HOME
DETAILS

ഒടുവിൽ ധോണിയും വീണു! ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമനായി സഞ്ജു സാംസൺ

  
September 20 2025 | 07:09 AM

sanju samson break ms dhoni record in t20 cricket

ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യ തകർപ്പൻ വിജയമാണ് സ്വന്തമാക്കിക്കിയത്. ഒമാനെ 21 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിക്കുകയായിരുന്നു.

അർദ്ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. ത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു അടിച്ചെടുത്തത്. അഭിഷേക് ശർമ്മ 15 പന്തിൽ 38 റൺസ് നേടി മികച്ച പ്രകടനം നടത്തി. അഞ്ചു ഫോറുകളും രണ്ട് സിക്സുകളും ആണ് താരം നേടിയത്. തിലക് വർമ്മ 18 പന്തിൽ 29 റൺസും അക്‌സർ പട്ടേൽ 13 പന്തിൽ 26 റൺസും നേടി നിർണായകമായി.

മത്സരത്തിൽ സഞ്ജു നേടിയ മൂന്ന് സിക്‌സറുകൾക്ക് പിന്നാലെ ഒരു തകർപ്പൻ റെക്കോർഡിൽ ഇന്ത്യൻ ഇതിഹാസ വിക്കറ്റ് കീപ്പർ എംഎസ് ധോണിയെ മറികടക്കാനും സഞ്ജുവിന് സാധിച്ചു. ടി-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറായാണ് സഞ്ജു റെക്കോർഡിട്ടത്. ഇതിനോടകം തന്നെ 353 സിക്സറുകൾ ആണ് സഞ്ജു ടി-20യിൽ നേടിയിട്ടുള്ളത്.

350 സിക്സുകൾ നേടിയ ധോണിയെ മറികടന്നാണ് സഞ്ജു ഒന്നാമനായത്. അതേസമയം ടി-20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാമതാണ് സഞ്ജു. 547 സിക്സുകൾ നേടിയ രോഹിത് ശർമയാണ് പട്ടികയിലെ ഒന്നാമൻ. 435 സിക്സുകളുമായി വിരാട് കോഹ്‌ലിയും 382 സിക്സുകളുമായി സൂര്യകുമാർ യാദവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. 

Sanju Samson scored a brilliant half-century in the Asia Cup match against Man. Sanju became the top scorer for the Indian team with 56 runs in 45 balls. Sanju hit three fours and three sixes each.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറക്കത്തിനിടെ കടിച്ചത് പ്രാണിയാണെന്ന് കരുതി, കടിച്ചത് പാമ്പ്; അച്ഛനും മകനും മരിച്ചു- ഭാര്യ ഗുരുതരാവസ്ഥയില്‍

Kerala
  •  32 minutes ago
No Image

ഫർവാനിയ ഗവർണറേറ്റിലെ ദജീജിൽ സുരക്ഷാ പരിശോധനയുമായി ആഭ്യന്തരമന്ത്രാലയം; 63 പേർ അറസ്റ്റിൽ

Kuwait
  •  38 minutes ago
No Image

അമീബിക് മസ്തിഷ്കജ്വരം; റഹീമിനോടൊപ്പം ഹോട്ടലിൽ ജോലി ചെയ്തയാളും സമാന ലക്ഷണങ്ങളോടെ മരിച്ചു; ഹോട്ടൽ അടച്ചു, പ്രദേശവാസികൾ ആശങ്കയിൽ

Kerala
  •  an hour ago
No Image

ഓൺലൈൻ മീറ്റിംഗുകളിലെ സുരക്ഷാ ഭീഷണികൾ; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  an hour ago
No Image

സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട് 14 കാരിയിൽ നിന്ന് 5.5 പവൻ സ്വർണമാല തട്ടിയ 21 കാരൻ അറസ്റ്റിൽ

crime
  •  2 hours ago
No Image

ദുബൈയിൽ ഇന്നും സ്വർണ വില ഉയർന്നു

uae
  •  2 hours ago
No Image

കൗണ്‍സിലറുടെ ആത്മഹത്യ; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

പാഴ്‌സലുകള്‍ ഇനി പറന്നുവരും; ഡ്രോൺ അധിഷ്ഠിത ഡെലിവറി സർവിസ്; പരീക്ഷണ പറക്കൽ നടത്തി അബൂദബി

uae
  •  3 hours ago
No Image

തിരുവനന്തപുരത്ത് തെങ്ങ് വീണ് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ

qatar
  •  3 hours ago