HOME
DETAILS

ഡോക്ടര്‍മാര്‍ ബ്യൂറോക്രാറ്റുകളാകരുത്: ഗവര്‍ണര്‍

  
backup
September 07, 2016 | 7:09 PM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b0


തൃശൂര്‍: ഡോക്ടര്‍മാര്‍ ബ്യൂറോക്രാറ്റുകളായി മാറരുതെന്ന് ഗവര്‍ണര്‍ പി സദാശിവം. ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യക്കും അത്യാധുനിക യന്ത്രങ്ങള്‍ക്കും അടിമകളാകുന്ന പ്രവണത ഏറി വരികയാണ്. മനുഷ്യന്റെ സാന്ത്വന സ്പര്‍ശത്തോളം വരില്ല ഒരു യന്ത്രത്തിന്റേയും പ്രവര്‍ത്തനം. സാങ്കേതിക വിദ്യയുടെ ബലത്തിനപ്പുറം മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന തലത്തിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ മാറണം. മാനുഷികമായ സമീപനമാണ് ആരോഗ്യമേഖലയില്‍ ഉണ്ടാവേണ്ടത്. ഗവര്‍ണര്‍ പറഞ്ഞു.
വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊത്ത് സമൂഹം മാറുന്ന കാര്യം ഡോക്ടര്‍മാര്‍ ഓര്‍ക്കണം. കേവലം ഒരു ശുശ്രൂഷകനെയോ ചികിത്സകനെയോ അല്ല പൊതുസമൂഹം ഡോക്ടറില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പൊതുസമൂഹത്തെ സ്വാധീനിക്കാനും അവരോട് ഇടപെടാനും കഴിയും വിധം വിശ്വാസ്യത ആര്‍ജിക്കാനും ഡോക്ടര്‍മാര്‍ തയ്യാറാകണം.
എങ്കില്‍ മാത്രമേ പ്രതിരോധ വാക്‌സിനേഷന്‍ പോലുളള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തെ അടുപ്പിക്കാന്‍ കഴിയൂ-ഗവര്‍ണര്‍ പറഞ്ഞു.
വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കളായ ഹനബഷീര്‍, അഭീഷ്ണ അശോക്, സൂസമ്മ വര്‍ഗീസ്, അഞ്ജു ജി.എസ് എന്നിവര്‍ക്ക് ഗവര്‍ണര്‍ പി സദാശിവം സ്വര്‍ണ മെഡല്‍ നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  5 minutes ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  15 minutes ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  33 minutes ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  an hour ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  an hour ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  2 hours ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  2 hours ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  2 hours ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  3 hours ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  3 hours ago