന്ന  വിലയിരുത്തലിലാണ് പൊലിസ് മിനിബസ് പിടിച്ചെടുത്തത്.

dubai authorities seized 170 vehicles used for distributing unsafe gas cylinders, reinforcing strict safety measures to protect residents and communities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിക്കും, ആർഎസ്എസിനുമെതിരെ ആക്ഷേപ കാർട്ടൂൺ പ്രചരിപ്പിച്ചു; കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

National
  •  5 hours ago
No Image

ആ​ഗോള അയ്യപ്പ സം​ഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ

Kerala
  •  5 hours ago
No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  6 hours ago
No Image

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

Kerala
  •  6 hours ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  6 hours ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  6 hours ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  6 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  7 hours ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  7 hours ago
No Image

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

crime
  •  7 hours ago