HOME
DETAILS

അക്കൗണ്ട് ഉടമ മരിച്ചാല്‍ നോമിനിക്ക് ആണോ സ്വത്ത് ലഭിക്കുക? ആരെയാണ് നോമിനി ആക്കേണ്ടത്? അറിഞ്ഞിരിക്കാം നോമിനിയുടെ അധികാരം

  
September 06 2025 | 06:09 AM

nominee role responsibilities and legal importance

 

ഒരു വ്യക്തിക്ക് ബാങ്ക് അക്കൗണ്ടിനോ നിക്ഷേപത്തിനോ അപേക്ഷിക്കുന്നതിനായി ഒരു ഫോം പൂരിപ്പിക്കുമ്പോള്‍ നോമിനിയെ പരാമര്‍ശിക്കേണ്ട പ്രത്യേക വിഭാഗമുണ്ട്. അപേക്ഷകന്‍ ഈ വിഭാഗം പൂരിപ്പിക്കേണ്ടതുമുണ്ട്. നോമിനി എന്നാല്‍ ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പേരില്‍ ഓഹരികളിലോ മറ്റു വസ്തുക്കളിലോ പേര് നല്‍കിയിരിക്കുന്ന വ്യക്തിയാണ്.

ഇത് യഥാര്‍ഥ ഉടമയ്ക്ക് പകരമായുള്ള ആളായിരിക്കും. അതായത് ആ സ്വത്ത് കൈമാറുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ആളായിരിക്കും. സ്വത്തിന്റെ ഉടമ മരണപ്പെട്ടാല്‍ ആനുകൂല്യം സ്വീകരിക്കാന്‍ നിയമിക്കപ്പെട്ട വ്യക്തിയായിരിക്കും നോമിനി. 


എന്താണ് നോമിനിയുടെ ചുമതലകള്‍

പ്രധാന ചുമതല, അക്കൗണ്ട് ഉടമയുടെയോ പോളിസി ഉടമയുടെയോ മരണശേഷം ആ ഫണ്ട് നിയമപരമായ അവകാശികള്‍ക്ക് കൈമാറുകയാണ്. 

ട്രസ്റ്റിയായി പ്രവര്‍ത്തിക്കുക

നോമിനി ഫണ്ടുകളുടെ ഉടമയല്ല, മറിച്ച് ഒരുട്രസ്റ്റിയായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ... നിയമപരമായ അവകാശികള്‍ക്ക് പണം കൈമാറുന്നതു വരെ ഇത് ട്രസ്റ്റിയായി സൂക്ഷിക്കുന്നു.

നോമിനിയും നിയമപരമായ അവകാശിയും തമ്മിലുള്ള വ്യത്യാസം എന്താണ്..?

നോമിനി- സ്വത്ത് കൈമാറുന്നതിന് സഹായിക്കുന്ന ഒരു വ്യക്തിയാണ് നോമിനി. അവര്‍ നിയമപരമായി അവകാശിയാകാം അല്ലെങ്കില്‍ അല്ലായിരിക്കാം. 

നിയമപരമായ അവകാശി-  മരിച്ച വ്യക്തിയുടെ സ്വത്തിനവകാശമുള്ള വ്യക്തിയാണ് നിയമപരമായ അവകാശി. നോമിനി നിയമപരമായ അവകാശിയാണെങ്കില്‍ അയാള്‍ക്ക് സ്വത്തിന് അര്‍ഹതയുണ്ട്. നോമിനി നിയമപരമായ അവകാശിയല്ലെങ്കില്‍ അയാള്‍ക്ക് സ്വത്തിന് അവകാശവുമില്ല. 


നോമിനി ഇല്ലെങ്കില്‍ എന്ത് സംഭവിക്കും?

അതായത് സ്വത്തിന്റെ ഉടമ മരണപ്പെട്ടാല്‍ ആ വ്യക്തി നാമനിര്‍ദേശം(നോമിനിയെ) ചെയ്തിട്ടില്ലെങ്കില്‍ നിയമപരമായ അവകാശികള്‍ അക്കൗണ്ടിന്റെ (സ്വത്തിന്റെ) ഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരും. 

നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്?

നോമിനിയായി എപ്പോഴും വിശ്വാസമുള്ളവരെ വേണം വയ്ക്കാന്‍. അതുപോലെ നോമിനിയുടെ വിവരങ്ങള്‍ കൃത്യമായി തന്നെ നല്‍കുകയും വേണം. അല്ലെങ്കില്‍ ഭാവിയില്‍ വലിയ ബുദ്ധിമുട്ടാവും. 

നോമിനേഷന്‍ കോളത്തില്‍ ആരുടെ പേര് എഴുതുന്നോ അയാള്‍ക്കായിരിക്കും തന്റെ മരണശേഷം സ്വത്ത് മുഴുവന്‍ കൈമാറാന്‍ തയാറാണെന്ന് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ നോമിനിയുടെ കാര്യത്തില്‍ വളരെ വ്യക്തത വേണം. 

വില്‍പത്ര പ്രകാരമോ നിയമപരമായി അവകാശിയോ ആണെങ്കിലേ നോമിനിക്ക് നിക്ഷേപത്തില്‍ അവകാശമുണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ നോമിനി  നിക്ഷേപത്തിന്റെ വെറും കെയര്‍ടേക്കറും ട്രസ്റ്റിയും മാത്രമായിരിക്കും. 

നോമിനികള്‍ ആരാണോ അവരുടെ മുഴുവന്‍ പേരും വിലാസവും നിങ്ങളുമായുള്ള ബന്ധവും ഉള്‍പ്പെടുത്താന്‍ മറക്കരുത്.

പ്രായപൂര്‍ത്തിയാവാത്ത ആളാണ് നോമിനിയെങ്കില്‍ മുതിര്‍ന്ന് ഒരാളെ അപ്പോയിന്റിയായി വയ്ക്കുക. ഇയാളുടെ പേരും വയസും വിലാസവും എന്താണ് നിങ്ങളുമായുള്ള ബന്ധം എന്നിവയും ഉള്‍പ്പെടുത്തണം. 

നോമിനിക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍ അപ്പോയിന്റീക്ക് എല്ലാ സാമ്പത്തിക അവകാശവും ലഭിക്കുന്നതാണ്. കൂടെ നോമിനിക്കുവേണ്ടി ബാക്കി നിക്ഷേപം നടത്തുകയും വേണം. 

സാമ്പത്തിക ആസ്തികളും ലോക്കറുകളും അക്കൗണ്ട് ഹോള്‍ഡിങ്ങുകളും പ്രത്യേകം പരിശോധിക്കുക. 
ഒന്നില്‍ കൂടുതലാണ് നോമിനികളെങ്കില്‍ ഓരോരുത്തരുടെയും വിഹിതം ശതമാനം സഹിതം നല്‍കുക


ആരെയൊക്കെ നോമിനികളാക്കാം

ജീവിത പങ്കാളി 

നിക്ഷേപങ്ങള്‍ക്കോ സമ്പത്തിനോ ഉള്ള നോമിനിയായ ജീവിത പങ്കാളിയെ വയ്ക്കാവുന്നതാണ്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ പങ്കാളിക്കും മക്കള്‍ക്കും ഇത് സാമ്പത്തിക സഹായമാകും. വിവാഹം കഴിഞ്ഞവരാണെങ്കില്‍ നോമിനിയായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. നോമിനിയാക്കുന്നയാളുടെ വ്യക്തിഗത വിവരങ്ങളും ഒപ്പും നല്‍കണം.

മാതാപിതാക്കള്‍- കുട്ടികള്‍

മാതാപിതാക്കളെയും നോമിനികളായി വയ്ക്കാം. നിങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ നിങ്ങളുടെ സമ്പത്ത് അവര്‍ക്ക് ലഭിക്കും. മാതാവിനെ മാത്രമോ പിതാവിനേ മാത്രമോ ആയും അല്ലെങ്കില്‍ രണ്ടുപേരെയും നോമിനിയായി വയ്ക്കാവുന്നതാണ്.

കുട്ടികളെയും നോമിനികളായി വയ്ക്കാവുന്നതാണ്. ഇത് നിങ്ങളുടെ മരണ ശേഷം കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിനു സഹായിക്കും. കുട്ടികളെയും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്നിവരെയൊക്കെ നോമിനി ആക്കുന്നവര്‍ ഇവരുടെ വിഹിതവും എത്രയാണെന്ന് കൃത്യമായി എഴുതി വയ്ക്കണം. 

 

 

Who is a nominee? A nominee is a person or institution named in a financial form (like a bank account or investment application) to receive the benefits of the account or asset in the event of the account holder’s death. The nominee is not the owner, but someone who acts as a trustee until the rightful legal heirs are determined.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജറുസലേമില്‍ വെടിവെപ്പ്; ആറ് ഇസ്‌റാഈലി അധിനിവേശക്കാര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരുക്ക്, അക്രമികളെന്നാരോപിച്ച് രണ്ട് ഫലസ്തീനികളെ സൈന്യം വെടിവെച്ചു കൊന്നു

International
  •  11 hours ago
No Image

സഊദിയിൽ വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; താഴ്‌വരകളിലേക്കും തടാകങ്ങളിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം 

Saudi-arabia
  •  11 hours ago
No Image

ശക്തമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  11 hours ago
No Image

നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനം: ജെൻസി പ്രതിഷേധത്തിൽ ഒമ്പത് മരണം, നൂറിലധികം പേർക്ക് പരുക്ക്; സൈന്യത്തെ ഇറക്കി സർക്കാർ

International
  •  11 hours ago
No Image

സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 8 വരെ: ഒമാനിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

oman
  •  11 hours ago
No Image

മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഫിറ്റ്നസ്, വാക്സിനേഷൻ പരിശോധനകൾ പൂർത്തിയാക്കി സഊദി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  12 hours ago
No Image

'ദി ടെലഗ്രാഫ്' എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു

National
  •  12 hours ago
No Image

കാറിന്റെ സണ്‍റൂഫ് തുറന്നു കാഴ്ച കണ്ടു യാത്ര ചെയ്ത കുട്ടിയുടെ തല ഓവര്‍ ഹെഡ് ബാരിയറില്‍ ഇടിച്ചു ഗുരുതര പരിക്ക്

National
  •  12 hours ago
No Image

എ.സി പൊട്ടിത്തെറിച്ചു; മാതാവും പിതാവും മകളും മരിച്ചു, ബാല്‍ക്കണിയില്‍ നിന്ന് ചാടിയ മകന്‍ ഗുരുതരാവസ്ഥയില്‍ 

National
  •  12 hours ago
No Image

ഫാർമസി കുത്തിത്തുറന്ന് നിരോധിത മരുന്നുകൾ മോഷ്ടിച്ചു; പ്രതികൾക്ക് ആറ് മാസം തടവും 5,400 ദിർഹം പിഴയും ശിക്ഷ

uae
  •  12 hours ago

No Image

'എന്റെ മകന്റെ ഒരു രോമത്തിനെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ മിസ്റ്റര്‍ നെതന്യാഹൂ..ജീവിതത്തില്‍ സമാധാനം എന്തെന്ന് നിങ്ങള്‍ അറിയില്ല' ഗസ്സ സിറ്റി ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍

International
  •  15 hours ago
No Image

ശരിയായ രീതിയിൽ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ബഹ്റൈൻ

bahrain
  •  15 hours ago
No Image

അജ്മാനിൽ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അനുവദനീയമല്ലാത്ത പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കും; നടപടി അപകടസാധ്യതകൾ കുറയ്ക്കാൻ

uae
  •  16 hours ago
No Image

965 പേരുടെ താമസവിലാസങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്ത് കുവൈത്ത് പിഎസിഐ

Kuwait
  •  16 hours ago