HOME
DETAILS

കൗണ്‍സിലറുടെ ആത്മഹത്യ; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

  
Web Desk
September 20 2025 | 07:09 AM


തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ബി.ജെ.പി കൗണ്‍സിലറുടെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം. ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ വനിതാ മാധഅയമപ്രവര്‍ത്തകരെയടക്കം കൈയ്യേറ്റം ചെയ്യുകയായിരുന്നു. 

ആക്രമണത്തില്‍ കെ.യു.ഡബ്ല്യു.ജെ ജില്ലാ ട്രഷറര്‍ ജി.പ്രമോദിന്റെ ക്യാമറ തകര്‍ന്നു. മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള കൗണ്‍സിലറുടെ ഓഫിസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സ്‌റ്റെപ്പില്‍ നിന്ന് ഉന്തിയിട്ടു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായതോടെ പൊലിസ് ഇടപെട്ടു.

ഇന്ന് രാവിലെയാണ് തിരുമല കൗണ്‍സിലര്‍ അനിലിനെ ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നുണ്ട്. ഇതിനെ പറ്റി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. 

ശനിയാഴ്ച രാവിലെ 8:30-ന് ശേഷമാണ് സംഭവം. വലിയശാല ഫാം ടൂര്‍ സൊസൈറ്റിയുടെ പ്രസിഡന്റായ അനില്‍കുമാര്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു.

അനില്‍കുമാര്‍ നേതൃത്വം നല്‍കിയ സൊസൈറ്റി ഏകദേശം 6 കോടി രൂപ വായ്പയായി നല്‍കിയിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂലം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെ തമ്പാനൂര്‍ പൊലിസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.

അനില്‍കുമാര്‍ ഓഫിസില്‍ വെച്ച് എഴുതിയ ആത്മഹത്യാക്കുറിപ്പില്‍, സൊസൈറ്റിയിലെ പ്രതിസന്ധിയില്‍ മറ്റ് അംഗങ്ങളോ നേതൃത്വമോ സഹായിച്ചില്ലെന്ന് ആരോപിക്കുന്നു. 'പ്രതിസന്ധിയില്‍ ഞാന്‍ ഒറ്റപ്പെട്ടു. ഞാനോ എന്റെ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ല. എല്ലാ കുറ്റവും എന്റെ മേല്‍ ചുമത്തപ്പെട്ടു. അതിനാല്‍ ജീവനൊടുക്കുകയാണ്,' എന്നാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് തമ്പാനൂര്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരാതികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്കജ്വരം; റഹീമിനോടൊപ്പം ഹോട്ടലിൽ ജോലി ചെയ്തയാളും സമാന ലക്ഷണങ്ങളോടെ മരിച്ചു; ഹോട്ടൽ അടച്ചു, പ്രദേശവാസികൾ ആശങ്കയിൽ

Kerala
  •  an hour ago
No Image

ഓൺലൈൻ മീറ്റിംഗുകളിലെ സുരക്ഷാ ഭീഷണികൾ; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  an hour ago
No Image

സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട് 14 കാരിയിൽ നിന്ന് 5.5 പവൻ സ്വർണമാല തട്ടിയ 21 കാരൻ അറസ്റ്റിൽ

crime
  •  2 hours ago
No Image

ദുബൈയിൽ ഇന്നും സ്വർണ വില ഉയർന്നു

uae
  •  2 hours ago
No Image

പാഴ്‌സലുകള്‍ ഇനി പറന്നുവരും; ഡ്രോൺ അധിഷ്ഠിത ഡെലിവറി സർവിസ്; പരീക്ഷണ പറക്കൽ നടത്തി അബൂദബി

uae
  •  3 hours ago
No Image

തിരുവനന്തപുരത്ത് തെങ്ങ് വീണ് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

ഒടുവിൽ ധോണിയും വീണു! ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമനായി സഞ്ജു സാംസൺ

Cricket
  •  3 hours ago
No Image

അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ

qatar
  •  3 hours ago
No Image

ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

Kerala
  •  4 hours ago
No Image

വേനൽക്കാലം കഴിഞ്ഞു; യുഎഇയിലെ പ്രധാന ഔട്ട്ഡോർ ആകർഷണങ്ങളെല്ലാം തുറക്കുകയാണ്; നിങ്ങളറിയേണ്ട പ്രധാന തീയതികൾ

uae
  •  4 hours ago