HOME
DETAILS

ഓസ്‌ട്രേലിയയെ വിറപ്പിച്ചു; വീണ്ടും ഇന്ത്യക്കായി തകർത്തടിച്ച് രാജസ്ഥാൻ സൂപ്പർതാരം

  
Web Desk
September 21 2025 | 13:09 PM

Vaibhav Suryavanshi performed brilliantly in the Youth ODI against Australia

ഓസ്‌ട്രേലിയക്കെതിരായ ആദ്യ യൂത്ത് ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ ജയം. മത്സരത്തിൽ ഓസ്‌ട്രേലിയയെ ഏഴു വിക്കറ്റുകൾക്കാണ് ഇന്ത്യ തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്ക് മുമ്പിൽ 226 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ മിന്നും പ്രകടനമാണ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയത്. കങ്കാരുപ്പടക്കെതിരെ ഓപ്പണറായി കളത്തിൽ ഇറങ്ങിയ വൈഭവ് 22 പന്തിൽ ഏഴു ഫോറുകളും ഒരു സിക്‌സും അടക്കം 38 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് വൈഭവ് നൽകിയത്. 

ഇതിനു മുമ്പ് നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വൈഭവ് മികച്ച പ്രകടനമാണ് നടത്തിയത്. യൂത്ത് ടെസ്റ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 340 റൺസ് ആണ് ആയുഷ് നേടിയിരുന്നത്. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ആണ് പരമ്പരയിൽ താരം സ്വന്തമാക്കിയത്. ഏകദിന പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.

2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തിൽ ഏറ്റവും ചർച്ചയായ പേരാണ് വൈഭവ് സൂര്യവംശി. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

അതേസമയം മത്സരത്തിൽ ഇന്ത്യക്കായി വേദാന്ത്, അഭിഗ്യാൻ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ചു നിന്നു. അഭിഗ്യാൻ 87 റൺസും വേദാന്ത് 61 റൺസും നേടി. ഇന്ത്യൻ ബൗളിങ്ങിൽ ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ കിഷൻ കുമാർ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി. 

Vaibhav Suryavanshi performed brilliantly in the Youth ODI against Australia. Vaibhav, who came on as an opener in the first ODI against Kangarupada, scored 38 runs in 22 balls, including seven fours and a six.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി

National
  •  3 hours ago
No Image

മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ 

National
  •  3 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ

Economy
  •  3 hours ago
No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  3 hours ago
No Image

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

uae
  •  4 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  4 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  4 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  4 hours ago
No Image

സഞ്ജുവിന്റെ മിന്നൽ ക്യാച്ച്; പാകിസ്താനെതിരെ എട്ടാം തവണയും പതിവ് തെറ്റിക്കാതെ ഹർദിക്

Cricket
  •  5 hours ago