HOME
DETAILS

അജ്മാനിൽ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അനുവദനീയമല്ലാത്ത പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കും; നടപടി അപകടസാധ്യതകൾ കുറയ്ക്കാൻ

  
September 08 2025 | 05:09 AM

parking of petroleum tankers in unauthorized areas banned by ajman

അജ്മാൻ: അജ്മാനിൽ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അനുവദനീയമല്ലാത്ത പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കും. അപകടസാധ്യതകൾ കുറയ്ക്കാനാണ് ഈ നടപടികൾ ലക്ഷ്യമിടുന്നത്.

പുതിയ ചട്ടപ്രകാരം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങൾ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലോ പ്രാദേശിക അധികാരികൾ നിർദ്ദേശിക്കാത്ത സ്ഥലങ്ങളിലോ പാർക്ക് ചെയ്യാൻ പാടില്ല.

ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനും അജ്മാൻ സുപ്രീം എനർജി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ജുഡീഷ്യൽ ഓഫിസർമാർ മുഖേന ലംഘനങ്ങൾ രേഖപ്പെടുത്തുകയും ലംഘകർക്കെതിരെ ഭരണപരമായ ശിക്ഷകൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ, അജ്മാൻ മീഡിയ ഓഫിസ് വ്യക്തമാക്കി.

ശിക്ഷകൾ

അജ്മാൻ ഗവൺമെന്റ് പുറപ്പെടുവിച്ച തീരുമാനം നിയമലംഘകർക്കുള്ള ശിക്ഷകളും വ്യക്തമാക്കിയിട്ടുണ്ട്.

1) ആദ്യ ലംഘനത്തിന് 5,000 ദിർഹം പിഴ
2) ലംഘനം ആവർത്തിച്ചാൽ 10,000 ദിർഹം പിഴ

മൂന്നാം തവണയും നിയമംലംഘിച്ചാൽ 20,000 ദിർഹം പിഴയോടൊപ്പം വാഹനം കണ്ടുകെട്ടി മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പൊതുലേലത്തിൽ വിൽക്കും.

നിയമം ലംഘിക്കുന്ന ലൈസൻസുള്ള സ്ഥാപനങ്ങൾക്കെതിരെ അധിക പിഴ ചുമത്തുക, പെട്രോളിയം വ്യാപാര പെർമിറ്റുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ, റദ്ദാക്കുകയോ ചെയ്യുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ സർക്കാർ സുപ്രീം എനർജി കമ്മിറ്റിക്ക് അധികാരം നൽകിയിട്ടുണ്ട്.

കൂടാതെ, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ അല്ലെങ്കിൽ പൊതുസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ഏതൊരു ലംഘനവും സ്ഥാപന ഉടമയുടെ ചെലവിൽ ഉടൻ നീക്കംചെയ്യും. ഈ തീരുമാനം പുറപ്പെടുവിച്ച തീയതി മുതൽ 30 ദിവസത്തിനകം നിലവിൽ വരും.

Ajman authorities have announced a ban on parking petroleum tankers in unauthorized areas to reduce potential risks and ensure public safety. This move aims to prevent accidents and hazards associated with the transportation and storage of hazardous materials. The regulation is part of broader efforts to enhance safety standards in the region [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

965 പേരുടെ താമസവിലാസങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്ത് കുവൈത്ത് പിഎസിഐ

Kuwait
  •  21 hours ago
No Image

ഈ വർഷത്തെ ബാലൺ ഡി ഓർ അവൻ നേടും: എംബാപ്പെ

Football
  •  21 hours ago
No Image

സെലിബ്രിറ്റികൾക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും പരസ്യം നൽകാൻ ലൈസൻസ് നിർബന്ധമാക്കി കുവൈത്ത്

Kuwait
  •  a day ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, മരിച്ചത് വണ്ടൂര്‍ സ്വദേശി ശോഭന

Kerala
  •  a day ago
No Image

കോഴിക്കോട് കുന്ദമംഗലത്തും പൊലിസ് മര്‍ദ്ദനം; ലാത്തികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി, പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം

Kerala
  •  a day ago
No Image

ഒരു മാസത്തിനുള്ളില്‍ 50 ലക്ഷം യാത്രക്കാര്‍; ചരിത്രം സൃഷ്ടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 

qatar
  •  a day ago
No Image

സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ആകാശത്ത് ഇര്‍ഫാന്‍ പറന്നു; പൈലറ്റാകാന്‍ പിന്തുണയേകിയ വല്യുപ്പയുമായി

Kerala
  •  a day ago
No Image

യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചു; ട്രെയിന്‍ നിന്നുപോയത് വളപട്ടണം പാലത്തിനു മുകളില്‍; രക്ഷയായത് ടിക്കറ്റ് എക്‌സാമിനറുടെ സമയോചിത ഇടപെടല്‍

Kerala
  •  a day ago
No Image

അവസാന 6 മാസത്തിനുള്ളില്‍ ദുബൈ പൊലിസ് കോള്‍ സെന്റര്‍ കൈകാര്യം ചെയ്തത് അഞ്ച് ലക്ഷത്തിലേറെ എന്‍ക്വയറികള്‍ | Dubai Police

uae
  •  a day ago
No Image

വിമാനയാത്രക്കാരുടെ സംതൃപ്തി: മുന്നിൽ കൊച്ചിയും കണ്ണൂരും

Kerala
  •  a day ago