HOME
DETAILS

ഫർവാനിയ ഗവർണറേറ്റിലെ ദജീജിൽ സുരക്ഷാ പരിശോധനയുമായി ആഭ്യന്തരമന്ത്രാലയം; 63 പേർ അറസ്റ്റിൽ

  
September 20 2025 | 09:09 AM

kuwait ministry of interior conducts security checks in farwaniya governorate

കുവൈത്ത് സിറ്റി: സുരക്ഷ ഉറപ്പാക്കാനും നിയമലംഘകരെ പിടികൂടാനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ഫർവാനിയ ഗവർണറേറ്റിലെ ദജീജ് പ്രദേശത്ത് വിപുലമായ ഒരു സുരക്ഷ പരിശോധനകൾ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് സെക്ടറാണ് പരിശോധകൾക്ക് നേതൃത്വം നൽകിയത്. ജനറൽ ഫയർ ഫോഴ്സ്, വാണിജ്യ-വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവർ സഹകരിച്ചാണ് പരിശോധന നടത്തിയത്. പബ്ലിക് സെക്യൂരിറ്റി അഫയേഴ്സിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-ദവാസിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

തുടർച്ചയായ നിരീക്ഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിവിധ അതോറിറ്റികൾക്ക് കീഴിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. 63 പോരെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ അറസ്റ്റ് ചെയ്തു. ഇതിൽ 47 പേർ തൊഴിൽ നിയമലംഘകർ, 9 പേർ തിരിച്ചറിയൽ രേഖകളില്ലാത്തവർ, 6 പേർ അബ്സൻസ് റിപ്പോർട്ടുകളുള്ളവർ, ഒരാൾ കാലഹരണപ്പെട്ട വർക്ക് വിസയുള്ളയാളുമാണ്.

76 നിയമലംഘനങ്ങളാണ് ജനറൽ ഫയർ ഫോഴ്സ് കണ്ടെത്തിയത്. അതേസമയം, വാണിജ്യ-വ്യവസായ മന്ത്രാലയം ഒരു കഫേ അടച്ചുപൂട്ടുകയും 38 പിടിച്ചെടുക്കൽ റിപ്പോർട്ടുകൾ നൽകുകയും ചെയ്തു.

കുവൈത്ത് മുനിസിപ്പാലിറ്റി അനധികൃത സ്ഥല ഉപയോഗത്തിന് രണ്ട് കേസുകൾ, 34 മുന്നറിയിപ്പുകൾ, 18 സ്ക്രാപ്പ് റിപ്പോർട്ടുകൾ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കായി 40 മുന്നറിയിപ്പ് സ്റ്റിക്കറുകൾ, 3 പരസ്യ നിയമലംഘനങ്ങൾ എന്നിവ രേഖപ്പെടുത്തി.

നിയമലംഘകരെ പിടികൂടുന്നതിനും നിയമം നടപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും ഏകോപിപ്പിച്ചും എല്ലാ മേഖലകളിലും സുരക്ഷാ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

The Kuwait Ministry of Interior's Criminal Security Affairs Sector has carried out extensive security checks in the Dijeej area of Farwaniya Governorate. The operation aims to ensure public safety, apprehend law violators, and maintain security in the region, reflecting the ministry's ongoing efforts to uphold law and order



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്കജ്വരം; റഹീമിനോടൊപ്പം ഹോട്ടലിൽ ജോലി ചെയ്തയാളും സമാന ലക്ഷണങ്ങളോടെ മരിച്ചു; ഹോട്ടൽ അടച്ചു, പ്രദേശവാസികൾ ആശങ്കയിൽ

Kerala
  •  3 hours ago
No Image

ഓൺലൈൻ മീറ്റിംഗുകളിലെ സുരക്ഷാ ഭീഷണികൾ; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  3 hours ago
No Image

സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട് 14 കാരിയിൽ നിന്ന് 5.5 പവൻ സ്വർണമാല തട്ടിയ 21 കാരൻ അറസ്റ്റിൽ

crime
  •  4 hours ago
No Image

ദുബൈയിൽ ഇന്നും സ്വർണ വില ഉയർന്നു

uae
  •  4 hours ago
No Image

കൗണ്‍സിലറുടെ ആത്മഹത്യ; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

പാഴ്‌സലുകള്‍ ഇനി പറന്നുവരും; ഡ്രോൺ അധിഷ്ഠിത ഡെലിവറി സർവിസ്; പരീക്ഷണ പറക്കൽ നടത്തി അബൂദബി

uae
  •  5 hours ago
No Image

തിരുവനന്തപുരത്ത് തെങ്ങ് വീണ് അപകടം; രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ഒടുവിൽ ധോണിയും വീണു! ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നാമനായി സഞ്ജു സാംസൺ

Cricket
  •  5 hours ago
No Image

അഫ്ഗാനിസ്ഥാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മോചനം; ഖത്തറിന്റെ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ

qatar
  •  5 hours ago
No Image

ബിജെപി കൗൺസിലർ ഓഫീസിൽ ജീവനൊടുക്കി; സാമ്പത്തിക പ്രതിസന്ധി,നേതൃത്വം സഹായിച്ചില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

Kerala
  •  6 hours ago