
അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങിന് ആശംസ നേര്‍ന്ന് യോഗി

പത്തനംതിട്ട: ശബരിമല അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് സംഗമം ഉദ്ഘാടനം ചെയ്തു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കില്‍ തിരിതെളിച്ചു. രാവിലെ 9.30 ഓടെയാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സംഗമവേദിയിലേക്കെത്തിയത്.
ഭക്തി കേവലം പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജണ്ടയുണ്ടാകാം. പ്രത്യേക താല്പര്യങ്ങളുണ്ടാകാം. അതിനാല്‍ അവര്‍ സംഗമം തടയാന്‍ ശ്രമം നടത്തി. എന്നാല്‍ ആ ശ്രമങ്ങളെ സുപ്രിംകോടതി തടഞ്ഞത് ആശ്വാസം നല്‍കുന്നുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആഗോള അയ്യപ്പസംഗമത്തിന് ആശംസ അറിയിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദേശം അയച്ചുവെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന് അറിയിച്ചു. സംഗമത്തിലേക്ക് യോഗിയെ ക്ഷണിച്ചിരുന്നുവെന്നും ഇതിന് മറുപടിയായുള്ള കത്തിലാണ് ആശംസകള്‍ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
രാവിലെ ആറ് മണിമുതല്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. പമ്പാ തീരത്തും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 4864 പേരാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്.
പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും അയ്യപ്പഭക്തരെ കബളിപ്പിക്കാനാണ് സംഗമം നടത്തുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ആഗോള അയ്യപ്പ സംഗമം ആഗോള നിക്ഷേപ സംഗമാകുകയാണോ എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അദാനിയും അംബാനിയും പങ്കാളികളാകുന്ന വന്‍ വികസന പദ്ധതിക്കാണ് കോപ്പുകൂട്ടുന്നതെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം.
യു.ഡി.എഫ് സംഗമം ബഹിഷ്ക്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ബി.ജെ.പി പന്തളത്ത് ബദല്‍ സംഗമം സംഘടിപ്പിക്കുകയാണ്. സംഘാടകര്‍ ക്ഷണിച്ച സര്‍ക്കാരുകളില്‍ തമിഴ്നാട് മാത്രമാണ് പങ്കെടുക്കുന്നത്. കര്‍ണാടക, ഡല്‍ഹി, തെലങ്കാന സര്‍ക്കാരുകളെ അടക്കം ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. ഇതോടെ, സംഗമം പേരിന് മാത്രമായിമാറുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.
സംഗമത്തിലെക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം കമ്മിഷണറുടെ ഉത്തരവ് വിവാദമായതോടെ, ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതും സർക്കാരിന് നാണക്കേടായി. ഇത്തരം ഫണ്ടുകള്‍ ഉപയോഗിക്കില്ലെന്നും സ്പോണ്‍സര്‍ഷിപ്പോടെ മാത്രമേ പരിപാടി നടത്തൂവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വി.വി.ഐ.പികള്‍ അടക്കം 3000ത്തിലധികം പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുക. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സ്പോണ്‍സര്‍മാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ എന്‍.എസ്.എസിന്റെ പിന്തുണ നേടാനായി എന്നത് രാഷ്ട്രീയ വിജയമായാണ് സര്‍ക്കാര്‍ കാണുന്നത്. സംഗമത്തിനെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട മൂന്ന് ഹരജികളും തള്ളിയതും സര്‍ക്കാരിനും ബോര്‍ഡിനും നല്കിയ ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍ സംഗമം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും യുവതീ പ്രവേശനത്തിന് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്യുകയാണെന്നുമാണ് പ്രതിപക്ഷവും സംഘപരിവാര്‍ അനുകൂല സംഘടനകളും ആരോപിക്കുന്നത്.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തെയും സംഘപരിവാര്‍ സംഘടനകളുടെ ബദൽ സംഗമത്തെയും പൂര്‍ണമായും തള്ളാതെയും കൊള്ളാതെയുമുള്ള നിലപാടാണ് പന്തളം കുടുംബം സ്വീകരിച്ചത്. സംഗമത്തെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. എന്നാൽ സംഗമത്തില്‍ പങ്കെടുക്കില്ലെന്നാണ് മല അരയ മഹാസഭയുടെ നിലപാട്.
English Summary: The Global Ayyappa Sangamam was officially inaugurated in Pathanamthitta by Kerala Chief Minister Pinarayi Vijayan. The ceremonial lighting of the lamp was done by Thantri Mahesh Mohanaru.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്
Kerala
• 2 hours ago
വേനൽക്കാലം കഴിഞ്ഞു; യുഎഇയിലെ പ്രധാന ഔട്ട്ഡോർ ആകർഷണങ്ങളെല്ലാം തുറക്കുകയാണ്; നിങ്ങളറിയേണ്ട പ്രധാന തീയതികൾ
uae
• 2 hours ago
79 വർഷത്തെ റെക്കോർഡ് തകർത്തു; തോൽവിയിലും ചരിത്രം തിരുത്തിയെഴുതി ഒമാൻ താരം
Cricket
• 2 hours ago
കരീബിയൻ മേഖലയിൽ അമേരിക്കയുടെ അപ്രഖ്യാപിത യുദ്ധം; യുഎൻ അന്വേഷണം ആവശ്യപ്പെട്ട് വെനസ്വേല
International
• 2 hours ago
മകന്റെ വാക്സിനേഷനിടെ ഡോക്ടർക്ക് പിഴവ്; കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി
uae
• 3 hours ago
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അവരും ക്രെഡിറ്റ് അർഹിക്കുന്നുണ്ട്: സഞ്ജു
Cricket
• 3 hours ago
പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 3 hours ago
പാനി പൂരിയുടെ എണ്ണം കുറഞ്ഞു പോയി; റോഡില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം- ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം
Kerala
• 3 hours ago
സഹോദരൻ്റേ ഭാര്യയുടെ പാതിവ്രത്യത്തിൽ സഹോദരിക്ക് സംശയം; യുവതിയെ 'അഗ്നിപരീക്ഷക്ക്' ഇരയാക്കി; യുവതിക്ക് ഗുരുതര പൊള്ളൽ, കേസെടുത്ത് പൊലിസ്
crime
• 3 hours ago
ഇന്ത്യൻ ക്രിക്കറ്റിൽ ഈ നേട്ടം സഞ്ജുവിന് മാത്രം; ചരിത്രം സൃഷ്ടിച്ച് മലയാളി താരം
Cricket
• 4 hours ago
കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് അമീബിക് മസ്തിഷ്ക ജ്വരം ; പരിശോധന സജ്ജമാക്കി മഞ്ചേരി മെഡിക്കല്‍ കോളജും
Kerala
• 4 hours ago
ഇന്ത്യക്കാരുടെ അന്നം മുടക്കാൻ ട്രംപ്; ടെക്കികൾക്ക് വൻതിരിച്ചടി; H-1B വിസ ഫീസ് 88 ലക്ഷം രൂപയാക്കി
International
• 4 hours ago
അവധിക്ക് വീട്ടിലെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ
crime
• 5 hours ago
ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ
Kerala
• 5 hours ago
കേരളത്തിന്റെ എസ്.ഐ.ആർ ഷെഡ്യൂൾ ഉടൻ; തീരുന്നില്ല അവ്യക്തത
Kerala
• 6 hours ago
ഒന്നേകാൽ ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്കൂളുകളിൽ അധ്യാപകർക്ക് സങ്കടപാഠം
Kerala
• 7 hours ago
കാലവർഷം പിൻവാങ്ങുന്നതിന് മുമ്പായി വീണ്ടും മഴയെത്താൻ സാധ്യത; വ്യാഴാഴ്ച മുതൽ മഴ ശക്തമാകും
Kerala
• 7 hours ago
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; നടപടികൾ ചർച്ച ചെയ്യാനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
Kerala
• 7 hours ago
വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ
Kerala
• 5 hours ago
ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു
International
• 5 hours ago
സ്വത്ത് വില്പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള് കുഴഞ്ഞു വീണു മരിച്ചു
Kerala
• 6 hours ago