HOME
DETAILS

മകന്റെ വാക്സിനേഷനിടെ ഡോക്ടർക്ക് പിഴവ്; കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി

  
September 20, 2025 | 5:41 AM

abu dhabi court orders doctor to pay dh 350000 in compensation for vaccination error

അബൂദബി: മകന്റെ വാക്സിനേഷനിടെ ഉണ്ടായ ഡോക്ടർക്ക് സംഭവിച്ച പിഴവിന് കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി.

അൽ ഐനിലാണ് സംഭവം. വാക്സിനേഷൻ നൽകുന്നതിനിടെ ഡോക്ടർ പിഴവ് വരുത്തിയെന്ന് ആരോപിച്ച് ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കുട്ടിയുടെ പിതാവ് ഫയൽ ചെയ്ത കേസിലായിരുന്നു വിധി.

ഈ പിഴവ് സ്ഥിരമായ വൈകല്യത്തിന് കാരണമായില്ല. എന്നാൽ, ഡോക്ടർ ശരിയായ സ്ഥലത്ത് വാക്സിനേഷൻ നൽകിയില്ലെന്നും ശരിയായ വാക്സിനേഷൻ രീതി അവ്ർ ഉപയോഗിച്ചില്ലെന്നുമായിരുന്നു പിതാവിന്റെ വാദം.

സംഭവത്തിൽ മെഡിക്കൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തി. തുടർന്ന്, പ്രാഥമിക കോടതി പിതാവിന് ആശുപത്രിയും ഡോക്ടറും സംയുക്തമായി 300,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ വിധിച്ചു.

തുടർന്ന്, ഡോക്ടറും ആശുപത്രിയും ഈ വിധിക്കെതിരെ അപ്പീൽ നൽകി. സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച അപ്പീൽ കോടതി വിധി പരിഷ്കരിച്ച് നഷ്ടപരിഹാരം 350,000 ദിർഹമായി വർധിപ്പിച്ചു.

സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 313-ാം വകുപ്പ് പ്രകാരം, ജീവനക്കാരുടെ പിഴവുകൾക്ക് ആശുപത്രി ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. ജോലിക്കിടെ ജീവനക്കാരന് ഉണ്ടാകുന്ന പിഴവിന്, മേൽനോട്ടക്കാരനെന്ന നിലയിൽ ആശുപത്രിയും ജീവനക്കാരനോടൊപ്പം ബാധ്യത വഹിക്കണം കോടതി വ്യക്തമാക്കി.

The Abu Dhabi court has ruled that a doctor must pay Dh 350,000 in compensation to a child's father due to a vaccination-related error. However, in similar cases, Abu Dhabi's civil family court has made landmark rulings, emphasizing the best interests of the child and equal rights for both parents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  4 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  4 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  4 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  4 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  4 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  4 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  4 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  4 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago