HOME
DETAILS

ഏഷ്യയിൽ ഒന്നാമനാവാൻ സഞ്ജു; തകർത്തടിച്ചാൽ കോഹ്‌ലിയും രോഹിത്തും ഒരുമിച്ച് വീഴും

  
September 03 2025 | 06:09 AM

sanju samson waiting for a new milestone in asia cup 2025

ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സെപ്റ്റംബർ ഒമ്പതിനാണ് ഏഷ്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് തുടക്കമാവുന്നത്. സെപ്റ്റംബർ 10ന് യുഎഇക്കെതിരെയാണ് ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14ന് നടക്കും. ടൂർണമെന്റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഇന്ത്യക്കൊപ്പം പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകളുമാണ് ഗ്രൂപ്പിലുള്ളത്‌. 

മലയാളി സൂപ്പർതാരം സഞ്ജു സാംസണും ഏഷ്യ കപ്പിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ടീമിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായാണ് സഞ്ജു ഇടം നേടിയത്. നിലവിൽ മിന്നും ഫോമിൽ കളിക്കുന്ന സഞ്ജുവിന് ഏഷ്യ കപ്പിൽ ഒരു വമ്പൻ റെക്കോർഡും സ്വന്തമാക്കാൻ സാധിക്കും. ടി-20 ഫോർമാറ്റുകളിൽ നടന്ന ഏഷ്യ കപ്പ് ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായി മാറാൻ സഞ്ജുവിന് സാധിക്കും. ഏഷ്യ കപ്പിൽ 14 സിക്‌സറുകൾ നേടിയാൽ സഞ്ജുവിന് ഈ നേട്ടം കൈവരിക്കാം. 

നിലവിൽ കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ആറ് മത്സരങ്ങളിൽ നിന്നും 30 സിക്സറുകളാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഒരു  സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും അടക്കം 368 റൺസാണ് സഞ്ജു നേടിയത്. ഏഷ്യ കപ്പിലും സഞ്ജു തകർത്തടിച്ചാൽ ഈ റെക്കോർഡും തകർന്നു വീഴും. 

നിലവിൽ ടി-20 ഫോർമാറ്റുകളിൽ നടന്ന ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരം അഫ്ഗാനിസ്ഥാന്റെ നജീബുള്ള സദ്രാനാണ്. 13 സിക്സുകളാണ് താരം നേടിയിട്ടുള്ളത്. 12 സിക്സർ വീതം നേടിയ അഫ്ഗാൻ താരം റഹ്മാനുള്ള ഗുർബാസ് ഇന്ത്യൻ താരം രോഹിത് ശർമ്മ എന്നിവരാണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 11 സിക്സുകൾ നേടിയ വിരാട് കോഹ്‌ലിയാണ് പട്ടികയിലെ മൂന്നാമൻ.

There are only days left until the eagerly awaited Asia Cup begins in the cricket world. Sanju Samson is also preparing for the Asia Cup.Sanju, who is in brilliant form in current kerala cricket league. sanju can also set a huge record in the Asia Cup.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് സ്കൈകാർഗോയുടെ വളർച്ചയ്ക്കായി പുതിയ ബോയിംഗ് വിമാനങ്ങൾ; ധനസഹായ കരാറിൽ ഒപ്പുവച്ച് എമിറേറ്റസ് എൻബിഡി

uae
  •  15 hours ago
No Image

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം:  ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രതിയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍, വീട്ടില്‍ നിന്ന് കണ്ടെടുത്തത് മനുഷ്യജീവന്‍ അപായപ്പെടുത്താവുന്ന സ്‌ഫോടകവസ്തുക്കള്‍

Kerala
  •  15 hours ago
No Image

കിമ്മിന് ഡിഎൻഎ മോഷണ ഭീതി; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കിം തൊട്ട സ്ഥലങ്ങൾ വൃത്തിയാക്കി

International
  •  15 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ, കേരളത്തെ പേടിപ്പിച്ച് മസ്തിഷ്ക ജ്വരം

Kerala
  •  15 hours ago
No Image

നബിദിന അവധി; കൽബയിലും ഖോർഫക്കാനിലും സന്ദർശിക്കാൻ പറ്റിയ ആറ് സ്ഥലങ്ങൾ

uae
  •  15 hours ago
No Image

ഖത്തറിന് നേപ്പാളിന്റെ വക രണ്ട് ആനകള്‍; രുദ്രകാളിയും ഖഗേന്ദ്ര പ്രസാദും ചാര്‍ട്ടേഡ് വിമാനത്തില്‍ ദോഹയിലെത്തും, വൈക്കോല്‍ ഇന്ത്യയില്‍നിന്ന്

Environment
  •  16 hours ago
No Image

ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്തരുത്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പുടിൻ

International
  •  16 hours ago
No Image

കസ്റ്റഡി മർദ്ദനക്കേസ് ഒതുക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി സുജിത്ത്; ഗുണ്ടാ പൊലിസ് സംഘത്തിൽ കൂടുതൽ പേർ, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

Kerala
  •  16 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലേക്ക് 6.5 ലക്ഷം കന്നി വോട്ടർമാർ

Kerala
  •  16 hours ago
No Image

'ഒരേ തസ്തികയ്ക്ക് പല യോഗ്യതകള്‍ വച്ച് അപേക്ഷ ക്ഷണിച്ചു' ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നോക്കുകുത്തി?

Kerala
  •  16 hours ago


No Image

ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍: ഇസ്‌റാഈല്‍ മറുപടി നല്‍കിയില്ലെന്ന് ഖത്തര്‍; ഗസ്സ പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള ശ്രമം എല്ലാവരെയും അപകടത്തിലാക്കുമെന്നും വിദേശകാര്യ വക്താവ്

qatar
  •  17 hours ago
No Image

അന്ന് ന്യൂനപക്ഷകാർഡ്: ഇന്ന് ഭൂരിപക്ഷ പ്രീണനം'സി.പി.എമ്മിനെ തുണയ്ക്കുമോ അയ്യപ്പസംഗമം?'

Kerala
  •  17 hours ago
No Image

അമേരിക്ക ഇന്ത്യയുടെ മേൽ ചുമത്തിയ 50% തീരുവ മണ്ടൻ തീരുമാനം; ട്രംപ് ഇന്ത്യയോട് മാപ്പ് പറയണം, തീരുവ ഒഴിവാക്കണം: യുഎസ് നയതന്ത്ര വിദഗ്ധൻ എഡ്വേർഡ് പ്രൈസ്

International
  •  17 hours ago
No Image

'വിദേശി'കളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാം, ജയിലിലടയ്ക്കാം; ഫോറിന്‍ ട്രൈബ്യൂണലുകള്‍ക്ക് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ പദവി നല്‍കി കേന്ദ്രം

National
  •  17 hours ago