പൂക്കളങ്ങള്‍ക്കു ചാരുതയേകാന്‍ മറുനാടന്‍ പൂക്കള്‍ എത്തിത്തുടങ്ങി
ചെറുവത്തൂര്‍: ഓണം ഒരു വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോള്‍ വഴിയോര പൂക്കച്ചവടവും സജീവമാകുന്നു. നാടെങ്ങും പൂക്കള മത്സരങ്ങള്‍ തുടങ്ങിയതോടെയാണ് കര്‍ണാടകയില്‍ നിന്നു പൂക്കള്‍ എത്തിത്തുടങ്ങിയത്.
ചെണ്ടുമല്ലി പൂക്കള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. ജമന്തിപൂക്കള്‍ കിട്ടുന്നില്ല എന്നാണു വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ പൂക്കച്ചവടം നടത്തുന്നവര്‍ പറയുന്നത്. ഇപ്പോള്‍ കിലോയ്ക്ക് നൂറു രൂപയാണ് ചെണ്ടുമല്ലിയുടെ വില.
വരുന്ന വെള്ളിയാഴ്ചയാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷം നടക്കുന്നത്. അപ്പോഴേക്കും എല്ലാത്തരം പൂക്കളും സുലഭമായി എത്തുമെന്നാണു വില്‍പനക്കാര്‍ പറയുന്നത്. ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്,കാസര്‍കോട് തുടങ്ങിയ വാണിജ്യ കേന്ദ്രങ്ങളിലെല്ലാം ഇപ്പോള്‍ പൂക്കച്ചവടക്കാര്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ തദ്ദേശിയരായ കച്ചവടക്കാര്‍ മാത്രമാണ് രംഗത്തുള്ളത്.
ഉത്രാടദിനമെത്തുമ്പോഴേക്കും മറുനാടുകളില്‍ നിന്നുമുള്ള കൂടുതല്‍ കച്ചവടക്കാര്‍ ജില്ലയിലേക്ക് എത്തുക പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."