HOME
DETAILS

'മോദിജി സുഹൃത്തിന്റെ താരിഫ് യുദ്ധത്തില്‍ ജീവിതം തകര്‍ന്ന രാജ്യത്തെ കോടികളെ കുറിച്ച് കൂടി ഇന്ന് സംസാരിക്കുമോ, എച്ച്1ബി വിസയിലെ പ്രതിസന്ധികളും അഭിസംബോധനയില്‍ വരുമോ' ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ്

  
Web Desk
September 21, 2025 | 12:01 PM

will pm modi address h1b visa crisis and lives ruined by his friends war congress asks ahead of speech

ന്യൂഡല്‍ഹി: ജി.എസ്.ടി പരിഷ്‌കരണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്. ജി.എസ്.ടി മാറ്റം മാത്രമാണോ സംസാരിക്കുക അല്ലെങ്കില്‍ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന മറ്റുകാര്യങ്ങളും പ്രധാനമന്ത്രി സംസാരിക്കുമോ എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. കാര്യങ്ങള്‍ എടുത്തു പറഞ്ഞാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പോസ്റ്റ്.

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, വാഷിംഗ്ടണ്‍ ഡിസിയിലെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് ഒരിക്കല്‍ കൂടി അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഓപറേഷന്‍ സിന്ദൂറിലെ തന്റെ ഇടപെടലിനെ കുറിച്ചാണ് അവകാശവാദം. പ്രസിഡന്റ് ട്രംപ് ഈ അവകാശവാദങ്ങള്‍ ഉന്നയിച്ചത് യു.എസില്‍ മാത്രമല്ല, സഊദി അറേബ്യ, ഖത്തര്‍, യുകെ എന്നിവിടങ്ങളിലും കൂടിയാണ്.

തന്റെ അഭിസംബോധനയില്‍ ഈ അവകാശവാദങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമോ ജയറാം രമേശ് ചോദിക്കുന്നു. വഷളായി കൊണ്ടിരിക്കുന്ന ഇന്ത്യ അമേരിക്ക ബന്ധം മോദി പരാമര്‍ശിക്കുമോ?  ലക്ഷക്കണക്കിന് ഇന്ത്യന്‍ എച്ച് 1 ബി ഉടമകളുടെ ആശങ്കകള്‍ അദ്ദേഹം പരിഹരിക്കുമോ? തന്റെ ഉറ്റ സുഹൃത്തിന്റെ താരിഫുകള്‍ കാരണം ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുന്ന കോടിക്കണക്കിന് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അദ്ദേഹം ചില ഉറപ്പുകള്‍ നല്‍കുമോ? അതോ പുതിയ ജി.എസ്.ടി നിരക്കുകളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ അദ്ദേഹം ആവര്‍ത്തിക്കുമോ? ജയറാം രമേശ് ചോദിക്കുന്നു. 

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ ഏത് വിഷയത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്തിലെ ഭാവ്‌നഗറില്‍ 34,200 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷമായിരിക്കും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നാണ് സൂചന. 

ജി.എസ്.ടി പരിഷ്‌കരണം നിലവില്‍വരുന്നതിന് തൊട്ടുതലേന്നാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബര്‍ 22-നാണ് ജി.എസ്.ടി. 2.0 എന്ന പേരില്‍ പ്രഖ്യാപിച്ച പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നത്. 

 

congress questions prime minister modi ahead of his address, asking whether he will speak about the millions affected by the war involving his ‘dear friend’ and also the ongoing h1b visa crisis impacting indians abroad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ദേശീയ ദിനം; ദുബൈയിൽ മൂന്ന് ദിവസത്തെ സൗജന്യ പൊതു പാർക്കിംഗ് സൗകര്യം പ്രഖ്യാപിച്ച് ആർടിഎ

uae
  •  10 days ago
No Image

അനധികൃത മരുന്നു കച്ചവടം; ഡോക്ടറുടെ നിർദേശമില്ലാതെ വാങ്ങിയത് അര ലക്ഷം രൂപയുടെ 'ബ്ലഡ് പ്രഷർ' മരുന്ന്; 18-കാരൻ പിടിയിൽ

Kerala
  •  10 days ago
No Image

ഇന്ത്യ-യുഎഇ വിമാന നിരക്കുകൾ കുതിച്ചുയരുന്നു; പീക്ക് സീസണിൽ കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം

uae
  •  10 days ago
No Image

ലോക ചാമ്പ്യന്മാർ കേരളത്തിലേക്ക്; ഇന്ത്യൻ പെൺപടയുടെ പോരാട്ടം ഒരുങ്ങുന്നു

Cricket
  •  10 days ago
No Image

യുഎഇ ദേശീയ ദിനം; 129 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഫുജൈറ ഭരണാധികാരി

uae
  •  10 days ago
No Image

സഞ്ജുവും രോഹനും ചരിത്രത്തിലേക്ക്; കേരളത്തിന്റെ ഇരട്ട കൊടുങ്കാറ്റുകൾക്ക് വമ്പൻ നേട്ടം

Cricket
  •  10 days ago
No Image

അതിവേഗ പാതയിലെ നിയമലംഘനം; ദുബൈയിൽ എണ്ണായിരത്തിലധികം ഡെലിവറി റൈഡർമാർക്ക് പിഴ ചുമത്തി

uae
  •  10 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി

Kerala
  •  10 days ago
No Image

ഇ-വിസ തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യൻ എംബസി

Kuwait
  •  10 days ago
No Image

യുഎഇ ദേശീയ ദിനം: 2,937 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

uae
  •  10 days ago