HOME
DETAILS

ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾ; അത്തർ മണക്കുന്ന ഖത്തറിന്റെ അഞ്ചര പതിറ്റാണ്ട്

  
ഷഹീർ പി
September 03 2025 | 06:09 AM

qatar marks 54 years of independence from britain five and a half decades of progress and pride

ദോഹ: 1971 സെപ്തംബർ 3-നാണ് ഖത്തർ ബ്രിട്ടന്റെ സംരക്ഷണത്തിൽ നിന്ന് മോചിതമായത്. നീണ്ട അഞ്ചരപ്പതിറ്റാണ്ടു കൊണ്ട് ​ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ധനിക രാജ്യങ്ങളിലൊന്നായി മാറാൻ ഖത്തറിനായി എന്നത് തീർത്തും അതിശയകരമാണ്. അന്ന് ഒരു ചെറിയ മരുഭൂമി രാജ്യമായിരുന്ന ഖത്തർ, 54 വർഷത്തിനിടയിൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ അത്ഭുതകരമായ പുരോഗതിയാണ് കൈവരിച്ചത്. എണ്ണയും പ്രകൃതി വാതകവും കൊണ്ട് സമ്പന്നമായ ഖത്തർ ആധുനികതയുടെ പ്രതീകമായി വളർന്നത് മിന്നൽ വേ​ഗത്തിലാണ്. അത്തറിന്റെ മണം പോലെ ആഡംബരവും സമ്പന്നതയും നിറഞ്ഞ ഖത്തറിന്റെ യാത്ര, ലോകത്തിന് പ്രചോദനമാണ്.

ചരിത്രപരമായി 1916 മുതൽ ബ്രിട്ടീഷ് സംരക്ഷണത്തിലായിരുന്ന ഖത്തറിൽ നിന്ന് 1968-ലാണ് ബ്രിട്ടൻ പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചത്. യുഎഇയോടൊപ്പം ചേരാൻ നിർദേശമുണ്ടായിരുന്നെങ്കിലും, ഖത്തർ സ്വന്തം പാത തിരഞ്ഞെടുക്കുകയായിരുന്നു. ഷെയ്ഖ് അഹമദ് ബിൻ അലി അൽ താനിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാൽ, 1972-ൽ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് അൽ താനി അധികാരം പിടിച്ചെടുത്തു. 1995-ൽ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനി രാജ്യത്തെ ആധുനികവത്കരണത്തിന്റെ പാതയിലേക്ക് നയിച്ചു. 2013-ൽ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അധികാരമേറ്റു. കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലമായി അദ്ദേഹം തന്നെയാണ് രാജ്യത്തെ നയിക്കുന്നത്. ഒരർത്ഥത്തിൽ അൽ താനി കുടുംബത്തിന്റെ ചരിത്രം ആധുനിക ഖത്തറിന്റെ ചരിത്രം കൂടിയാണ്.

വിധി മാറ്റിയെഴുതിയ എണ്ണസമ്പത്ത്

സാമ്പത്തികമായി, 1939-ൽ എണ്ണ കണ്ടെത്തിയെങ്കിലും, സ്വാതന്ത്ര്യത്തിനു ശേഷമാണ് സാമ്പത്തികമായി ഖത്തർ ഉയർന്നത്. 1970-കളിൽ എണ്ണ മേഖലയിൽ നിന്നുള്ള വരുമാനം വർധിച്ചു. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക (LNG) കയറ്റുമതി ചെയ്യുന്ന രാജ്യമായും ഖത്തർ‍ മാറി. ഇന്ന് ഖത്തറിന്റെ ജിഡിപി പെർ ക്യാപിറ്റ 70,000 ഡോളറിനു മുകളിലാണ്. ഖത്തർ പെട്രോളിയം, ഖത്തർ എയർവേയ്സ് തുടങ്ങിയ സ്ഥാപനങ്ങൾ ലോകോത്തര ബ്രാൻഡുകളാണ്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഖത്തറിനെ അശേഷം പോലും ബാധിച്ചില്ല. 

സാമൂഹികമായി, 1971-ൽ ഏകദേശം ഒരു ലക്ഷം ജനസംഖ്യയുണ്ടായിരുന്ന ഖത്തറിൽ ഇന്ന് ഏകദേശം 28 ലക്ഷം ആളുകൾ ജീവിക്കുന്നു. രാജ്യത്ത് താമസിക്കുന്നവരിൽ 90 ശതമാനവും പ്രവാസികളാണ്. എജ്യൂക്കേഷൻ സിറ്റി, ഖത്തർ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ രാജ്യത്തെ യുവതലമുറയ്ക്ക് ലോകോത്തര വിദ്യാഭ്യാസം നൽകുന്നു. 

അൽ ജസീറ മീഡിയ നെറ്റ് വർക്ക് (1996) ലോക മാധ്യമ രംഗത്ത് ഖത്തറിന്റെ സ്ഥാനം ഉറപ്പിച്ചു. 2022 ഫിഫ വേൾഡ് കപ്പ് ആതിഥേയത്വം, ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കരുത്ത് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി.

തളർത്താൻ ശ്രമിച്ച ഉപരോധം

രാഷ്ട്രീയമായി, ഗൾഫ് കോഓപ്പറേഷൻ കൗൺസിലിലെ (GCC) അംഗമായ ഖത്തർ, 2017-2021-ൽ കാലത്ത് സഊദിയുടെയും യുഎഇയുടെയും ഉപരോധം നേരിട്ടിരുന്നു. എന്നാൽ, അമേരിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കിയത് ഖത്തറിന് കരുത്തായി. ഇസ്റാഈൽ-ഹമാസ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തർ ​ഗൾഫ് മേഖലയിലെ മറ്റേതൊരു രാജ്യത്തേക്കാളും കരുത്തുറ്റ രാഷ്ട്രമാണ് ഇന്ന്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടുകളിൽ മരുഭൂമിയിൽ നിന്ന് ആധുനിക നഗരരാജ്യമായി മാറിയ ഖത്തറിന്റെ ഭാവി പ്രശോഭിതമാണെന്ന് കാര്യത്തിൽ തർക്കമില്ല. ഈ വർഷം രാജ്യത്തെ അൽ ഉദൈദ് സൈനിക താവളത്തിനെതിരായ ഇറാൻ ആക്രമണത്തെ ചെറുക്കാൻ ഖത്തറിനായിരുന്നു. അമേരിക്കയുമായുള്ള ശക്തമായ സൗഹൃദത്തിന്റെയും നയതന്ത്ര ബന്ധത്തിന്റെയും പേരിൽ പലകുറി ഖത്തർ ശക്തമായ വിമർശനത്തിന് വിധേയമായിരുന്നു.

തലവര മാറ്റിയ ലോകകപ്പ്

2022-ലെ ഫിഫ വേൾഡ് കപ്പ് ഖത്തറിന്റെ ചരിത്രത്തിൽ വഴിത്തിരിവായി മാറുകയുണ്ടായി. ഒരു ​ഗൾഫ് രാജ്യം ആദ്യമായി ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പ് ഖത്തറിന്റെ ആഗോള തലത്തിലെ പ്രതിച്ഛായ തന്നെ മാറ്റി. ലോകോത്തര സ്റ്റേഡിയങ്ങൾ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ മെട്രോ തുടങ്ങിയവ ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുഖമായി മാറി. ലോകകപ്പ് നടന്ന സമയത്ത് 28 ലക്ഷം ജനസംഖ്യയുള്ള ഈ ചെറിയ രാജ്യം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. വിമർശനങ്ങൾ നേരിട്ടെങ്കിലും, ഖത്തറിന്റെ സാമ്പത്തിക-സാംസ്കാരിക മുന്നേറ്റത്തിന് ലോകകപ്പ് വേദിയൊരുക്കി. 

സെപ്തംബർ 3-നാണ് രാജ്യം ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതെങ്കിലും ഡിസംബർ 18-നാണ് സാധാരണയായി ഖത്തർ ദേശീയ ദിനം ആചരിക്കാറുള്ളത്.

qatar celebrates 54 years since gaining independence from britain, marking over five decades of growth, progress, and national pride. the nation reflects on its remarkable journey of transformation and achievements while honoring its cultural heritage and bright future.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് വീടിനുള്ളിൽ പൊട്ടിത്തെറി; സഹോദരനും, സഹോദരിക്കും ഗുരുതര പരിക്ക്; ഗ്യാസ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

'ലോകമെമ്പാടും ഐക്യവും സമാധാനവും സ്ഥിരതയും പുലരട്ടെ'; നബിദിന സന്ദേശവുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

uae
  •  a day ago
No Image

മത്സ്യബന്ധന വള്ളത്തിൽ തീപിടുത്തം: ഉപകരണങ്ങൾ കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  a day ago
No Image

രാജസ്ഥാന്‍ റോയല്‍സ് വിടാനായേക്കില്ല, ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും; സഞ്ജുവിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?

Cricket
  •  a day ago
No Image

എമിറേറ്റ്‌സ് റോഡില്‍ വാഹനാപകടം; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്

uae
  •  a day ago
No Image

ശുഭവാർത്ത വരുമോ? നിമിഷപ്രിയയുടെ മോചനത്തിനായി ഒരു സംഘം യെമനിലെത്തിയെന്ന് ചാണ്ടി ഉമ്മൻ

Kerala
  •  a day ago
No Image

ജിഎസ്ടി: നേട്ടം കമ്പനികളും കുത്തക വ്യാപാരികളും തട്ടിയെടുക്കാതിരിക്കാന്‍ ജാഗ്രത വേണമെന്ന് രാജു അപ്‌സര 

Economy
  •  a day ago
No Image

തിരുവോണനാളിൽ കേരളത്തിൽ മഴയുണ്ടായേക്കില്ല; ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a day ago
No Image

NIRF റാങ്കിംഗ് 2025 പുറത്തിറങ്ങി: ഐഐടി മദ്രാസ് വീണ്ടും പട്ടികയിൽ ഒന്നാമത്, പട്ടികയിൽ ഇടംപിടിച്ച മറ്റുകോളേജുകൾ അറിയാം

Universities
  •  a day ago
No Image

ഝാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Kerala
  •  a day ago


No Image

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

National
  •  a day ago
No Image

ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു

Kerala
  •  a day ago
No Image

വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

uae
  •  a day ago
No Image

ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക

International
  •  a day ago