HOME
DETAILS

ഓര്‍മകളില്‍ ഒരിക്കല്‍ കൂടി കണ്ണീര്‍ മഴ പെയ്യിച്ച് ഹിന്ദ് റജബ്; 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' വെനീസ് ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉള്ളുലച്ച് ഗസ്സയിലെ അഞ്ചു വയസ്സുകാരിയുടെ അവസാന നിമിഷങ്ങള്‍, 23 മിനുട്ട് നിര്‍ത്താതെ കയ്യടി 

  
Web Desk
September 04 2025 | 10:09 AM

The Voice of Hind Rajab Moves Venice Film Festival 5-Year-Old Gaza Girls Final Moments Stir Global Emotion

'ടാങ്ക് എനിക്ക് തൊട്ടരികിലുണ്ട്. വേഗം വന്ന് എന്നെ രക്ഷിക്കൂ. പ്ലീസ് ..രാത്രിയാവുന്നു. എനിക്ക് പേടിയാവുന്നുണ്ട്' ജീവന്‍ നിലച്ചവര്‍ക്കരികെയിരുന്നു ഹിന്ദ് റജബ് എന്ന കുഞ്ഞുപെണ്‍കുട്ടി തന്നെ രക്ഷിക്കാനായി കേണപേക്ഷിക്കുന്നത് ഒരിക്കല്‍ ലോകം മുഴുവന്‍ കേട്ടതാണ്. അന്ന് ലോകം മുഴുവന്‍ അവളുടെ വിറയാര്‍ന്ന കൊഞ്ചലിനൊപ്പം കരഞ്ഞു. ഇന്ന് ഒരിക്കല്‍ കൂടി ആ ഇളംപൈതലിന്റെ ശബ്ദം ലോകത്തെ കരയിച്ചിരിക്കുന്നു. 

ഇറ്റലിയിലെ വെനീസ് ചലച്ചിത്രമേളയിലാണ്  പ്രേക്ഷകരുടെ ഉള്ളുലച്ച് ഹിന്ദിന്റെ ശബ്ദം വീണ്ടുമെത്തിയത്. ഫ്രാങ്കോ-ടുണീഷ്യന്‍ സംവിധായക കൗത്തര്‍ ബെന്‍ ഹനിയയാണ് സംവിധാനം ചെയ്ത 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്'. ഗസ്സയിലെ അഞ്ച് വയസ്സുകാരിയുടെ മരണത്തിന് മുമ്പുള്ള അവസാന നിമിഷങ്ങളെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം പ്രദര്‍ശിപ്പിച്ച് കഴിഞ്ഞപ്പോള്‍ 23 മിനിറ്റോളം നിലക്കാത്ത കയ്യടിയായിരുന്നു അവിടെ. 'ഫലസ്തീനെ സ്വതന്ത്രമാക്കൂ'വെന്ന് കാണികള്‍ മുദ്രാവാക്യം മുഴക്കി. 2024 ജനുവരി 29നാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹിന്ദ് റജബും കുടുംബവും കൊല്ലപ്പെടുന്നത്. 

കുടുംബത്തോടൊപ്പം ഗസ്സയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഹിന്ദും കുടുംബവും സഞ്ചരിച്ച കാറിനുനേരേ ഇസ്‌റാഈലിന്റെ ആക്രമണമുണ്ടാകുന്നത്. ഗസ്സ മുനമ്പിലെ അല്‍-സെമാവിയില്‍, ഇസ്‌റാഈലി സൈനികരുടെ ആക്രമണം നടക്കുന്ന സമയത്ത് അഞ്ച് വയസ്സുകാരിയായ ഹിന്ദ് റജബ് തന്റെ ബന്ധുക്കളോടൊപ്പം ഒരു കാറില്‍ അഭയം തേടുകയായിരുന്നു. 335 വെടിയുണ്ടകളാണ് ആ കാറിന് നേരെ സൈനികര്‍ തൊ
ടുത്തു വിട്ടതെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. സൈനികരുടെ വെടിവെപ്പില്‍ കാറിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. എന്നാല്‍ ഹിന്ദ് മരിക്കാതെ ശേഷിച്ചു. ആ സമയത്താണ് മരിച്ചു കിടക്കുന്നവര്‍ക്കിടയില്‍ നിന്ന് അവള്‍ രക്ഷക്കായി അഭ്യര്‍ഥിച്ച് ഫോണ്‍ ചെയ്യുന്നത്. 

 ഗസ്സയിലെ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സ് സംഘം അവളെ രക്ഷിക്കാന്‍ പുറപ്പെട്ടു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആംബുലന്‍സ് സംഘത്തിന് നേരെയും സൈനികാക്രമണമുണ്ടായി. ഈ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പിന്നീട് ഹിന്ദ് എവിടെ എന്ന ചോദ്യമായിരുന്നു. ലോകം മുഴുവന്‍ ഏതെങ്കിലുമൊരു കോണില്‍ നിന്ന് അവള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു. പ്രാര്‍ഥിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം ഹിന്ദിനെയും രക്ഷാപ്രവര്‍ത്തകരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൃദയഭേദകമായ ഫോണ്‍ വിളികളും, രക്ഷാപ്രവര്‍ത്തകര്‍ അവളോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിങ്ങുകളുമെല്ലാം സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെടിയൊച്ചകള്‍ക്കിടയിലും ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് മുന്നോട്ട് വന്ന റെഡ് ക്രസന്റ് സൊസൈറ്റിയിലെ സന്നദ്ധപ്രവര്‍ത്തകരുടെ ധീരതയും ഈ സിനിമ ലോകത്തെ കാണിക്കുന്നു.

‘The Voice of Hind Rajab’ receives 23 minutes of nonstop applause at Venice Film Festival, portraying the heartbreaking last moments of a Gaza child.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  5 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  6 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  6 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  6 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  7 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  7 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  7 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 hours ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  8 hours ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  8 hours ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  9 hours ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  9 hours ago