HOME
DETAILS

കരീബിയൻ മേഖലയിൽ അമേരിക്കയുടെ അപ്രഖ്യാപിത യുദ്ധം; യുഎൻ അന്വേഷണം ആവശ്യപ്പെട്ട് വെനസ്വേല

  
Web Desk
September 20, 2025 | 6:33 AM

venezuela demands un investigation into us undeclared war in the caribbean

കാരക്കാസ്: കരീബിയൻ മേഖലയിൽ അമേരിക്ക ഒരു "അപ്രഖ്യാപിത യുദ്ധം" നടത്തുന്നവെന്ന ആരോപണവുമായി വെനസ്വേല രം​ഗത്ത്. സമീപകാലങ്ങളിൽ ബോട്ടുകളിൽ സഞ്ചരിക്കുന്ന ഒരു ഡസനിലധികം മയക്കുമരുന്ന് കടത്തുകാരെ കൊലപ്പെടുത്തിയ അമേരിക്കൻ ആക്രമണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ (യുഎൻ) അന്വേഷണം നടത്തണമെന്ന് കാരക്കാസ് ആവശ്യപ്പെട്ടു.

വെനസ്വേലയുടെ തീരത്തുള്ള അന്താരാഷ്ട്ര ജലാശയങ്ങളിൽ യുഎസ് യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. പ്യൂർട്ടോറിക്കോയിലേക്ക് അയച്ച എഫ്-35 യുദ്ധവിമാനങ്ങളുടെ പിന്തുണയോടെയാണ് ഇത്. "ഇതൊരു അപ്രഖ്യാപിത യുദ്ധമാണ്. മയക്കുമരുന്ന് കടത്തുകാരായാലും അല്ലെങ്കിലും, കരീബിയൻ കടലിൽ ആളുകളെ എങ്ങനെ വധിച്ചുവെന്ന് നിങ്ങൾക്ക് ഇതിനകം കാണാം. പ്രതിരോധിക്കാനുള്ള അവകാശമില്ലാതെ വധശിക്ഷ നടപ്പാക്കിയത്," യുഎസ് "സൈനിക ഭീഷണിക്ക്" മറുപടിയായി ഒരു സൈനികാഭ്യാസത്തിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി വ്‌ളാഡിമിർ പാഡ്രിനോ ലോപ്പസ് പറഞ്ഞു.

യുഎൻ അന്വേഷണം ആവശ്യം

"ചെറിയ ബോട്ടിലുള്ള പ്രതിരോധമില്ലാത്ത മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്താൻ മിസൈലുകളും ആണവായുധങ്ങളും ഉപയോഗിക്കുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. ഇത് ഐക്യരാഷ്ട്രസഭ അന്വേഷിക്കണം," "കരീബിയൻ കടലിലെ യുഎസ് സൈനിക നടപടികൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെടാൻ" യുഎൻ സുരക്ഷാ കൗൺസിലിനോട് വെനസ്വേലൻ  വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ അഭ്യർത്ഥിച്ചു.

സൈനിക വിന്യാസവും ആശങ്കകളും

പതിറ്റാണ്ടുകളായി കരീബിയനിലെ ഏറ്റവും വലിയ യുഎസ് നാവിക വിന്യാസവും, മയക്കുമരുന്ന് ബോട്ടുകൾക്കെതിരായ ആക്രമണങ്ങളും വെനസ്വേലൻ പ്രദേശം ആക്രമിക്കാൻ അമേരിക്ക പദ്ധതിയിടുന്നുവെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഏഴ് കപ്പലുകളും ഒരു ആണവ അന്തർവാഹിനിയും അടങ്ങുന്ന യുഎസ് ഫ്ലോട്ടിലയുടെ ഭീഷണിയെത്തുടർന്ന്, ബുധനാഴ്ച വെനസ്വേല കരീബിയൻ ദ്വീപായ ലാ ഓർക്കിലയിൽ മൂന്ന് ദിവസത്തെ സൈനികാഭ്യാസം ആരംഭിച്ചു.

വാരാന്ത്യത്തിൽ യുഎസ് ഒരു വെനസ്വേലൻ മത്സ്യബന്ധന കപ്പൽ തടഞ്ഞുനിർത്തി എട്ട് മണിക്കൂർ തടവിലാക്കിയത് ലാ ഓർക്കിലയ്ക്ക് സമീപമാണ്. മയക്കുമരുന്ന് കാർട്ടൽ നടത്തുന്നതായി അമേരിക്ക ആരോപിക്കുന്ന പ്രസിഡന്റ് നിക്കോളാസ് മഡുറോ "മാതൃരാജ്യത്തെ പ്രതിരോധിക്കാൻ" സൈനിക പരിശീലനത്തിൽ ചേരാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. 

മഡുറോയുടെ ആരോപണങ്ങൾ

മയക്കുമരുന്ന് കടത്ത് കുറ്റത്തിന് മഡുറോയുടെ തലക്ക് വാഷിംഗ്ടൺ 50 മില്യൺ ഡോളറാണ് വിലയിട്ടിരിക്കുന്നത്,മഡുറോയുടെ ആരോപണം ഡൊണാൾഡ് ട്രംപ് ഭരണകൂടം ആക്രമണം ആസൂത്രണം ചെയ്യുന്നതായി സംശയിക്കുന്നതായാണ്. "ഭരണമാറ്റത്തിനും ഒരു അമേരിക്കൻ പാവ ഗവൺമെന്റ് രാജ്യത്ത് അടിച്ചേൽപ്പിക്കുന്നതിനുമുള്ള ഒരു സാമ്രാജ്യത്വ പദ്ധതി അമേരിക്ക ആവിഷ്കരിക്കുന്നു. നമ്മുടെ എണ്ണ മോഷ്ടിക്കാനാണ് അവർ വരുന്നത്," അമേരിക്കൻ ആക്രമണത്തിനെതിരെ "സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശം" വേനസ്വേലൻ ജനത ഉപയോഗിക്കുമെന്ന് മഡുറോ ആവർത്തിച്ച് പറ‍ഞ്ഞു.

കരീബിയൻ കടലിൽ "മയക്കുമരുന്ന് തീവ്രവാദികൾ" എന്ന് വിശേഷിപ്പിച്ച 14 പേരുടെ മരണത്തിന് കാരണമായ രണ്ട് ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ മാത്രമാണ് വാഷിംഗ്ടൺ പുറത്തുവിട്ടത്. മയക്കുമരുന്ന് കടത്തിനെതിരായ യുദ്ധത്തിന്റെ ഭാഗമാണ് തങ്ങളുടെ പ്രവർത്തനങ്ങൾ എന്ന് യുഎസ് പറയുന്നു, അന്താരാഷ്ട്ര ജലാശയങ്ങളിലെ ആക്രമണങ്ങളുടെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ അമേരിക്ക തള്ളിക്കളയുന്നു.
അന്താരാഷ്ട്ര തലത്തിൽ സംശയത്തിൻ്റേ നിഴലിൽ തുടരെ രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച വെനസ്വേലൻ  പ്രസിഡന്റായ മഡുറോയെ അമേരിക്ക   അംഗീകരിക്കുന്നില്ല. ട്രംപ് മഡുറോയുടെ മേൽ സമ്മർദ്ദം വർദ്ധിപ്പിക്കാൻ ശ്രമിച്ചു. മഡുറോയുടെ കടുത്ത വിമർശകനും രണ്ടുതവണ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ പ്രതിപക്ഷ നേതാവ് ഹെൻറിക് കാപ്രിലസ് വെള്ളിയാഴ്ച ഒരു യുഎസ് അധിനിവേശത്തെയും പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു. "പരിഹാരം സൈനികമല്ല, രാഷ്ട്രീയമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു,"എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  4 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  4 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  4 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  4 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  4 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  4 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  4 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  4 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  4 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago