HOME
DETAILS

റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ കാർ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം

  
Web Desk
September 02 2025 | 11:09 AM

elderly woman waiting for bus hit by car dies tragically

പത്തനംതിട്ട: ബസ് കാത്ത് നിൽക്കുകയായിരുന്ന 75 വയസ്സുകാരിയെ കാർ ഇടിച്ച് തെറിപ്പിച്ചു. പത്തനംതിട്ട എഴുമറ്റൂർ ചുഴനയിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട് എത്തിയ കാർ പൊടിയമ്മ എന്ന സ്ത്രീയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഉടൻ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊടിയമ്മ ചുഴനയിൽ താമസിക്കുന്ന മകളുടെ വീട്ടിൽ എത്തിയതായിരുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങാനായി റോഡരികിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് അപകടം ഉണ്ടായത്.

കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അപകടസമയത്ത് പൊടിയമ്മയ്ക്ക് അരികിൽ മറ്റൊരു സ്ത്രീ കൂടെ ഉണ്ടായിരുന്നു. എന്നാൽ, കാർ വരുന്നത് കണ്ട് അവർ ഒഴിഞ്ഞുമാറി. ഒഴിഞ്ഞുമാറുന്നതിനിടെ അവർക്ക് വീണ് ചെറിയ പരുക്കേറ്റിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചു.

 

 

A 75-year-old woman, Podiyamma, was fatally struck by an out-of-control car while waiting for a bus in Ezhumattoor, Pathanamthitta. The accident occurred around 9 AM, and despite being rushed to Kozhencherry District Hospital, she succumbed to her injuries. Police suspect the driver fell asleep, causing the crash



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണാഘോഷത്തിനിടെ ബെംഗളുരുവിലെ നഴ്‌സിംഗ് കോളേജില്‍ സംഘര്‍ഷം; മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു

National
  •  8 hours ago
No Image

യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ

uae
  •  8 hours ago
No Image

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്‌സി‌ഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ

International
  •  8 hours ago
No Image

സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ

crime
  •  9 hours ago
No Image

യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്

uae
  •  9 hours ago
No Image

വെനസ്വേല സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നു: കരീബിയനിൽ സൈനിക വിന്യാസം, ആരോപണവുമായി വെനസ്വേലൻ പ്രസിഡൻ്റ്

International
  •  9 hours ago
No Image

ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദുബൈ; നടപടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ വിശ്വാസം വര്‍ധിപ്പിക്കാന്‍

uae
  •  9 hours ago
No Image

സ്മാർട്ട് ഫോണും, സഹേൽ ആപ്പും ഇല്ലെങ്കിലും എക്സിറ്റ് പെർമിറ്റ് നേടാം; കൂടുതലറിയാം

Kuwait
  •  9 hours ago
No Image

150 പവൻ പോരാ ഇനിയും വേണം; മധുരയിൽ യുവതിയുടെ ആത്മഹത്യയിൽ സ്ത്രീധന പീഡന ആരോപണവുമായി കുടുംബം

crime
  •  9 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 hours ago