HOME
DETAILS

10 ലക്ഷത്തിന് താഴെ വില; മാരുതിയുടെ പുത്തൻ എസ്‌യുവി നാളെ എത്തുന്നു

  
Web Desk
September 02 2025 | 09:09 AM

marutis new suv arriving tomorrow under 10 lakh price

ഇന്ത്യയിൽ സ്പോർട് യൂട്ടിലിറ്റി വാഹന (എസ്‌യുവി) വിപണിയിൽ കുറച്ച് വർഷങ്ങളായി കടുത്ത മത്സരമാണ് നടക്കുന്നത്. ഹാച്ച്ബാക്കുകളുടെ തമ്പുരാക്കന്മാരായ മാരുതി സുസുക്കി, ഫ്രോങ്ക്സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി തുടങ്ങിയ മോഡലുകളിലൂടെ എസ്‌യുവി വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. എന്നാൽ, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഇവിടെ കൊണ്ട് ഒന്നും നിർത്താൻ ഉദ്ദേശിക്കുന്നില്ല. നാളെ സെപ്റ്റംബർ 3-ന് പുതിയൊരു എസ്‌യുവി വിപണിയിൽ അവതരിപ്പിക്കാൻ മാരുതി ഒരുങ്ങുകയാണ്.

വിക്ടോറിസ്: പുതിയ എസ്‌യുവിയുടെ പേര് പുറത്ത്

പുതിയ എസ്‌യുവിയെക്കുറിച്ച് മാരുതി വിശദാംശങ്ങൾ രഹസ്യമാക്കിയാണ് വെച്ചിരുന്നത്. പക്ഷേ അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വാഹനത്തിന്റെ പേര് ഇപ്പോൾ പുറത്തുവന്നത്. ‘വിക്ടോറിസ്’ എന്നാണ് ഈ കോംപാക്ട് എസ്‌യുവിയുടെ പേര് എന്നാണ് പുറത്ത് വരുന്ന വിവരം. Y17 എന്ന രഹസ്യനാമത്തിലായിരുന്നു മാരുതി ഈ മോഡൽ വികസിപ്പിച്ചത്. അതേസമയം മോഡലിന്റെ ഔദ്യോഗിക നാമം മാരുതിയുടെ വെബ്‌സൈറ്റിലും പരാമർശിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്തായാലും പേര് ആരാധകർക്കിടയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

ഹ്യുണ്ടായി ക്രെറ്റയെ വെല്ലുവിളിക്കുമോ?

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ നിലവിൽ ആധിപത്യം വഹിക്കുന്ന ഹ്യുണ്ടായി ക്രെറ്റയെ വെല്ലുവിളിക്കാനാണ് മാരുതി ഈ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായ മോഡൽ എസ് യു വി വിഭാഗത്തിൽ എന്തിന് പുതിയ ഒരു മോഡൽ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം ഇതാണ്: വിപണി വിഹിതം വർധിപ്പിക്കാനുള്ള മാരുതിയുടെ ഒരേ ഒരു തന്ത്രം. ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിൽ ആയിരിക്കും നാളെ പുറത്തിറങ്ങുന്ന വിക്ടോറിസ് എത്തുക. മാരുതിയുടെ അരീന ഡീലർഷിപ്പുകൾ വഴിയായിരിക്കും വിൽപ്പനയ്ക്കെത്തുക. ഗ്രാൻഡ് വിറ്റാരയെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്ന വിലയ്ലായിരിക്കും പുതിയ മോഡൽ ലഭ്യമാകുന്നത്. അരീനയുടെ പുതിയ ഫ്ലാഗ്ഷിപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025-09-0215:09:61.suprabhaatham-news.png
 
 

ആകർഷകമായ ഡിസൈനും സവിശേഷതകളും

സോഷ്യൽ മീഡിയയിൽ വിക്ടോറിസിന്റെ ടീസർ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. എൽഇഡി ടെയിൽലൈറ്റ് ആകർഷകമായ ഡിസൈനിലാണ് നൽകിയിരിക്കുന്നത്. 3D ലുക്കും സ്ലീക്ക് ബ്രേക്ക് ലാമ്പും ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽലൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്ടോറിസിന് മാരുതി സ്വിഫ്റ്റിന്റെ ഡിസൈനോട് സാമ്യമുള്ളതും എന്നാൽ കൂടുതൽ സ്റ്റൈലിഷുമാണ്. ഗ്രാൻഡ് വിറ്റാരയ്ക്കും ടൊയോട്ട ഹൈറൈഡറിനും അടിസ്ഥാനമായ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിൽ നിർമിച്ച വിക്ടോറിസ്, 4,345 mm നീളമുള്ള വലിപ്പമേറിയ ബോഡിയോടെ കൂടുതൽ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യും. ഇത് കുടുംബ യാത്രകൾക്ക് അനുയോജ്യമാക്കും.

എഞ്ചിൻ ഓപ്ഷനുകളും വിലയും

1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് വിക്ടോറിസിൽ പ്രതീക്ഷിക്കുന്നത്, 101 bhp പവറും 139 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളത്. പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ, പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളും ലഭ്യമാകാൻ സാധ്യതയുണ്ട്. വില 10 ലക്ഷം രൂപയിൽ താഴെ മുതൽ ആരംഭിക്കുമെന്നാണ് സൂചന.

നാളെ നടക്കാനിരിക്കുന്ന ലോഞ്ച് എസ്‌യുവി പ്രേമികൾക്കിടയിൽ ഇതിനോടകം വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്നു. ഹ്യുണ്ടായി ഉൾപ്പെടെയുള്ള എതിരാളികൾക്ക് വെല്ലുവിളിയാകാൻ തയ്യാറെടുക്കുമ്പോൾ വിക്ടോറിസിന്റെ കൂടുതൽ വിവരങ്ങൾക്കായി മണിക്കൂറുകൾ മാത്രം കാത്തിരിക്കാം.

 

Maruti Suzuki is set to launch its new SUV tomorrow, priced under 10 lakh. The vehicle promises a blend of style, performance, and affordability, targeting budget-conscious buyers seeking a compact yet feature-packed SUV



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യയിൽ ഒന്നാമനാവാൻ സഞ്ജു; തകർത്തടിച്ചാൽ കോഹ്‌ലിയും രോഹിത്തും ഒരുമിച്ച് വീഴും

Cricket
  •  2 days ago
No Image

ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയ്ക്കു സമീപം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു;  കത്തിക്കരിഞ്ഞു നിലത്തു വീണ് യാത്രക്കാരന്‍

International
  •  2 days ago
No Image

ദുബൈ-ഷാർജ റോഡിൽ ഗതാഗതക്കുരുക്കിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലിസ്

uae
  •  2 days ago
No Image

ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Kerala
  •  2 days ago
No Image

കളിക്കളത്തിൽ അന്ന് ധോണി എന്നോട് വളരെയധികം ദേഷ്യപ്പെട്ട് സംസാരിച്ചു: ഇന്ത്യൻ സൂപ്പർതാരം

Cricket
  •  2 days ago
No Image

ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value Today

qatar
  •  2 days ago
No Image

അബൂദബിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിസ് എയര്‍; ഇനി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ബജറ്റ് എയര്‍ലൈനുകള്‍ ഇവ

uae
  •  2 days ago
No Image

ഞെട്ടിപ്പിക്കുന്ന നീക്കം, സഞ്ജുവിന് കനത്ത തിരിച്ചടി; നിർണായക തീരുമാനമെടുത്ത് രാജസ്ഥാൻ

Cricket
  •  2 days ago
No Image

കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് മുങ്ങി മരിച്ചു

Kerala
  •  2 days ago
No Image

ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ആത്ഹമത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്; ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും

Kerala
  •  2 days ago