
ഓൺലൈൻ മീറ്റിംഗുകളിലെ സുരക്ഷാ ഭീഷണികൾ; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

അബൂദബി: തട്ടിപ്പുകാർ ഓൺലൈൻ മീറ്റിംഗുകളിൽ നുഴഞ്ഞുകയറി സെൻസിറ്റീവ് ഡാറ്റ മോഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ദുർബലമായ സുരക്ഷാ നപടികളാണ് ഇതിന് പ്രധാന കാരണം.
“സുരക്ഷിതമല്ലാത്ത ഓരോ ലിങ്കും തട്ടിപ്പുകാർക്ക് നിങ്ങളുടെ ഓൺലൈൻ മീറ്റിംഗിൽ കടന്നുകയറി ഫയലുകളും വിവരങ്ങളും മോഷ്ടിക്കാനുള്ള അവസരമാണ്,” കൗൺസിൽ വ്യക്തമാക്കി.
മീറ്റിംഗുകൾ സുരക്ഷിതമാക്കുന്നതിനായി, വെയ്റ്റിംഗ് റൂം സജീവമാക്കുക, പാസ്‌വേഡ് പ്രൊട്ടക്ഷൻ ഉപയോഗിക്കുക, പങ്കെടുക്കുന്നവരുടെ പേര് പരിശോധിച്ച ശേഷം മാത്രം പ്രവേശനം അനുവദിക്കുക, മാനുവൽ അനുമതി നൽകുക തുടങ്ങിയ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് കൗൺസിൽ ശുപാർശ ചെയ്തു.
പൊതു ലിങ്കുകൾ വഴി സ്വകാര്യ മീറ്റിംഗുകൾ നടത്തുന്നത് തട്ടിപ്പുകാർക്ക് സംഭാഷണങ്ങൾ കേൾക്കാനും റെക്കോർഡ് ചെയ്യാനും അവസരം ഒരുക്കും. ലിങ്കുകൾ ശ്രദ്ധയോടെ പങ്കുവെക്കുകയും രഹസ്യ സെഷനുകൾക്ക് ശക്തമായ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കുകയും വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഒരേ മീറ്റിംഗ് ലിങ്കുകൾ ആവർത്തിച്ച് ഉപയോഗിക്കുന്നതും തട്ടിപ്പുകാർക്ക് അവസരമൊരുക്കുന്നു, അതിനാൽ ഓരോ തവണയും പുതിയ ലിങ്കുകളും പാസ്‌വേഡുകളും ഉപയോഗിക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.
നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കുന്നു
കോവിഡ്-19 മൂലമുണ്ടായ ഡിജിറ്റൽ പരിവർത്തനത്തോടെ ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ സാധാരണമായി. എന്നാൽ, ജൻങ്ങളിൽ അവബോധം വളർന്നതോടെ ഇവ കുറഞ്ഞു. എന്നിരുന്നാലും, പൊതു-സ്വകാര്യ മേഖലകളിലെ മീറ്റിംഗുകളെ ലക്ഷ്യമിട്ടുള്ള ഹാക്കിംഗ് ശ്രമങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.
മീറ്റിംഗിന്റെ തരം, പ്രാധാന്യം, പങ്കുവെക്കപ്പെടുന്ന ഫയലുകളുടെ സ്വഭാവം തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ച് സുരക്ഷാ ലംഘനത്തിന്റെ ആഘാതം വ്യത്യാസപ്പെടുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.
പ്രതിരോധ നടപടികൾ
തെറ്റായ ഇമെയിൽ വിലാസങ്ങളോ സുരക്ഷിതമല്ലാത്ത ഇൻബോക്സുകളോ ക്ഷണങ്ങൾ അനാവശ്യ വ്യക്തികൾക്ക് അയക്കാൻ കാരണമാകാം. ക്ഷണങ്ങൾ “ഹോസ്റ്റ്” അല്ലെങ്കിൽ “മോഡറേറ്റർ” അവകാശങ്ങൾ നൽകുന്നുണ്ടെങ്കിൽ, നുഴഞ്ഞുകയറ്റക്കാർക്ക് മീറ്റിംഗ് നിയന്ത്രിക്കാനുള്ള അവസരം ലഭിക്കും.
പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ശ്രദ്ധാപൂർവ്വം പരിശോധിക്കാനും, സ്ക്രീൻ ഷെയറിംഗ്, മൈക്രോഫോൺ, ക്യാമറ എന്നിവയ്ക്കുള്ള അനുമതികൾ മുൻകൂട്ടി നിശ്ചയിക്കാനും കൗൺസിൽ ഉപദേശിക്കുന്നു.
ദുർബലമായ പാസ്‌വേഡുകളോ പാസ്‌വേഡിന്റെ അഭാവമോ ഉപയോഗിച്ച് തട്ടിപ്പുകാർ ബ്രൂട്ട്-ഫോഴ്സ് ടൂളുകൾ ഉപയോഗിക്കാറുണ്ട്. വെയ്റ്റിംഗ് റൂമുകളും ശക്തമായ ക്രെഡൻഷ്യലുകളും ഇതിനെ പ്രതിരോധിക്കാൻ അത്യന്താപേക്ഷിതമാണ്.
സുരക്ഷാ നിർദേശങ്ങൾ
കൗൺസിൽ ഇനിപ്പറയുന്ന ശുപാർശകൾ മുന്നോട്ടുവെച്ചു:
1) എപ്പോഴും റാൻഡം മീറ്റിംഗ് ഐഡികൾ ഉപയോഗിക്കുക.
2) ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
3) സ്വകാര്യ മീറ്റിംഗുകൾക്ക് വെയ്റ്റിംഗ് റൂം സജീവമാക്കുക.
4) ഔദ്യോഗിക സെഷനുകൾക്ക് പരിശോധിച്ച അക്കൗണ്ടുകൾക്ക് മാത്രം പ്രവേശനം അനുവദിക്കുക.
The UAE Cyber Security Council has issued a warning about the potential risks of online meeting hacking, where scammers may infiltrate virtual meetings to steal sensitive data. Weak security measures are identified as a primary vulnerability, emphasizing the need for robust cybersecurity practices to protect against such threats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട് 14 കാരിയിൽ നിന്ന് 5.5 പവൻ സ്വർണമാല തട്ടിയ 21 കാരൻ അറസ്റ്റിൽ
crime
• 4 hours ago
ദുബൈയിൽ ഇന്നും സ്വർണ വില ഉയർന്നു
uae
• 4 hours ago
കൗണ്‍സിലറുടെ ആത്മഹത്യ; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍
Kerala
• 4 hours ago
പാഴ്‌സലുകള്‍ ഇനി പറന്നുവരും; ഡ്രോൺ അധിഷ്ഠിത ഡെലിവറി സർവിസ്; പരീക്ഷണ പറക്കൽ നടത്തി അബൂദബി
uae
• 5 hours ago
തിരുവനന്തപുരത്ത് തെങ്ങ് വീണ് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
ഒടുവിൽ ധോണിയും വീണു! ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമനായി സഞ്ജു സാംസൺ
Cricket
• 5 hours ago
അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ
qatar
• 5 hours ago
ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്
Kerala
• 5 hours ago
വേനൽക്കാലം കഴിഞ്ഞു; യുഎഇയിലെ പ്രധാന ഔട്ട്ഡോർ ആകർഷണങ്ങളെല്ലാം തുറക്കുകയാണ്; നിങ്ങളറിയേണ്ട പ്രധാന തീയതികൾ
uae
• 6 hours ago
79 വർഷത്തെ റെക്കോർഡ് തകർത്തു; തോൽവിയിലും ചരിത്രം തിരുത്തിയെഴുതി ഒമാൻ താരം
Cricket
• 6 hours ago
മകന്റെ വാക്സിനേഷനിടെ ഡോക്ടർക്ക് പിഴവ്; കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി
uae
• 6 hours ago
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അവരും ക്രെഡിറ്റ് അർഹിക്കുന്നുണ്ട്: സഞ്ജു
Cricket
• 7 hours ago
പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 7 hours ago
അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, ചടങ്ങിന് ആശംസ നേര്‍ന്ന് യോഗി
Kerala
• 7 hours ago
കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് അമീബിക് മസ്തിഷ്ക ജ്വരം ; പരിശോധന സജ്ജമാക്കി മഞ്ചേരി മെഡിക്കല്‍ കോളജും
Kerala
• 8 hours ago
ഇന്ത്യക്കാരുടെ അന്നം മുടക്കാൻ ട്രംപ്; ടെക്കികൾക്ക് വൻതിരിച്ചടി; H-1B വിസ ഫീസ് 88 ലക്ഷം രൂപയാക്കി
International
• 8 hours ago
അവധിക്ക് വീട്ടിലെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ
crime
• 8 hours ago
ആരോഗ്യം ഓൺലൈനിൽ മരുന്ന് വാങ്ങാൻ മത്സരം: വഞ്ചിതരായി ആയിരങ്ങൾ
Kerala
• 9 hours ago
പാനി പൂരിയുടെ എണ്ണം കുറഞ്ഞു പോയി; റോഡില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം- ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം
Kerala
• 7 hours ago
സഹോദരൻ്റേ ഭാര്യയുടെ പാതിവ്രത്യത്തിൽ സഹോദരിക്ക് സംശയം; യുവതിയെ 'അഗ്നിപരീക്ഷക്ക്' ഇരയാക്കി; യുവതിക്ക് ഗുരുതര പൊള്ളൽ, കേസെടുത്ത് പൊലിസ്
crime
• 7 hours ago
ഇന്ത്യൻ ക്രിക്കറ്റിൽ ഈ നേട്ടം സഞ്ജുവിന് മാത്രം; ചരിത്രം സൃഷ്ടിച്ച് മലയാളി താരം
Cricket
• 7 hours ago