HOME
DETAILS

ഗസ്സയില്‍ സ്വതന്ത്രഭരണകൂടം ഉള്‍പെടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്;  തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ഇസ്‌റാഈല്‍, കൂട്ടക്കൊലകള്‍ തുടരുന്നു

  
Web Desk
September 04 2025 | 07:09 AM

Hamas Agrees to Proposals Including Independent Governance in Gaza Israel Offers Ceasefire If Conditions Met Strikes Continue

വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി ഗസ്സയില്‍ സ്വതന്ത്ര ദേശീയ ഭരണകൂടമെന്ന നിര്‍ദ്ദേശം ഉള്‍പെടെ അംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറെന്ന് ഹമാസ്. മുഴുവന്‍ ഇസ്‌റാഈലി ബന്ദികളേയും മോചിപ്പിക്കുമെന്നും ഹമാസ് അറിയിച്ചു. എന്നാല്‍ ഹമാസിന്റെ പ്രസ്താവന നിഷേധിക്കുന്ന നിലപാടാണ് ഇസ്‌റാഈലിന്റേത്. ഇസ്‌റാഈല്‍ കാബിനറ്റ് മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ ഹമാസ് അംഗീകരിച്ചാല്‍ ആ നിമിഷം വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് വ്യക്തമാക്കി. 

ആഗസ്റ്റ് 18ന് മധ്യസ്ഥര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ സയണിസ്റ്റ് രാജ്യത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്ന് ഹമാസ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഹമാസിന് പുറമേ ഫലസ്തീനിലെ മറ്റു പ്രതിരോധ സംഘങ്ങളും നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 

'കരാരുമായി മുന്നോട്ട് പോകാനുള്ള പ്രസ്ഥാനത്തിന്റെ സന്നദ്ധത ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അധിനിവേശ സേന തടവിലാക്കിയ നിശ്ചിത എണ്ണം ഫലസ്തീന്‍ തടവുകാര്‍ക്കായി തങ്ങള്‍ ബന്ദികളാക്കിയ മുഴുവന്‍ ഇസ്‌റാഈലികളേയും വിട്ടയക്കും.  ഗസ്സ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുന്ന കരാറിന്റെ ഭാഗമായി, മുഴുവന്‍ അധിനിവേശ സേനകളെയും പിന്‍വലിക്കണം. ഗസ്സയിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നതിനും മറ്റുമായി ക്രോസിംഗുകള്‍ തുറക്കണം. പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിക്കുകയും ചെയ്യണം' ഹമാസ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഗസ്സയിലെ മുഴുന്‍ കാര്യങ്ങളും നിറവേറ്റുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യാനുതകുന്ന ഒരു സ്വതന്ത്ര ഭരണകൂടത്തെ തങ്ങള്‍ അംഗീകരിക്കുമെന്നും ഹമാസ് വ്യക്തമാക്കുന്നു. 

അതേസമയം, ഹമാസിന്റെ പ്രസ്താവനയെ പാടെ തള്ളുകയാണ് ഇസ്‌റാഈല്‍. പുതിയതൊന്നും അംഗീകരിക്കാത്ത ഹമാസിന്റെ നുണകള്‍ എന്നാണ് നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് പ്രതിഷേധം പടര്‍ന്നു പിടിച്ചിട്ടു പോലും ബന്ദി മോചന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്കൊന്നും നെതന്യാഹു മന്ത്രിസഭ കടന്നിട്ടില്ല. ഗസ്സയില്‍ ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിലാണ് നെതന്യാഹു ഭരണകൂടത്തിന്റെ ശ്രദ്ധയെന്ന് ഇസ്‌റാഈല്‍ മാധ്യമമായ ഹാരേട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കൊല തുടരുകയാണ്. ബുധനാഴ്ച മാത്രം 73 ഫലസ്തീനികളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയില്‍ മാത്രം 43 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Hamas Movement is still awaiting the response of the zionist enemy to the proposal presented by the mediators to the Movement on August 18th, which the Movement and Palestinian factions have agreed to.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാഷ്ട്രം ഒരു നികുതി എന്നത് കേന്ദ്രം ഒരു രാഷ്ട്രം ഒമ്പത് നികുതി എന്നാക്കി' ജി.എസ്.ടി പരിഷ്‌ക്കരണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

National
  •  11 hours ago
No Image

ഇരിങ്ങാലക്കുടയിൽ എക്സൈസ് ഇൻസ്പെക്ടറുടെ ഉത്രാടപ്പാച്ചിൽ കയ്യോടെ പൊക്കി വിജിലൻസ്; ഇയാളിൽ നിന്ന് 50,000 രൂപയും ഏഴ് കുപ്പി മദ്യവും പിടിച്ചെടുത്തു

Kerala
  •  12 hours ago
No Image

വമ്പൻമാർ കരുതിയിരുന്നോളൂ, സ്വന്തം മണ്ണിൽ യുഎഇ ഒരുങ്ങിത്തന്നെ; ഏഷ്യ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു

uae
  •  12 hours ago
No Image

ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക

International
  •  12 hours ago
No Image

പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു അന്തരിച്ചു; സംസ്ഥാനത്തെ ആദ്യ വനിതാ ഫൊറൻസിക് സർജൻ

Kerala
  •  13 hours ago
No Image

സാങ്കേതിക തകരാർ; ടേക്ക് ഓഫിന് മിനിറ്റുകൾ മാത്രം ശേഷിക്കെ റദ്ദാക്കി ട്രിച്ചി-ഷാർജ വിമാനം; പകരം വിമാനത്തിനായി യാത്രക്കാർ കാത്തിരുന്നത് മണിക്കൂറുകളോളം

uae
  •  13 hours ago
No Image

നീറ്റിലിറക്കി മിനുറ്റുകൾക്കകം വെള്ളത്തിൽ മുങ്ങി ആഡംബര നൗക; നീന്തിരക്ഷപ്പെട്ട് ഉടമയും ക്യാപ്റ്റനും 

International
  •  13 hours ago
No Image

ഈ വർഷം ഇതുവരെ 11 കസ്റ്റഡി മരണങ്ങൾ; പൊലിസ് സ്റ്റേഷനിൽ സിസിടിവി പ്രവർത്തിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

National
  •  13 hours ago
No Image

കുവൈത്തിൽ ലഹരിവേട്ട; റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥരെ ആക്രമിച്ച് പ്രതിയുടെ സഹോദരിമാരും അമ്മയും

Kuwait
  •  13 hours ago
No Image

ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ

crime
  •  14 hours ago