കടല്‍ത്തീര സസ്യസംരക്ഷണത്തിനായി അഴിത്തലയില്‍ തോട്ടം
നീലേശ്വരം: കടല്‍ത്തീര സസ്യങ്ങളുടെ സംരക്ഷണത്തിനായി നീലേശ്വരം അഴിത്തലയില്‍ തോട്ടം നിര്‍മിക്കും. നഗരസഭാ ഡൈവേഴ്സിറ്റി മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പാര്‍ക്ക് നിര്‍മിക്കുക. പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് കല്ലേല്‍ പൊക്കുടന്റെ മകന് ആനന്ദിനും സംഘത്തിനുമാണ് ഇതിന്റെ ചുമതല.
അഴിത്തല പുളിമുട്ടിനു സമീപത്ത് രൂപംകൊണ്ട തടാകക്കരയിലാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കടല്‍ത്തീര സസ്യങ്ങളുടെ സംരക്ഷണമാണു ലക്ഷ്യം. ഉപ്പൂറ്റിമരങ്ങള്, മുങ്ങ്, കടല്രുദ്രാക്ഷം തുടങ്ങി നിരവധി സസ്യങ്ങള്‍ ഇവിടെ സംരക്ഷിക്കപ്പെടും.
ഇന്ത്യയില്‍ തന്നെ ആദ്യത്തെ കടല്‍ത്തീര സസ്യങ്ങളുടെ സംരക്ഷണ കേന്ദ്രമായിരിക്കും ഇവിടുത്തേത്.
കണ്ടല്‍ ചെടികളും ഇവിടെ നട്ടുവളര്‍ത്തും. ഇതിന്റെ ഭാഗമായി സംഘം സ്ഥലം സന്ദര്‍ശിച്ചു. ആനന്ദിനോടൊപ്പം കൗണ്‍സലര്‍മാരായ കെ പ്രകാശന്, ടി.പി ബീന, പ്രവീണ്‍കുമാര്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."