HOME
DETAILS

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

  
Web Desk
September 04 2025 | 13:09 PM

pinarayi vijayan wont be keralas chief minister forever party and keralas democratic believers stand firmly with sujith says shafi parambil mp

തൃശ്ശൂർ: കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ പൊലിസുകാർ ക്രൂരമായി മർദിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനം ഉന്നയിച്ച ഷാഫി, കേസിൽ പ്രതികളായ പൊലിസുകാർ 'കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്' എന്ന് വിശേഷിപ്പിച്ചു. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഈ നിമിഷം തന്നെ ക്രൂരന്മാരെ പിരിച്ചുവിടണമെന്നും അവർക്കെതിരെ മുൻകാല പ്രാബല്യത്തോടെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു കോൺഗ്രസ് പ്രവർത്തകനോട് കാരണമില്ലാതെ കാണിച്ച ക്രൂരതയെ സംരക്ഷിക്കാൻ 'കൊടി സുനി മാർ'ക്ക് പോലും സംരക്ഷണം ഒരുക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, 'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി' എന്ന് ഷാഫി മുന്നറിയിപ്പ് നൽകി. 

തുടർന്നുള്ള പോരാട്ടത്തിൽ സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ചു നിൽക്കുമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ അറിയിച്ചതായും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ ഇനി ഒരു രൂപ പോലും സർക്കാർ ശമ്പളം വാങ്ങാൻ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്സവ സമയത്ത് വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലിസ് ഭീഷണിപ്പെടുത്തുന്നത് കണ്ട സുജിത്ത് കാരണം അന്വേഷിക്കാൻ ശ്രമിച്ചതാണ് ക്രൂര മർദനത്തിന് കാരണമായത്. കുന്നംകുളം പൊലിസ് സ്റ്റേഷനിൽ എത്തിച്ച് മുകളിലെ നിലയിലേക്ക് കൊണ്ടുപോയി മർദിച്ചുവെന്നാണ് സുജിത്തിന്റെ വെളിപ്പെടുത്തൽ. സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടാത്ത രണ്ട് പൊലിസുകാർ കൂടി മർദനത്തിൽ പങ്കെടുത്തതായും അദ്ദേഹം ആരോപിച്ചു. നിലവിൽ നാല് പേർക്കെതിരെ മാത്രം കേസെടുത്തിട്ടുണ്ടെങ്കിലും, മർദിച്ചവർ ഇതിലും കൂടുതൽ പേരാണെന്നാണ് സുജിത്തിന്റെ വാദം.

മർദനത്തിനിരയായ സുജിത്തിന് കേസ് ഒതുക്കാൻ പൊലിസ് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും കോൺഗ്രസ് നേതാവ് വർഗീസ് വെളിപ്പെടുത്തി. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണർ സേതു കെ.സി.യുടെ അന്വേഷണ റിപ്പോർട്ട് പൊലിസ് അക്രമം സ്ഥിരീകരിക്കുന്നു. എസ്.ഐ. നുഹ്മാൻ, സീനിയർ സി.പി.ഒ. ശശിധരൻ, സി.പി.ഒ.മാരായ സന്ദീപ്, സജീവ് എന്നിവർ സുജിത്തിനെ ക്രൂരമായി മർദിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, ദുർബല വകുപ്പായ ഐപിസി 323 (കൈകൊണ്ട് ഇടിച്ചു) മാത്രമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം സുജിത്തിനെ കുന്നംകുളം പൊലിസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതികളായ പൊലിസുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് പൊലിസ് തന്നെ.

രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമണ് കഴി‍ഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. തൃശ്ശൂർ ഡിഐജി ഹരിശങ്കറിന്റെ റിപ്പോർട്ട് പ്രകാരം, നാല് പൊലിസുകാർക്ക് രണ്ട് വർഷത്തേക്ക് ഇൻക്രിമെന്റ് റദ്ദാക്കുകയും സ്റ്റേഷനിൽ നിന്ന് സ്ഥലംമാറ്റുകയും ചെയ്തു. മൂന്ന് വർഷത്തേക്ക് പ്രമോഷനും നിഷേധിച്ചു. എന്നാൽ, ഒരു കുറ്റത്തിന് രണ്ട് ശിക്ഷ നൽകാനാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് പൊലിസ്. നിലവിൽ കുന്നംകുളം കോടതി കേസ് നേരിട്ട് അന്വേഷിക്കുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. കുറ്റക്കാരായ പൊലിസുകാർ സസ്പെൻഡ് ചെയ്യപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്ന് സുജിത്ത് വ്യക്തമാക്കി. ശക്തമായ നടപടികൾ ഇല്ലെങ്കിൽ, വരുന്ന 10-ന് പ്രതികൾ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

 

 

Congress MP Shafi Parambil strongly condemned the brutal assault on Youth Congress leader V.S. Sujith by Kunnamkulam police, demanding the immediate dismissal of the involved officers. In a Facebook post, he criticized the state government for protecting perpetrators and warned that Chief Minister Pinarayi Vijayan won't hold power forever. Shafi vowed that the Congress party and Kerala's democratic supporters will stand firmly with Sujith in the ongoing fight for justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  5 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  5 hours ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  5 hours ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു; 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  6 hours ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  6 hours ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  6 hours ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  7 hours ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  7 hours ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  7 hours ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 hours ago