
പാഴ്‌സലുകള്‍ ഇനി പറന്നുവരും; ഡ്രോൺ അധിഷ്ഠിത ഡെലിവറി സർവിസ്; പരീക്ഷണ പറക്കൽ നടത്തി അബൂദബി

അബൂദബി: കൂടുതൽ മികച്ചതും വേഗതയേറിയതുമായ ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ എന്ന ലക്ഷ്യത്തോടെ, വെള്ളിയാഴ്ച ഡ്രോൺ അധിഷ്ഠിത ഡെലിവറിയുടെ പരീക്ഷണ പറക്കൽ നടത്തി അബൂദബി. അൽ സംഹയിൽ നിന്ന് ഖലീഫ ഇൻഡസ്ട്രിയൽ സോണിലേക്കായിരുന്നു പരീക്ഷണപറക്കൽ. അബൂദബി മൊബിലിറ്റിയും ഏരിയൽ ലോജിസ്റ്റിക്സിൽ വൈദഗ്ദ്ധ്യമുള്ള LODD ഓട്ടോണമസും സഹകരിച്ചായിരുന്നു പരീക്ഷണപറക്കൽ നടത്തിയത്.
ഡ്രോണുകൾ ഡെലിവറി ചെലവ് കുറയ്ക്കും
ഈ വർഷം ജൂൺ മുതൽ അബൂദബി അധികൃതർ ഡ്രോൺ അധിഷ്ഠിത ഡെലിവറിയുടെ വിപുലമായ പരീക്ഷണങ്ങൾ നടത്തിവരികയാണ്. 2026 പകുതിയോടെ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അധികൃതർ പറയുന്നത് പ്രകാരം, പ്രവർത്തനക്ഷമമായാൽ, പരമ്പരാഗത ആപ്ലിക്കേഷനുകളുടെ "ചെലവിന്റെ ഒരു ചെറിയ ഭാഗം" കൊണ്ട് പാഴ്‌സൽ ഡെലിവറി സേവനങ്ങൾ നൽകാൻ യുഎവികൾക്ക് സാധിക്കും.
"അബൂദബിയുടെ സ്മാർട്ട് മൊബിലിറ്റി, സുസ്ഥിര ലോജിസ്റ്റിക്സ് തുടങ്ങിയ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നതാണ് ഈ സംരംഭം. ദേശീയ പ്ലാറ്റ്ഫോമിലൂടെ ഡ്രോൺ പ്രവർത്തനങ്ങൾ സാധ്യമാക്കുകയും, നൂതാനാശയങ്ങളുടെയും നൂതന അടിസ്ഥാന സൗകര്യങ്ങളുടെയും ആഗോള കേന്ദ്രമായി എമിറേറ്റിനെ വളർത്തുകയും ചെയ്യുന്നു," അബൂദബി മൊബിലിറ്റി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
"ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ നൂതനാശയങ്ങൾ സ്വീകരിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കാനുമുള്ള അബൂദബിയുടെ പ്രതിബദ്ധയാണ് ഈ പരീക്ഷണം പ്രതിഫലിപ്പിക്കുന്നത്" എന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ അബ്ദുല്ല ഹമദ് അൽ ഗഫ്‌ലി വ്യക്തമാക്കി.
Abu Dhabi has successfully conducted a drone delivery trial, marking a significant step towards enhancing logistics operations in the emirate. The trial, a collaboration between Abu Dhabi Mobility and LODD Autonomous, a leader in aerial logistics, aimed to leverage drone technology for faster and more efficient delivery services. The test flight took place from Al Samha to Khalifa Industrial Zone, showcasing the potential of drone-based logistics in streamlining operations and reducing delivery times
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് തെങ്ങ് വീണ് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Kerala
• 3 hours ago
ഒടുവിൽ ധോണിയും വീണു! ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമനായി സഞ്ജു സാംസൺ
Cricket
• 3 hours ago
അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ
qatar
• 3 hours ago
ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്
Kerala
• 4 hours ago
വേനൽക്കാലം കഴിഞ്ഞു; യുഎഇയിലെ പ്രധാന ഔട്ട്ഡോർ ആകർഷണങ്ങളെല്ലാം തുറക്കുകയാണ്; നിങ്ങളറിയേണ്ട പ്രധാന തീയതികൾ
uae
• 4 hours ago
79 വർഷത്തെ റെക്കോർഡ് തകർത്തു; തോൽവിയിലും ചരിത്രം തിരുത്തിയെഴുതി ഒമാൻ താരം
Cricket
• 4 hours ago
കരീബിയൻ മേഖലയിൽ അമേരിക്കയുടെ അപ്രഖ്യാപിത യുദ്ധം; യുഎൻ അന്വേഷണം ആവശ്യപ്പെട്ട് വെനസ്വേല
International
• 4 hours ago
മകന്റെ വാക്സിനേഷനിടെ ഡോക്ടർക്ക് പിഴവ്; കുട്ടിയുടെ പിതാവിന് 350,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബൂദബി കോടതി
uae
• 5 hours ago
മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ അവരും ക്രെഡിറ്റ് അർഹിക്കുന്നുണ്ട്: സഞ്ജു
Cricket
• 5 hours ago
പഴങ്ങളുടെയും പച്ചക്കറികളുടെയും പാക്കേജിംഗിനും ലേബലിംഗിനും പുതിയ നിയമങ്ങളുമായി സഊദി അറേബ്യ
Saudi-arabia
• 5 hours ago
പാനി പൂരിയുടെ എണ്ണം കുറഞ്ഞു പോയി; റോഡില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം- ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറുകളോളം
Kerala
• 5 hours ago
സഹോദരൻ്റേ ഭാര്യയുടെ പാതിവ്രത്യത്തിൽ സഹോദരിക്ക് സംശയം; യുവതിയെ 'അഗ്നിപരീക്ഷക്ക്' ഇരയാക്കി; യുവതിക്ക് ഗുരുതര പൊള്ളൽ, കേസെടുത്ത് പൊലിസ്
crime
• 5 hours ago
ഇന്ത്യൻ ക്രിക്കറ്റിൽ ഈ നേട്ടം സഞ്ജുവിന് മാത്രം; ചരിത്രം സൃഷ്ടിച്ച് മലയാളി താരം
Cricket
• 5 hours ago
തൃപ്രയാറിൽ വ്യാജ ബാങ്ക് ആപ്പ് ഉപയോഗിച്ച് 4 ലക്ഷം രൂപയുടെ തട്ടിപ്പ്
crime
• 6 hours ago
വിദേശത്ത് പൗരത്വമില്ല, ഇന്ത്യയിൽ വോട്ടവകാശവും; ആശങ്ക ഒഴിയാതെ ഗൾഫ് പ്രവാസികൾ
Kerala
• 7 hours ago
ഓപ്പറേഷൻ സിന്ദൂർ പേടി; പാക് ഭീകര സംഘടനകൾ അഫ്ഗാൻ അതിർത്തിയിലേക്ക് താവളം മാറ്റുന്നു
International
• 7 hours ago
സ്വത്ത് വില്പന തര്‍ക്കം: ചര്‍ച്ചയ്ക്ക് പൊലിസ് സ്റ്റേഷനിലെത്തിയ ആള് കുഴഞ്ഞു വീണു മരിച്ചു
Kerala
• 7 hours ago
'SIR' കേരളം സജ്ജമോ?
Kerala
• 8 hours ago
കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് അമീബിക് മസ്തിഷ്ക ജ്വരം ; പരിശോധന സജ്ജമാക്കി മഞ്ചേരി മെഡിക്കല്‍ കോളജും
Kerala
• 6 hours ago
ഇന്ത്യക്കാരുടെ അന്നം മുടക്കാൻ ട്രംപ്; ടെക്കികൾക്ക് വൻതിരിച്ചടി; H-1B വിസ ഫീസ് 88 ലക്ഷം രൂപയാക്കി
International
• 6 hours ago
അവധിക്ക് വീട്ടിലെത്തിയ സഹോദരിമാരെ പീഡിപ്പിച്ചു; മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ
crime
• 7 hours ago