HOME
DETAILS

ഉപ്പയെ നഷ്ടമാകാതിരിക്കാന്‍ കിഡ്‌നി പകുത്തു നല്‍കിയവള്‍...തീ പാറുന്ന ആകാശത്തിന് കീഴെ ആത്മവീര്യത്തിന്റെ കരുത്തായവള്‍...' ഇസ്‌റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം ദഖയെ ഓര്‍മിച്ച് സഹപ്രവര്‍ത്തക

  
ഫര്‍സാന കെ
September 04 2025 | 09:09 AM

Tributes pour in for journalist Maryam Dakka killed in Israeli attack A fellow reporter recalls her courage and commitment to truth in Gaza

'എനിക്കവളെ ഓര്‍ക്കണം...' ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ മരണത്തണുപ്പിന്റെ നോവിലിരുന്ന് യുംന അല്‍സൈദ് കുറിച്ചു തുടങ്ങുന്നതിങ്ങനെയാണ്. മറിയം ദഖ. അല്‍ നാസര്‍ ആശുപത്രിക്കുള്ളില്‍ ഇസ്‌റാഈല്‍ ബോംബിട്ട് കൊന്നുകളഞ്ഞ മാധ്യമപ്രവര്‍ത്തകയെ കുറിച്ചാണ് അവരുടെ വാക്കുകള്‍. 

'അവളുടെ മനോഹരമായ പുഞ്ചിരിയും തെളിച്ചമാര്‍ന്ന മുഖവും എനിക്കോര്‍ക്കണം. അവളെത്ര ധൈര്യവതിയായ മാധ്യമപ്രവര്‍ത്തകയായിരുന്നുവെന്ന്, എത്ര ശക്തയായ ഒരു സ്ത്രീയായിരുന്നുവെന്ന്, എല്ലാവര്‍ക്കും അവരെന്നും നല്ല സുഹൃത്തായിരുന്നുവെന്ന് എനിക്ക് ലോകത്തെ അറിയിക്കണം' യുംന പറഞ്ഞു തുടങ്ങുന്നു. ഗസ്സയുടെ സങ്കടത്തിന്റേയും വേദനയുടേയും നിമിഷങ്ങള്‍ അവക്കിടയിലെത്തുന്ന ചിരിയുടേയും സ്‌നേഹത്തിന്റേയും ഇത്തിരിപ്പൊട്ടുകള്‍ എല്ലാം ലോകത്തിനു മുന്നിലെത്തിക്കാനായി അവള്‍ അവള്‍ നടത്തിയ പോരാട്ട സമാനമായ പരിശ്രമങ്ങള്‍ എനിക്കോര്‍ക്കാതെ വയ്യ. 

ഗെയ്ത്തിന്റെ സ്‌നേഹനിധിയായ ഉമ്മയായി അവളെ ഓര്‍ക്കാനാണ് പക്ഷേ എനിക്ക് എല്ലാത്തിലുമേറെ ഇഷ്ടം. വീട്ടില്‍ സന്തോഷം നിറക്കുന്ന സഹോദരി ഉമ്മാക്കും ഉപ്പാക്കും താങ്ങും തണലുമായ പ്രിയപ്പെട്ട മകള്‍..അങ്ങിനെ അവള്‍ എല്ലാത്തിന്റേയും പൂര്‍ണതയായിരുന്നു. 
ഉപ്പ ജീവനോടെയിരിക്കാനായി തന്റെ കിഡ്‌നികളിലൊന്ന് പകുത്തു നല്‍കിയ മകളാണ് അവള്‍. 

അവളുടെ മെലിഞ്ഞൊട്ടിയ ആ ശരീരത്തെ ഞാനിങ്ങനെ അതിശയത്തോടെ നിരീക്ഷിക്കാറുണ്ടായിരുന്നു എപ്പോഴും. യുദ്ധ ഭൂമിയില്‍ ഒട്ടും ഭയമില്ലാതെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ താക്കീതുകള്‍ക്കു മുന്നില്‍ മരണമെന്നുറപ്പാണ്ടിട്ടു പോലും ഒന്നും വകവെക്കാതെ നിന്ന് അവള്‍ ലോകത്തോട് ഗസ്സയെ കുറിച്ച് പറയുന്നത്..ഗസ്സയെ അവള്‍ പകര്‍ത്തുന്നത് എല്ലാം ഞാനങ്ങിനെ നോക്കി നിന്നിട്ടുണ്ട്. ഏറ്റവും മോശമായതെന്ന് നാം കരുതുന്ന നിമിഷങ്ങളില്‍ സ്വയം തളര്‍ന്നിരിക്കുന്നിടത്തു നിന്ന് എല്ലാം തുടച്ചുമാറ്റി കരുത്തോടെ അവള്‍ എഴുന്നേല്‍ക്കുന്നതും ആശ്വാസത്തിന്റെ  കുളിര്‍മഴയായി ഞങ്ങള്‍ക്ക് മേല്‍ പെയ്യുന്നതും എത്ര അനുഭവിച്ചിട്ടുണ്ട്. എല്ലാം ശരിയാവും..ഈ നിമിഷവും കടന്നുപോവും...പുറത്തുതട്ടി മനോഹരമായ ആ ചിരിയോടെ അവള്‍ പറയും. ഇപ്പോള്‍ അവളില്ലാതായ ആ നിമിഷത്തിന്റെ മരവിപ്പിലിരുന്ന് ഞാന്‍ സ്വയം പറയുകയാണ്.. ഈ നിമിഷവും കടന്നു പോവും..ഗെയ്ത്തിലൂടെ ഇനി ഞാനവളെ കാണും. അവളുടെ തനിപ്പകര്‍പ്പാണവന്‍. അതെ..ഒരിക്കല്‍ അവന്‍ വളരും....വലുതാവും വിവാഹം കഴിക്കും. അവനുണ്ടാവുന്ന പെണ്‍കു#്ഞിനെ അവന്‍ മറിയം എന്ന് വിളിക്കും. അവനായി അവള്‍ അവസാനമായി കുറിച്ചുവെച്ച ആശ പോലെ...അവന്റെ ഓര്‍മകളില്‍ നിന്ന് അവളൊരിക്കലും മാഞ്ഞു പോവാതിരിക്കാന്‍ അവന്‍ ഒരു മറിയമിന് ജന്മം നല്‍കട്ടെ....

ഗസ്സയിലെ അല്‍ജസീറ റിപ്പോര്‍ട്ടറായിരുന്നു യുംന. അല്‍ജസീറക്കായി അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്ക നാളുകളില്‍ ഒന്നില്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബോംബ് പൊട്ടുന്ന ശബ്ദം കേള്‍ക്കുന്നതും അവര്‍ ഞെട്ടി മാറുന്നതും വാര്‍ത്താവതാരകന്‍ നിങ്ങള്‍ സുരക്ഷിതയല്ലേ എന്ന് ചോദിക്കുന്നതുമായ ഒരു വീഡിയോ വൈറല്‍ ആയിരുന്നു. 2023ല്‍ ഗസ്സ വിടാന്‍ നിര്‍ബന്ധിതരായി താനും കുടുംബവുമെന്ന് അവര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഗസ്സയിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുള്ള ചിന്തകളില്‍ എന്നെ ഏറ്റവും നോവിക്കുന്നത് അവിടെ മറിയം ഇല്ലല്ലോ എന്നതാണ്...അവള്‍ അരികിലിരിക്കാതെ അവളോട് വിശേഷങ്ങള്‍ പറയാതെ തിരിഞ്ഞു നോക്കി തനിക്ക് പുറകില്‍ അവളുണ്ടെന്ന് ഉറപ്പു വരുത്താതെ എന്റെ വാര്‍ത്തകള്‍ തേടിയുള്ള അലച്ചില്‍ എങ്ങനെ പൂര്‍ത്തിയാവും- ഉള്ളില്‍ കനക്കുന്ന നോവിന്റെ വിങ്ങലില്‍ യുംന അവസാനിപ്പിക്കുന്നു.

 

Tributes pour in for journalist Maryam Dakka, killed in Israeli attack. A fellow reporter recalls her courage and commitment to truth in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  3 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  4 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  4 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  4 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  5 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  5 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  6 hours ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  6 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  6 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  7 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  8 hours ago