HOME
DETAILS
MAL
വാനിന് മുന്പില് ഒറ്റയാന്; ഭയന്നുവിറച്ച് യാത്രക്കാര്‍
backup
September 07 2016 | 19:09 PM
ഗൂഡല്ലൂര്‍: വാനിന് മുന്‍പിലേയ്ക്ക് ഒറ്റയാന് ചിന്നംവിളിച്ചെത്തിയതോടെ യാത്രക്കാര്‍ ഭയന്നുവിറച്ചു. ഭാഗ്യം കൊണ്ടാണ് വാനിലുണ്ടായിരുന്ന സംഘം ആനയുടെ ആക്രമണമേല്‍ക്കാതെ രക്ഷപ്പെട്ടത്.
മഞ്ചൂര്‍-കോയമ്പത്തൂര്‍ പാതയിലെ മുള്ളിക്കും പെരുമ്പള്ളത്തിനുമിടയിലാണ് പാലക്കാട്ടുനിന്നു ഊട്ടി സന്ദര്‍ശിക്കാനെത്തിയ സംഘം ആനയുടെ മുന്നില്‍പ്പെട്ടത്.
ഊട്ടിയില്‍നിന്നു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാനിന് മുന്‍പിലേയ്ക്ക് പൊടുന്നനെയാണ് ഒറ്റയാന് പ്രത്യക്ഷപ്പെട്ടത്. അരമണിക്കൂറിലധികം സമയമാണ് ഒറ്റയാന് മുന്നില്‍ സംഘം കഴിച്ചുകൂട്ടിയത്.
ഏറെനേരത്തിന് ശേഷം ആന വനത്തിനുള്ളിലേക്കു പന്വലിഞ്ഞപ്പോഴാണ് സംഘത്തിന് ശ്വാസംതന്നെ നേരെവീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."