HOME
DETAILS

ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം

  
Web Desk
September 02 2025 | 17:09 PM

global ayyappa sangamam udf stand will declare tomorrow

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ യുഡിഎഫ് നിലപാട് നാളെ. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്ത സമ്മേളനം നടത്തി നയം വ്യക്തമാക്കും. സര്‍ക്കാരിന്റെ നിലപാടില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് യുഡിഎഫ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സെപ്റ്റംബര്‍ 20ന് പമ്പയില്‍ വെച്ചാണ് ആഗോള അയ്യപ്പ സംഗമം നിശ്ചയിച്ചിട്ടുള്ളത്. 

നേരത്തെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ കാണാന്‍ വിഡി സതീശന്‍ തയ്യാറായിരുന്നില്ല. പ്രതിപക്ഷ നേതാവ് കന്റോണ്‍മെന്റ് ഹൗസിലുണ്ടായിട്ടും, കാണാന്‍ സാധിക്കാത്തതിനാല്‍ ക്ഷണക്കത്ത് ഓഫീസില്‍ ഏല്‍പ്പിച്ച് ദേവസ്വം അംഗങ്ങള്‍ മടങ്ങുകയായിരുന്നു. 

അയ്യപ്പ സംഗമത്തിന്റെ സംഘാടക സമിതിയില്‍ രക്ഷാധികാരിയായി തന്നെ ഉള്‍പ്പെടുത്തിയതില്‍ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയുണ്ട്. തന്നോട് ആലോചിക്കാതെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ലെന്ന നിലപാടാണ് വിഡി സതീശനുള്ളത്. മുന്‍ കോണ്‍ഗ്രസ് നേതാവിയിരുന്ന പ്രശാന്ത് പാര്‍ട്ടിവിട്ട് സിപിഎമ്മില്‍ ചേര്‍ന്നതിന് ശേഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. 

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സിപി ഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും വിശ്വാസത്തിനെതിരായ ഒരു നിലപാടും എടുത്തിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

 ഇന്ത്യയിലെ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവരെ ഉപയോഗിക്കാനാണ് വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നത്. വര്‍ഗീയ വാദികള്‍ക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവര്‍. വിശ്വാസികളെ കൂടെ ചേര്‍ത്ത് വേണം വര്‍ഗീയ വാദികളെ ചെറുത്ത് തോല്‍പ്പിക്കാനെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.  

UDF will declare its position on the Global Ayyappa Meet controversies tomorrow, with Opposition Leader V.D. Satheesan addressing a press conference.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത

uae
  •  6 hours ago
No Image

ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ

uae
  •  6 hours ago
No Image

വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍

Kerala
  •  6 hours ago
No Image

തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ

crime
  •  6 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര്‍ ഇടംപിടിച്ചു

Kerala
  •  7 hours ago
No Image

തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്

uae
  •  7 hours ago
No Image

എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു

crime
  •  7 hours ago
No Image

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  7 hours ago
No Image

വിദ്യാർഥികൾക്ക് നേരെയുള്ള ഭീഷണിയും അവഗണനയും തടയാൻ അജ്മാൻ; സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശം

uae
  •  7 hours ago
No Image

കൊച്ചിയിൽ 25 കോടിയുടെ സൈബർ തട്ടിപ്പ്: ‘ഡാനിയൽ’ നയിച്ച കാലിഫോർണിയൻ കമ്പനിക്കെതിരെ പൊലിസ് അന്വേഷണം

crime
  •  8 hours ago